കമല്‍ ഹാസന്‍ സംവിധായകനാവുന്നു
കമല്‍ ഹാസന്‍ 15 വര്‍ഷത്തെ ഇടവേളക്ക് ശേഷം ബോളിവുഡ് ചിത്രം സംവിധാനം ചെയ്യുന്നു. അമര്‍ ഹായ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ കമലിനൊപ്പം സെയ്ഫ് അലി ഖാനും നായക വേഷത്തില്‍ എത്തുന്നുണ്ട്. സമകാലിക രാഷ്ട്രീയ അധോലോക ബന്ധങ്ങളെക്കുറിച്ചാണ് ചിത്രം ചര്‍ച്ച ചെയ്യുക.
അവ്വൈ ഷണ്‍മുഖിയിലൂടെ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ കമല്‍ ഹാസന്‍ ഇതിന്റെ ഹിന്ദി പതിപ്പ് സംവിധാനം ചെയ്ത് ബോളിവുഡിലും തന്റെ സ്ഥാനം കണ്ടെത്തിയിരുന്നു. ചാച്ചി ഫോര്‍ ട്വന്റി എന്നായിരുന്നു ചിത്രത്തിന്റെ പേര്.

കമല്‍ സംവിധാനം ചെയ്ത ആദ്യ ചിത്രമായിരുന്നു ചാച്ചി ഫോര്‍ ട്വന്റി . 2000ത്തില്‍ പുറത്തിറങ്ങിയ ഹേ റാം ആണ് കമല്‍ ഹാസന്‍ അവസാനമായി സംവിധാനം ചെയ്ത ബൊളിവുഡ് ചിത്രം.
നീണ്ട്. അമര്‍ ഹേ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ആക്ഷന്‍ ത്രില്ലറാണ്. കമല്‍ ഹാസനും ബോളിവുഡ് താരം സെയ്ഫ് അലി ഖാനും ഒരുമിക്കുന്ന എന്ന പ്രത്യേകത കൂടിയുണ്ട് ചിത്രത്തിന്.


Click it and Unblock the Notifications