For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മോഹൻലാലിനെതിരെ മുഖം തിരിച്ച് കമൽഹാസൻ!! എടുത്ത തീരുമാനം ശരിയായില്ല...

  |

  മലയാള താരസംഘടനയായ എഎംഎംഎയിലേയ്ക്ക് ദിലീപിനെ തിരിച്ചെടുത്തത് തെന്നിന്ത്യൻ സിനിമ ലോകത്ത് തന്നെ ഏറെ ചർച്ച വിഷയമായിരുന്നു. എഎംഎംഎ യുടെ തീരുമാനത്തിനെതിരെ ശക്തമായി പ്രതികരിച്ച് മലയാള സിനിമയിൽ നിന്നുളള ഒരു വിഭാഗത്തെ കൂടാതെ കന്നട, തമിഴ് സിനിമ ലോകം രംഗത്തെത്തിയിരുന്നു. എഎംഎംഎയുടെ നിലപാടിനെതിരെ തങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

  ഉണ്ണി മുകുന്ദന്റെ പാട്ട് തകർത്തു!! നിർത്താതെ കയ്യടിയും ആർപ്പു വിളിയും, വീഡിയോ കാണാം

  ദിലീപിന്റെ സംഘടനയിലേയ്ക്കുള്ള മടങ്ങി വരവിനെ മലയാള സിനിമയിലെ ഒരു വിഭാഗം അഭിനേതാക്കൾ മാത്രമാണ് അനുകൂലിച്ചത്. എന്നാൽ സംഘടനയുടെ നിലപാടിനെ വിമർശിച്ച് മലയാള സിനിമ ലോകവും സാംസ്കാരിക, രാഷ്ട്രീയ പ്രവർത്തകരും രംഗത്തെത്തിയിരുന്നു. ഇപ്പോഴിത താര സാംഘടനയുടെ നിലപാടിൽ പ്രതിഷേധം അറിയിച്ച് കമൽഹാസനും രംഗത്തെത്തിയിട്ടുണ്ട്. തുടർന്ന് വായിക്കൂ....

  തുടയിൽ കൈവച്ച് എന്ത് തരുമെന്ന് സംവിധായകൻ!! യുവനടൻ കൊടുത്തത്, ഇതാണ് കട്ട ഹീറോയിസം!!

   തീരുമാനമെടുക്കേണ്ട്ത് ഇങ്ങനെയായിരുന്നില്ല

  തീരുമാനമെടുക്കേണ്ട്ത് ഇങ്ങനെയായിരുന്നില്ല

  ദിലീപിനെ സംഘടനയിലേയ്ക്ക് തിരിച്ചെടുക്കേണ്ട രീതി ഇങ്ങനെയായിരുന്നില്ലെന്നും കമൽ പറഞ്ഞു. എല്ലാവരോടും ചർച്ച ചെയ്തതിനു ശേഷമായിരുന്നു ദിലീപിനെ തിരിച്ചെടുക്കേണ്ടിയിരുന്നതെന്ന് കമൽ പറഞ്ഞു. കൂടാതെ മലയാളത്തിൽ ഉദയം കൊണ്ട സിനിമയിലെ വനിത സംഘടനയുടെ( ഡബ്ല്യൂസിസി)യുടെ നിലപാടുകളെ താൻ പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മനോരമ ന്യൂസ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു താരത്തിന്റെ പ്രതികരണം.

  അവൾക്കൊപ്പം തന്നെ

  അവൾക്കൊപ്പം തന്നെ

  നേരത്തെ നടിയ്ക്ക് പിന്തുണയുമായി തമിഴ് താരം കാർത്തി രംഗത്തെത്തിയിരുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു കാർത്തിയുടെ വെളിപ്പെടുത്തൽ. നടിയ്ക്കൊപ്പമാണെന്ന് താരം വളരെ വ്യക്തമായി തന്നെ പറയുകയും ചെയ്തു. മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമ ലോകത്തെ നടി നിറസാന്നിദ്യമായിരുന്നു. തമിഴ് , തെലുങ്ക്, കന്നട എന്നീ ഭാഷകളിൽ താരം സജ്ജീവമാണ്.

