»   » കമല്‍ ഹാസന്‍-ജയറാം ബഹുഭാഷ ചിത്രത്തിന് പേരിട്ടു

കമല്‍ ഹാസന്‍-ജയറാം ബഹുഭാഷ ചിത്രത്തിന് പേരിട്ടു

Posted By:
Subscribe to Filmibeat Malayalam

ടി കെ രാജീവിന്റെ സംവിധാനത്തില്‍ 1989 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ചാണക്യന്‍. കമല ഹാസന്‍, ജയറാം, തിലകന്‍, ഊര്‍മിള എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചത്. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് ശേഷം ആ ചാണക്യന്‍ ടീം വീണ്ടും ഒന്നിക്കുന്നു. ചിത്രത്തെ കുറിച്ച് നേരത്തെ ഫിലിമിബീറ്റ് വാര്‍ത്തകള്‍ നല്‍കിയിരുന്നു.

മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായി ഒരുക്കുന്ന ചിത്രത്തില്‍ അമലയാണ് നായികയായി എത്തുന്നത്. അപ്പ അമ്മ വിളയാട് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. തെലുങ്കില്‍ നാന ആതാ എന്നാണ്. എന്നാല്‍ മലയാളത്തില്‍ ചിത്രത്തിന് പേര് തീരുമാനിച്ചിട്ടില്ല. തുടര്‍ന്ന് വായിക്കൂ..

കമല്‍ ഹാസന്‍-ജയറാം ബഹുഭാഷ ചിത്രത്തിന് പേരിട്ടു

25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കമല്‍ഹാസനും ടി കെ രാജീവും വീണ്ടും ഒന്നിക്കുന്നത്. 1989ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ കമല്‍ ഹാസന്‍, ജയറാം, മധു തിലകന്‍, ഊര്‍മിള മാതാന്ദ്‌കേര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചത്.

കമല്‍ ഹാസന്‍-ജയറാം ബഹുഭാഷ ചിത്രത്തിന് പേരിട്ടു

മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷളിലായി ഒരുങ്ങുന്ന ചിത്രത്തിന് തമിഴില്‍ അപ്പ അമ്മ വിളയാട് എന്നാണ് പേര് നിശ്ചയിച്ചിരിക്കുന്നത്. തെലുങ്കില്‍ നാന ആതാ എന്നാണ് പേര്. എന്നാല്‍ മലയാളത്തില്‍ പേര് തീരുമാനിച്ചിട്ടില്ല.

കമല്‍ ഹാസന്‍-ജയറാം ബഹുഭാഷ ചിത്രത്തിന് പേരിട്ടു

അമലയാണ് ചിത്രത്തില്‍ നായിക വേഷം അവതരിപ്പിക്കുന്നത്. കൂടാതെ സെറീന വഹാബും ചിത്രത്തില്‍ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്.

കമല്‍ ഹാസന്‍-ജയറാം ബഹുഭാഷ ചിത്രത്തിന് പേരിട്ടു

തെന്നാലി, പഞ്ചതന്ത്രം, നളദമയന്തി, ഉത്തമ വില്ലന്‍ എന്നീ ചിത്രങ്ങളിലൂടെ കമല ഹാസന്‍-ജയറാമും ഒന്നിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട്.

English summary
Kamal Haasan,T K Rajeeve team with again.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam