ഒന്നിന് പിറകെ ഒന്നായി ബന്ധങ്ങൾ; ആദ്യ ഭാര്യയും ഗൗതമിയും കുറ്റപ്പെടുത്തി; അറുപത് കഴിഞ്ഞപ്പോഴും കമലിന് പ്രണയം?
കമൽ ഹാസന്റെ 69ാം പിറന്നാൾ ദിനം ആഘോഷമാക്കുകയാണ് ആരാധകർ. സിനിമാ ലോകം കണ്ട എക്കാലത്തെയും വലിയ ബഹുമുഖ പ്രതിഭകളിൽ ഒരാളായ കമൽ ഹാസന്റെ കരിയർ ഗ്രാഫ് മറ്റ് സൂപ്പർ താരങ്ങളിൽ നിന്നും വ്യതസ്തമാണ്. വിജയ പരാജയങ്ങൾ കമലിന് ഒരുപോലെ വന്നിട്ടുണ്ട്. സിനിമകളിലെ പരീക്ഷണത്തിന് നടൻ ഒരിക്കലും മടി കാണിച്ചിട്ടില്ല. തമിഴകത്തെ സൂപ്പർസ്റ്റാറുകളെല്ലാം ആരാധക തൃപ്തിക്ക് വേണ്ടി മാത്രം കച്ചവട സിനിമകളുടെ ഭാഗമായെങ്കിലും കമൽ ഹാസൻ ഇതിന് തയ്യാറായില്ല.
ഏറെക്കാലത്തിന് ശേഷം കമൽ ഹാസനെ ആരാധകർ ആഘോഷിച്ച സിനിമയാണ് കഴിഞ്ഞ വർഷം പുറത്തിറങ്ങിയ വിക്രം. നടന്റെ ഒന്നിലേറെ സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. കമൽ ഹാസനെ പോലെ സ്വകാര്യ ജീവിതം ചർച്ചയായ മറ്റൊരു നടൻ തെന്നിന്ത്യൻ സിനിമാ ലോകത്ത് അന്നും ഇന്നും ഇല്ല. പ്രായം അറുപത് കഴിഞ്ഞപ്പോഴും നടനെക്കുറിച്ച് ഗോസിപ്പുകൾ വന്നിട്ടുണ്ട്.

നടി ശ്രീവിദ്യയുമായി കമലിനുണ്ടായിരുന്ന പ്രണയം സിനിമാ ലോകത്തെ പരസ്യമായ രഹസ്യമാണ്. അപൂർവരാഗങ്ങൾ എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിക്കവെയാണ് കമലും ശ്രീവിദ്യയും അടുക്കുന്നത്. എന്നാൽ ഇരുവർക്കും ഒന്നിക്കാനായില്ല. നർത്തകി വാണി ഗണപതിയുമായി കമൽ വാണിയെ വിവാഹവും ചെയ്തു. 1978 ലായിരുന്നു വിവാഹം. എന്നാൽ പത്ത് വർഷത്തിന് ശേഷം ഈ ബന്ധം അവസാനിച്ചു.
വിവാഹമോചനത്തിന് പിന്നാലെ ജീവനാംശം നൽകി തനിക്ക് സാമ്പത്തിക പ്രതിസന്ധിയുണ്ടായെന്ന് പിന്നൊടൊരിക്കൽ കമൽ ഹാസൻ പറയുകയുണ്ടായി. പരാമർശം വാണിയെ പ്രകോപിപ്പിച്ചു. ഏത് കോടതിയാണ് ഒരാളെ പാപ്പരാക്കുന്ന തരത്തിൽ ജീവനാംശം നൽകാൻ ആവശ്യപ്പെടുകയെന്ന് വാണി ചോദിച്ചു. വാണിയുമായുള്ള വിവാഹബന്ധം നിലനിൽക്കെയാണ് കമൽ ഹാസൻ നടി സരികയുമായി അടുക്കുന്നത്.

ഒരുമിച്ച് ജീവിച്ച ഇരുവരും വിവാഹിതരുമായി. എന്നാൽ 2004 ൽ ഈ വിവാഹബന്ധവും വേർപിരിയലിൽ അവസാനിച്ചു. പിന്നീടാണ് ഗൗതമിയുടെ കടന്ന് വരവ്. ഇരുവരും നേരത്തെ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. 13 വർഷം ഇരുവരും ലിവിംഗ് ടുഗെദറിൽ കഴിഞ്ഞു. ഗൗതമിയുടെയും ആദ്യ വിവാഹബന്ധം വേർപിരിഞ്ഞതാണ്. ഈ ബന്ധത്തിൽ ഒരു മകളുമുണ്ട്. പരസ്പരം മനസിലാക്കി ഒരുമിച്ച് ജീവിച്ച കമലിനും ഗൗതമിക്കുമിടയിൽ പിന്നീട് അകൽച്ചയുണ്ടായി. കമലിനെതിരെ ആരോപണവും ഗൗതമി ഉന്നയിച്ചു.
നടന്റെ സിനിമയിൽ കോസ്റ്റ്യൂം ഡിസൈനറായി പ്രവർത്തിച്ചതിന്റെ പ്രതിഫലം ലഭിച്ചില്ലെന്നാണ് ഗൗതമി ഉന്നയിച്ച ആരോപണം. നടി പൂജ കുമാറിന്റെ പേരാണ് കമൽ ഹാസനൊപ്പം പിന്നീട് ഉയർന്ന് വന്നത്. കമലിന്റെ വിശ്വരൂപം, ഉത്തമവില്ലൻ എന്നീ സിനിമകളിൽ പൂജ അഭിനയിച്ചിട്ടുണ്ട്. ഇരുവരും അടുപ്പത്തിലാണെന്ന ഗോസിപ്പിന് ആക്കം കൂട്ടി ഒരു ഫോട്ടോയും പുറത്ത് വന്നു. കമലിന്റെ 65ാം പിറന്നാൾ ദിന ആഘോഷത്തിൽ നടന്റെ കുടുംബത്തോടൊപ്പം പൂജ കുമാറും ഉണ്ടായിരുന്നു. ഈ ഫോട്ടോയാണ് പുറത്ത് വന്നത്.
അതേസമയം ഇതിൽ പൂജ കുമാർ മുമ്പൊരിക്കൽ വ്യക്തത വരുത്തിയിട്ടുണ്ട്. കമൽ ഹാസനൊപ്പം അഭിനയിക്കാൻതുടങ്ങിയ ശേഷം അദ്ദേഹവും അദ്ദേഹത്തിന്റെ കുടുംബവുമായും തനിക്ക് സൗഹൃദമുണ്ട്. കമലിന്റെ സഹോദരനെയും മക്കളായ ശ്രുതിയെയും അക്ഷരയെയും അറിയാം. അതിനാലാണ് പിറന്നാളാഘോഷത്തിന് താനെത്തിയതെന്നാണ് പൂജ കുമാർ പറഞ്ഞത്.


Click it and Unblock the Notifications