കമല്‍ഹാസന്റെ മരുതനായകത്തിന് നിര്‍മാതാവെത്തുന്നു
ചെന്നൈ: ഉലകനായകന്‍ കമല്‍ഹാസന്റെ സ്വപ്‌ന ചിത്രമായ മരുതനായകം പൂര്‍ത്തിയാക്കാന്‍ വിദേശ രാജ്യത്തിനിന്നും സഹായവാഗ്ദാനം ലഭിച്ചതായി റിപ്പോര്‍ട്ട്. ഏകദേശം 200 കോടിരൂപയിലധികം ചെലവു പ്രതീക്ഷിക്കുന്ന ചിത്രം സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് പാതിവഴിയില്‍ ഉപേക്ഷിച്ചിട്ട് വര്‍ഷങ്ങളായിരുന്നു. ചിത്രം ഏറ്റെടുക്കാനായി ലണ്ടനില്‍ നിന്നുള്ള ഒരു നിര്‍മാണ കമ്പനി ഇപ്പോള്‍ സമ്മതം അറിയിച്ചതായാണ് റിപ്പോര്‍ട്ട്.
1997ല്‍ ആണ് ചിത്രം ഷൂട്ടിംഗ് തുടങ്ങിയത്. സാമ്പത്തിക ബാധ്യതയെ തുടര്‍ന്നും പ്രാദേശിക പ്രതിഷേധത്തെ തുടര്‍ന്നും ചിത്രം പാതിയില്‍ വെച്ച് അവസാനിപ്പിക്കുകയായിരുന്നു. ചിത്രത്തിന്റെ ഏതാണ്ട് 30 മിനിറ്റ് ഷൂട്ടിംഗ് പൂര്‍ത്തിയായെങ്കിലും സാമ്പത്തികമായി തകര്‍ന്നതിനാല്‍ കമല്‍ഹാസന്‍ തന്റെ സ്വപ്‌നം തത്കാലത്തേക്ക് മാറ്റിവെച്ചു.

100 കോടി രൂപയായിരുന്നു അന്ന് സിനിമയ്ക്ക് പ്രതീക്ഷിച്ചിരുന്ന ചെലവ്. ഇന്നത് 200 കോടി രൂപയെങ്കിലും ആകുമെന്ന് പറയുന്നു. ചിത്രത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് പല വിദേശ നിര്‍മാണ കമ്പനികളുമായും കമല്‍ഹാസന്‍ നേരത്തെ ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും വിജയിച്ചിരുന്നില്ല. ഫോക്‌സ്, വയകോം എന്നീ രാജ്യാന്തര നിര്‍മാണ കമ്പനികളേയും കമല്‍ സമീപിച്ചിരുന്നു.
18ാം നൂറ്റാണ്ടില്‍ നടക്കുന്ന ചരിത്ര കഥയാണ് സിനിമ. ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ മുഹമ്മദ് യൂസുഫ് ഖാനെയാണ് കമല്‍ മരുതനായകത്തില്‍ അവതരിപ്പിക്കുന്നത്. കമല്‍ തന്നെയാണ് ചിത്രത്തിന്റെ സംവിധാനവും. ഇളയ രാജയെ ആയിരുന്നു സംഗീത സംവിധാനത്തിനായി ചുമലതയേല്‍പ്പിച്ചത്. സിനിമ വീണ്ടും ചിത്രീകരിക്കപ്പെടുമ്പോള്‍ അണിയറ പ്രവര്‍ത്തകരില്‍ മാറ്റമുണ്ടാകുമോ എന്നകാര്യം വ്യക്തമല്ല.


Click it and Unblock the Notifications











