ഈ പ്രായത്തിലും ആരാധനയോ? കമല്‍ഹാസനെ വിടാതെ പിടികൂടിയ കുഞ്ഞ് ആരാധിക! പിന്നെ സംഭവിച്ചതോ, വീഡിയോ കാണാം!!

താരങ്ങളോട് ആരാധന തോന്നുന്നത് പുതുമയുള്ള സംഭവമൊന്നുമല്ല. എന്നാല്‍ എട്ടുംപൊട്ടും തിരിയാത്ത പ്രായത്തില്‍ അങ്ങനെയൊരു ആരാധന തോന്നിയാല്‍ എങ്ങനെയുണ്ടാവും. ഉലകനായകന്‍ കമല്‍ഹാസനാണ് അത്തരമൊരു രസകരമായ സംഭവത്തിന് സാക്ഷിയാകേണ്ടി വന്നത്. സിനിമയ്ക്കപ്പുറം രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ കമല്‍ഹാസന്‍ തന്റെ രാഷ്ട്രീയ പാര്‍ട്ടിയുടെ സ്വീകാര്യത വര്‍ദ്ധിപ്പിക്കാന്‍ തമിഴ്‌നാട്ടിലൂടനീളം യാത്ര നടത്തുകയാണ്.

 kamal-hassan

മുകള്‍ വശം തുറന്ന കാറില്‍ ജനക്കൂട്ടത്തിന് നടുവിലൂടെയായിരുന്നു കമല്‍ഹാസന്‍ നടന്ന് വന്നിരുന്നത്. ധര്‍മപുരി ജില്ലയിലെത്തിയപ്പോള്‍ ജനക്കൂട്ടത്തില്‍ നിന്നും ഒരു പെണ്‍കുഞ്ഞിനെ ആരോ താരത്തിന്റെ കൈയിലേക്ക് കൊടുത്തു. കുഞ്ഞിനെ കൈയില്‍ കിട്ടിയ ഉടനെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച താരം തിരികെ കൊടുക്കാന്‍ നോക്കിയപ്പോഴാണ് കാര്യങ്ങള്‍ അത്ര പന്തിയല്ലെന്ന് തോന്നിയത്.

കമല്‍ഹാസന്റെ ഷര്‍ട്ടില്‍ പിടിമുറുക്കിയ പെണ്‍കുട്ടി എത്ര ശ്രമിച്ചിട്ടും പോകാന്‍ തയ്യാറല്ലായിരുന്നു. പല തവണ കുഞ്ഞിനെ കൊടുക്കാന്‍ കമല്‍ഹാസന്‍ ശ്രമിച്ചെങ്കിലും പിടി വിടില്ലെന്ന വാശിയിലായിരുന്നു കുഞ്ഞ്. ഇത് താരത്തെയും അദ്ദേഹത്തെ കാണാനെത്തിയ ആരാധകരിലും വലിയ ചിരി ഉയര്‍ത്തുകയും ചെയ്തിരുന്നു. അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറായിരിക്കുന്ന കമല്‍ഹാസന്‍ മക്കള്‍ നീതി മയ്യം എന്ന രാഷ്ട്രീയ പാര്‍ട്ടിയിലൂടെയാണ് മത്സരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X