പേരറിയില്ല, പക്ഷേ വായില്‍ വെക്കാന്‍ അറിയാം! തൃഷയോട് കമല്‍ ഹാസന്റെ തമാശ; നാണമില്ലേന്ന് ചോദിച്ച് ആരാധകര്‍

പൊന്നിയന്‍ സെല്‍വന്‍ എന്ന സിനിമയുടെ വിജയത്തിന് ശേഷം തമിഴിലെ പ്രമുഖ സംവിധായകന്‍ മണിരത്‌നം സംവിധാനം ചെയ്യുന്ന ചിത്രമാണ് തഗ്ഗ് ലൈഫ്. കമല്‍ ഹാസന്‍, സിലമ്പരസന്‍, തൃഷ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ജൂണില്‍ റിലീസിനൊരുങ്ങുകയാണ്. ഇതിനോട് അനുബന്ധിച്ചുള്ള പ്രൊമോഷന്‍ പരിപാടികളുടെ തിരക്കിലാണ് സംവിധായകനും താരങ്ങളും. അത്തരത്തില്‍ താരങ്ങള്‍ അണിനിരന്ന പൊതുപരിപാടികള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

ഇതിനിടെ താരങ്ങള്‍ പരസ്പരം രസകരമായ ചില തമാശകളും പങ്കുവെച്ചിരുന്നു. അതിലൊന്ന് തൃഷ തനിക്കേറ്റവും ഇഷ്ടമുള്ള ഭക്ഷണത്തെ പറ്റി പറഞ്ഞതാണ്. നടിയുടെ വാക്കുകള്‍ ഏറ്റുപിടിച്ച് കമല്‍ ഹാസന്‍ ചില പരാമര്‍ശങ്ങളും നടത്തി. തമാശരൂപേണ പറഞ്ഞതാണെങ്കിലും അതില്‍ ദ്വായര്‍ഥം ഉണ്ടെന്നാണ് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നത്. ഒപ്പം താരത്തിനെതിരെ വലിയ തോതില്‍ വിമര്‍ശനവും ഉയര്‍ന്നു.

kamalhaasan-

കഴിഞ്ഞ ദിവസം നടന്ന തഗ് ലൈഫ് സിനിമയുടെ പ്രൊമോഷന്‍ പരിപാടിയില്‍ കമല്‍ ഹാസനും മണിരത്‌നവും തൃഷയുമടക്കമുള്ള താരങ്ങള്‍ പങ്കെടുത്തിരുന്നു. താരങ്ങളോട് ചോദ്യങ്ങള്‍ ചോദിക്കുന്നതിനിടയില്‍ ഒരാള്‍ തൃഷയ്ക്ക് ഏറ്റവും ഇഷ്ടമുള്ള ഭക്ഷണം ഏതാണെന്നും ചോദിച്ചു. ഉടനെ തനിക്കെല്ലാ ഭക്ഷണവും ഇഷ്ടമാണെന്നും പ്രത്യേകമായി ചോദിച്ചാല്‍ പഴം വേവിച്ചതാണ്, അതിന്റെ പേര് എന്താണെന്ന് അറിയില്ലെന്നും പറഞ്ഞു. പെട്ടെന്ന് തന്നെ അത് പഴംപൊരിയാണെന്ന് കമല്‍ ഹാസന്‍ പറഞ്ഞു.

നടി അത് ശരിയാണെന്ന് സമ്മതിച്ചു. പേര് പറയാനൊന്നും അറിയില്ല. പക്ഷേ പഴം വായിലിടാന്‍ മാത്രം അവള്‍ക്ക് അറിയാം' എന്നായിരുന്നു ഇതിന് മറുപടിയായി കമല്‍ ഹാസന്‍ സംസാരിച്ചത്. എല്ലാവരും ചിരിച്ചെങ്കിലും താന്‍ പറഞ്ഞതിലെ മിസ്റ്റേക്ക് മനസിലാക്കിയ കമല്‍ വേഗം തൃഷയുടെ കാലില്‍ തട്ടി. തൃഷയും ചിരിച്ച് കൊണ്ടാണ് ഇതിനെ സമീപിച്ചത്. ക്യാമറയ്ക്ക് പുറത്തും ഇദ്ദേഹം വലിയ തമാശക്കാരനാണെന്നാണ് അവതാരക പറഞ്ഞത്. എന്നാല്‍ വീഡിയോ പുറത്ത് വന്നതോടെ കമല്‍ ഹാസനെതിരെ വിമര്‍ശനങ്ങളും വന്നു.

തന്റെ അഭിപ്രായം വെറും തമാശ മാത്രമാണെന്ന് കമല്‍ ഹാസന്‍ തെളിയിക്കാന്‍ ശ്രമിച്ചെങ്കിലും ചില ആരാധകര്‍ കമലിന്റെ സംസാരത്തില്‍ അതൃപ്തരാണ്. അവര്‍ സോഷ്യല്‍ മീഡിയയിലൂടെ നടനെതിരെ പ്രതികരിച്ച് രംഗത്ത് വന്നു. ഒന്നുമില്ലെങ്കിലും ഇത്രയും പ്രായമുള്ള മുതിര്‍ന്ന നടനായ നിങ്ങള്‍ മകളുടെ പ്രായമുള്ള ഒരു കുട്ടിയോട് പറയാനെ പാടില്ലാത്ത കാര്യമാണ് പറഞ്ഞത്. കമല്‍ ഹാസന് പകരം മറ്റ് വല്ല താരങ്ങളുമാണ് ഇത് പോലെ പറഞ്ഞിരുന്നതെങ്കില്‍ എന്തായിരിക്കും സംഭവിക്കുക.

kamalhaasan-

ഭക്ഷണം കഴിക്കുന്നതിനെ കുറിച്ചാണ് അദ്ദേഹം ഉദ്ദേശിച്ചതെങ്കില്‍ അതിന് അശ്ലീലം കലര്‍ന്നൊരു അര്‍ഥം കൂടിയുണ്ട്. അദ്ദേഹത്തിന് അത് പെട്ടെന്ന് മനസിലാവുകയും ചെയ്തു. മിക്കയാളുകളും ഇത്തരത്തില്‍ സംസാരിക്കുമെങ്കിലും ആളുകളുടെ മുന്നിലിരുന്ന് സംസാരിക്കാന്‍ ശ്രദ്ധിക്കണമെന്നാണ് പലരും നടനെ ഓര്‍മ്മിപ്പിക്കുന്നത്.

ഇന്ത്യന്‍ സിനിമയിലെ ഇതിഹാസ താരമായിട്ടാണ് കമല്‍ ഹാസന്‍ അറിയപ്പെടുന്നത്. ആരാധകര്‍ ഉലകനായകന്‍ എന്ന് വിശേഷിപ്പിച്ചിരുന്നെങ്കിലും തന്നെ ഇനി അങ്ങനെ വിളിക്കരുതെന്നാണ് നടന്‍ പറഞ്ഞത്. നിലവില്‍ നടനായും സംവിധായകനായിട്ടും നിര്‍മാതാവായിട്ടുമൊക്കെ സജീവമായി നില്‍ക്കുകയാണ് താരം. ഇന്ത്യന്‍ 2 ആണ് കമല്‍ ഹാസന്റേതായി കഴിഞ്ഞ വര്‍ഷം തിയേറ്ററുകളിലേക്ക് എത്തിയ ചിത്രം. ഇതിന് പുറമേ തെലുങ്കിലെ കല്‍ക്കി എന്ന സിനിമയിലും നടന്‍ അഭിനയിച്ചിരുന്നു.

ഇനി തഗ് ലൈഫ് എന്ന സിനിമയിലൂടെ പ്രേക്ഷകരെ ഞെട്ടിക്കാന്‍ ഒരുങ്ങുകയാണ്. പൊന്നിയന്‍ സെല്‍വന്‍ എന്ന സിനിമയുടെ രണ്ട് ഭാഗങ്ങളും പൂര്‍ത്തിയാക്കിയ ശേഷം മണിരത്‌നം സംവിധാനം ചെയ്യുന്ന ചിത്രമാണ് തഗ് ലൈഫ്. ജൂണ്‍ 5 നാണ് സിനിമ തിയേറ്ററുകളില്‍ റിലീസിനെത്തുന്നത്. തൃഷയ്ക്കും കമലിനും പുറമേ സിലമ്പരസന്‍, അശോക് സെല്‍വന്‍, ഐശ്വര്യ ലക്ഷ്മി, ജോജു ജോര്‍ജ്, അഭിരാമി, നാസര്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, സന്യ മല്‍ഹോത്ര, രോഹിത് സറഫ്, വൈയാപുരി എന്നിങ്ങനെ നിരവധി താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Read more about: kamal haasan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X