പാപനാശം ജൂലൈ 17ന് എത്തും
സൂപ്പര്‍ഹിറ്റ് ചിത്രം ദൃശ്യത്തിന്റെ തമിഴ് റീമേക്കായ കമല്‍ഹാസന്റെ പാപനാശം റംസാന്‍ അവധിക്കാലത്തോട് അനുബന്ധിച്ച് ജൂലൈ 17ന് റിലീസ്‌ചെയ്യും. ഗാനങ്ങള്‍ രണ്ടാഴ്ചക്കകം പുറത്തിറങ്ങും.
ദൃശ്യം ഒരുക്കിയ ജിത്തു ജോസഫാണ് പാപനാശവും സംവിധാനം ചെയ്തത്. ഗൗതമി, ആശാശരത്, കലാഭവന്‍ മണി, നിവേദ, ബേബി എസ്തര്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു.സംഭാഷണരചന ജയമോഹന്‍.

ജീത്തു ജോസഫ് തന്നെ സംവിധാനം ചെയ്യുന്ന പാപനാശത്തിന്റെ പ്രധാന ലൊക്കേഷന്‍ തൊടുപുഴ തന്നെയാണ്.മലയാളത്തില്‍ ജോര്‍ജു കുട്ടിയുടെയും കുടുംബത്തിന്റെയും കഥ ആയിരുന്നെങ്കില്‍ തമിഴില്‍ സുയമ്പു ലിങ്കത്തിന്റെയും കുടുംബത്തിന്റെയും കഥയാണ് പാപനാശം.
നീണ്ട ഇടവേളയ്ക്ക് ശേഷം ഗൗതമി അഭിനയ രംഗത്തേക്ക് മടങ്ങിവരുന്ന ചിത്രം കൂടിയാണ് പാപനാശം. പ്രണവ് മോഹന്‍ലാല്‍ അസിസ്റ്റന്റ് ഡയറക്ടറായി തുടക്കം കുറിച്ച ചിത്രമാണ് പാപനാശം
More from Filmibeat
papanasam tamil malayalam shoot kerala kamal haasan jeethu joseph trailer കമലഹാസന് ജീത്തു ജോസഫ് ദൃശ്യം പാപനാശം തമിഴ് സിനിമ മലയാളം ഷൂട്ടിങ്


Click it and Unblock the Notifications











