»   » ജയറാമിന് വേണ്ടി വന്നു, ഇപ്പോള്‍ മകന്‍ കാളിദാസിന് വേണ്ടിയും കമല്‍ വരുന്നു

ജയറാമിന് വേണ്ടി വന്നു, ഇപ്പോള്‍ മകന്‍ കാളിദാസിന് വേണ്ടിയും കമല്‍ വരുന്നു

Written By:
Subscribe to Filmibeat Malayalam

ജയറാമും കമല്‍ ഹസനും തമ്മിലുള്ള സൗഹൃദം തമിഴകത്തും മലയാളത്തിലും പണ്ടേ പാടിത്തുടങ്ങിയതാണ്. ജയറാമിനോടുള്ള സൗഹൃദത്തിന്റെ പുറത്ത് മാത്രം ഫോര്‍ ഫ്രണ്ട്‌സ് എന്ന മലയാള സിനിമയില്‍, ഒരു പ്രതിഫലവും പറ്റാതെ കമല്‍ ഹസന്‍ അതിഥി വേഷം ചെയ്ത് പോയിരുന്നു.

ഇപ്പോള്‍ മകന്‍ കാളിദാസിന്റെ ഊഴമാണ്. മലയാളത്തിലല്ല, കാളിദാസ് തമിഴില്‍ ചെയ്യുന്ന പുതിയ ചിത്രത്തില്‍ ഒരു അതിഥി വേഷത്തിലെത്തുകയാണ് ഇപ്പോള്‍ ഉലക നായകന്‍ കമല്‍ ഹസന്‍.

kamal-kalidas

അമുദേശന്‍ സംവിധാനം ചെയ്യുന്ന മീന്‍ കൊഴമ്പും മണ്‍പാനയും എന്ന ചിത്രത്തിലാണ് കമല്‍ അതിഥി വേഷത്തിലെത്തുന്നത്. വളരെ പ്രധാന്യമുള്ള ഒരു ദുര്‍മന്ത്രവാദിയുടെ വേഷമാണ് ചെയ്യുന്നത്.

കമലിന് പുറമെ പ്രമുഖ തമിഴ് നടന്‍ പ്രഭുവും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. കാളിദാസിന്റെ അച്ഛന്റെ വേഷമാണ് പ്രഭുവിന്. അസ്‌ന സവേരിയാണ് കാളിദാസിന്റെ നായികയായെത്തുന്നത്.

അതേ സമയം കാളിദാസിന്റെ ലോഞ്ചിങ് ചടങ്ങില്‍ നടനെ ഇന്‍ട്രഡ്യൂസ് ചെയ്തത് കമല്‍ ഹസനായിരുന്നു. കാളിദാസ് ആദ്യമായി നായകനായി അഭിനയിച്ച ഒരു പക്ക കഥൈ എന്ന ചിത്രം റിലീസിന് തയ്യാറെടുക്കുന്നു

English summary
Kamal Hassan in a very interesting cameo role in Kalidas Jayaram movie

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X