»   » വിശ്വരൂപത്തിന്റെ ഫസ്റ്റ് ഷോ കാണണം മുസ്ലീങ്ങള്‍

വിശ്വരൂപത്തിന്റെ ഫസ്റ്റ് ഷോ കാണണം മുസ്ലീങ്ങള്‍

Posted By:
Subscribe to Filmibeat Malayalam

കമല്‍ഹാസന്റെ ബിഗ് ബജറ്റ് ചിത്രത്തിനെതിരെ മുസ്ലീം സംഘടനകള്‍ വീണ്ടും രംഗത്ത്. ചിത്രത്തില്‍ സാമുദായിക വികാരങ്ങളെ വ്രണപ്പെടുത്തുന്ന രംഗങ്ങളുണ്ടെന്ന ആരോപണവുമായി തമിഴ്‌നാട്ടിലെ ഇരുപതില്‍പ്പരം മുസ്ലിം സംഘടനകള്‍ രംഗത്തെത്തി. ഇതു സംബന്ധിച്ചുള്ള ആരോപണങ്ങള്‍ ദൂരികരിയ്ക്കാനായി റിലീസിങിനു മുമ്പ് പ്രത്യേക പ്രദര്‍ശനം നടത്തണമെന്നും അല്ലാത്തപക്ഷം വന്‍പ്രക്ഷോഭം ആരംഭിക്കുമെന്നും സംഘടനകള്‍ മുന്നറിയിപ്പു നല്‍കി.

വിശ്വരൂപത്തെ തേടിയെത്തുന്ന ഏറ്റവും പുതിയ വിവാമാണിത്. ഡിടിഎച്ചിലൂടെ റിലീസിന് മുമ്പേ സംപ്രേക്ഷണം ചെയ്യാനുള്ള കമലിന്റെ തീരുമാനം ഉയര്‍ത്തിയ വിവാദങ്ങള്‍ കെട്ടടങ്ങും മുമ്പെയാണ് മുസ്ലീം സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇത് മുന്നില്‍ കണ്ട് നേരത്തെ തന്നെ കമല്‍ ഇതിന് വിശദീകരണം നല്‍കിയിരുന്നു.

Vishwaroopam

ചിത്രം ഇസ്ലാം വിരുദ്ധമല്ലെന്നു തെളിഞ്ഞാല്‍ എതിര്‍പ്പുന്നയിക്കുന്നവര്‍ പാവങ്ങള്‍ക്കു ഭക്ഷണം നല്‍കി പ്രായശ്ചിത്തം ചെയ്യണമെന്നായിരുന്നു കമലിന്റെ ഇതുസംബന്ധിച്ച പ്രതികരണം. എന്നാലീ തന്ത്രം വിലപ്പോയില്ലെന്നാണ് പുതിയ എതിര്‍പ്പുകളിലൂടെ തെളിയുന്നത്.

വിശ്വരൂപത്തിന്റെ ട്രെയിലറില്‍ മുസ്ലീം വിശ്വാസികളെ അപകീര്‍ത്തിപ്പെടുത്തുന്ന രംഗങ്ങള്‍ ചിത്രത്തിലുണ്ടെന്ന് സംശയിക്കുന്നതായി ആരോപിച്ച് തമിഴ്‌നാട്ടിലെ മുസ്ലീം സംഘടകനകള്‍ പ്രക്ഷോഭവുമായി രംഗത്തെത്തിയിരിക്കുന്നത്. സ്വാഭാവികമായ സംശയത്തെ ദൂരീകരിക്കേണ്ട ഉത്തരവാദിത്തം വിശ്വരൂപത്തിന്റെ സംവിധായകന്‍കൂടിയായ കമല്‍ഹാസനുണ്ടെന്നും സംഘടനകളുടെ കൂട്ടായ്മയായ തമിഴ്‌നാട് മുസ്‌ലിം മൂവ്‌മെന്റ്‌സ് ആന്‍ഡ് പൊളിറ്റിക്കല്‍ പാര്‍ട്ടീസ് കോണ്‍ഫഡറേഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എ.കെ. മുഹമ്മദ് ഹനീഫ ആവശ്യപ്പെട്ടു.

വിജയ് നായകനായ തുപ്പാക്കി എന്ന സിനിമയിലുണ്ടായിരുന്ന മുസ്‌ലിം സമുദായത്തെ അവഹേളിക്കുന്ന ദൃശ്യങ്ങള്‍ തങ്ങളുടെ ആവശ്യപ്രകാരം നീക്കം ചെയ്തതായും ഹനീഫ ചൂണ്ടിക്കാട്ടി.

സമുദായ നേതാക്കള്‍ക്കായി പ്രത്യേക പ്രദര്‍ശനം നടത്തിയശേഷമേ വിശ്വരൂപം റിലീസ് ചെയ്യാവൂ എന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ഇതിനനുവദിയ്ക്കാത്ത പക്ഷം തീയറ്ററുകള്‍ക്കുമുന്നില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പൊങ്കല്‍ദിനത്തിലാണ് വിശ്വരൂപം വിവിധ ഭാഷകളില്‍ തിയറ്ററിലെത്തുന്നത്. എന്നാല്‍, ഈ മാസം പത്തിനു ഡിടിഎച്ചില്‍ സിനിമ സംപ്രേഷണം ചെയ്യും.

English summary
Islamic organisations in Tamil Nadu have turned their ire against Vishwaroopam, expressing an apprehension that it has anti-Muslim bias
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam