ഇനി മല്ലയുദ്ധത്തിന് ഇല്ലെന്ന് പറയുന്നത് ഗുസ്തിക്കാരല്ല, കോമാളിയാണ്!! രജനിയെ ട്രോളി കമല്‍ഹാസന്‍
ചെന്നൈയിലെ ഒരു കോളേജിൽ നടന്ന ഒരു സംവാദത്തിനിടയിലായിരുന്നു രജനിയ്ക്കെതിരെ താരത്തിന്റെ പരാമർശം.
രജനികാന്തിനെതിരെ പരിഹാസവുമായി കമൽ ഹാസൻ. ഇക്കുറി ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലയെന്ന രജനിയുടെ പരമാർശത്തിനെതിരെയാണ് വിമർശനവുമായി കമൽ രംഗത്തെത്തിയിരിക്കുന്നത്. പേര് എടുത്തു പറയാതെയായിരുന്നു താരത്തിന്റെ വിമർശനം.ശരീരം മുഴുവന്‍ എണ്ണയിട്ട് തുടയ്ക്കടിച്ച് നിന്ന ശേഷം ഇന്ന് മല്ലയുദ്ധത്തിനില്ലെന്നും നാളെ വരാമെന്നും ഗുസ്തിക്കാര്‍ പറയരുത്. അങ്ങിനെ സംഭവിച്ചാല്‍ അവര്‍ കോമാളികളാകും - എന്നായിരുന്നു കമല്‍ ഹാസന്റെ ഒളിയമ്പ്. പേര് എടുത്ത് പറഞ്ഞില്ലെങ്കിൽ പോലും എല്ലാവർക്കും മനസ്സിലായി ഇത് തലൈവർക്കുള്ള മറുപടിയാണെന്ന്.

ചെന്നൈയിലെ ഒരു കോളേജിൽ നടന്ന ഒരു സംവാദത്തിനിടയിലായിരുന്നു രജനിയ്ക്കെതിരെ താരത്തിന്റെ പരാമർശം. കൂടാതെ മക്കള്‍ നീതി മയ്യത്തിന്റെ നേതൃത്വത്തില്‍ ഗ്രാമങ്ങളില്‍ യോഗങ്ങള്‍ സംഘടിപ്പിച്ച് നടത്തുന്ന പ്രചാരണങ്ങളെ പകര്‍ത്തി ഗ്രാമസഭകള്‍ നടത്തിയ ഡി.എം.കെയെയും കമല്‍ഹാസന്‍ പരിഹസിച്ചു. ദശകങ്ങളായി ഇവിടെ ഗ്രാമ സഭകളുണ്ട്. എന്നാല്‍ താന്‍ ഗ്രാമ സഭകള്‍ നടത്താന്‍ തുടങ്ങിയപ്പോള്‍ മറ്റുള്ളവര്‍ അത് കോപ്പി അടിക്കുകയാണ്. ഒരു ശിശുവിന്റെ പ്രവര്‍ത്തികള്‍ കോപ്പി അടിക്കാന്‍ നിങ്ങള്‍ക്ക് നാണമില്ലേ എന്നും താരം പരിഹാസ രൂപത്തിൽ ചോദിക്കുന്നുണ്ട്.
വരാൻ പോകുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും ആരേയും പിന്തുണക്കില്ലെന്നും രജനി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കൂടാതെ ആരും തന്റെ ഫേട്ടോയോ കൊടിയോ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കരുതെന്നും തലൈവർ പറഞ്ഞിരുന്ന. രജനികാന്തിന്റെ പ്രസ്താവന തമിഴ്നാട് രാഷ്ട്രീയത്തിൽ വൻ ചർച്ച വിഷയമായിട്ടുണ്ട്.


Click it and Unblock the Notifications











