ഉലകനായകന്റെ കിടിലന്‍ ആക്ഷനുമായി വിശ്വരൂപം 2വിന്റെ പുതിയ ട്രെയിലര്‍! കാണൂ

By Midhun

ഉലകനായകന്‍ കമല്‍ഹാസന്റെതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രമാണ് വിശ്വരൂപം 2. കമലിന്റെ തന്നെ സൂപ്പര്‍ഹിറ്റ് ചിത്രം വിശ്വരൂപത്തിന്റെ രണ്ടാം ഭാഗമാണ് സിനിമ. ആദ്യ ഭാഗത്തിലെന്ന പോലെ ഇത്തവണയും ഡബിള്‍ റോളിലാണ് കമല്‍ഹാസന്‍ എത്തുന്നത്. ആന്‍ഡ്രിയയും പൂജാ കുമാറുമാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്.

തമിഴില്‍ ചിത്രീകരിച്ച വിശ്വരൂപം 2 തെലുങ്ക്,ഹിന്ദി തുടങ്ങിയ ഭാഷകളിലും മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തുന്നുണ്ട്. അതുല്‍ തിവാരിയും കമലും ചേര്‍ന്നാണ് വിശ്വരൂപം 2വിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. ചിത്രം ആഗസ്റ്റ് പത്തിനാണ് ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

viswaroopam 2,

റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെ പുതിയ ട്രെയിലര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. പ്രേക്ഷകരെ ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുളള ആകാംക്ഷ നിറഞ്ഞ രംഗങ്ങളാണ് അണിയറപ്രവര്‍ത്തകര്‍ ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ആദ്യ ട്രെയിലറിനു മികച്ച സ്വീകാര്യത സമൂഹമാധ്യങ്ങളില്‍ ലഭിച്ചിരുന്നു. ആമിര്‍ഖാന്‍, ജൂനിയര്‍ എന്‍ടിആര്‍,ശ്രൂതി ഹാസന്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങളായിരുന്നു ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരുന്നത്.

viswaroopam 2,

ഹിന്ദി ട്രെയിലര് ആമിറും,തെലുങ്ക്,തമിഴ് ട്രെയിലറുകള്‍ ജൂനിയര്‍ എന്‍ടി ആര്‍, ശ്രുതി ഹാസന്‍ തുടങ്ങിയവരുമാണ് ലോഞ്ച് ചെയ്തത്. വിശ്വരൂപത്തിന്റെ ട്രെയിലര്‍ ലോഞ്ച് കമല്‍ ഹാസന്റെ ഫേസ്ബുക്ക് പേജില്‍ ലൈവായി കാണിച്ചിരുന്നു. ടേക്ക് ഓഫ് എന്ന ചിത്രമൊരുക്കിയ മഹേഷ് നാരായണനാണ് വിശ്വരൂപം രണ്ടാം ഭാഗത്തിന് എഡിറ്റിങ്ങ് ചെയ്തിരിക്കുന്നത്. ശങ്കര്‍ എഹ്സാന്‍ ലോയ് ആയിരുന്നു ആദ്യ ഭാഗത്തിന് സംഗീതമൊരുക്കിതെങ്കില്‍ ഇത്തവണ ജിബ്രാന്‍ ആണ് രണ്ടാം ഭാഗത്തിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. സിനിമാ പ്രേമികള്‍ വളരെയധികം ആകാംക്ഷകളോടെയാണ് വിശ്വരൂപം 2വിനായി കാത്തിരിക്കുന്നത്

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X