  നടിഗർ സംഘത്തിൽ

  നടിഗർ സംഘത്തിൽ

  മലയാള താരസംഘടനയായ എഎംഎംഎയിൽ മാത്രമല്ല തമിഴ് താരസംഘടനയായ നടിഗർ സംഘത്തിലും ഈ താരം അംഗമാണ്. അക്രമിക്കപ്പെട്ട അംഗമായ നടിഗർ സംഘം എങ്ങനെയാണ് അവരെ പിന്തുണക്കുന്നതെന്ന ചോദ്യത്തിനായിരുന്നു കാർത്തിയുടെ മറുപടി.. ഒരു സംഘടനയെന്ന നിലയില്‍ അതിലെ സ്ത്രീകളുടെ സംരക്ഷണം ഉറപ്പുവരുത്തുക എന്നത് ഞങ്ങളുടെ ഉത്തരവാദിത്വമാണെന്നും എതു സാഹചര്യത്തിലും ഞങ്ങള്‍ അവള്‍ക്കൊപ്പം തന്നെയാണെന്നും മറുപടി നൽകി..നടിഗർ സംഘത്തിലെ ട്രഷറർ സ്ഥാനം വഹിക്കുന്നത് കാർത്തിയാണ്.

   പിന്തുണക്കുന്നു

  പിന്തുണക്കുന്നു

  ഏതു സാഹചര്യത്തിലും നടിയ്ക്കൊപ്പം നടിഗർ സംഘടന ഉണ്ടാകുമെന്ന് കാർത്തി പറഞ്ഞിരുന്നു. കൂടാതെ നടിയുടെ സ്വകാര്യതയിലേയ്കക് കടന്നു കയറാൻ ഒരിക്കലും ആഗ്രഹിക്കുന്നില്ല. എപ്പോൾ പിന്തുണ വേണമെന്ന് താര ആഗ്രഹിക്കുന്നുവോ അപ്പോൾ അവർക്കൊപ്പമുണ്ടാകുമെന്നും താരം അന്ന പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് കമൽ ഹാസനും രംഗത്തെത്തിയിരിക്കുന്നത്.

  വിട്ടുവീഴ്ചയില്ല

  വിട്ടുവീഴ്ചയില്ല

  ദിലീപിനെ അനുകൂലിച്ച് താരസംഘടനയായ എഎംഎംഎ എടുത്ത നിലപാടിനെതിരെ കന്നഡ സിനിമ ലോകം ശക്തമായി തന്നെ പ്രതികരിച്ചിരുന്നു. മലയാള താരസംഘടനയുടെ തീരുമാനത്തിൽ പ്രതിഷേധം രേഖപ്പെടുത്തി കത്ത് നൽകിയിരുന്നു. കുറ്റാരോപിതനായ നടനെ സംഘടനയിലേക്ക് തിരിച്ചെടുത്തത് വളരെ തിടുക്കത്തില്‍ ആയിപ്പോയെന്നാണ് കത്തില്‍ കന്നഡ താരങ്ങള്‍ പറഞ്ഞത്. കൂടാതെ സിനിമാ രംഗത്ത് ജോലി ചെയ്യുന്നവരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് സംഘടനയുടെ ഉത്തരവാദിത്വമാണെന്നും കത്തില്‍ കന്നഡ താരങ്ങള്‍ വ്യക്തമാക്കിയിരുന്നു. നടപടി പുനപരിശോധിക്കണമെന്നും കേസ് കഴിയും വരെ നടനെ സംഘടനയില്‍ തിരിച്ചെടുക്കരുതെന്നുമായിരുന്നു കത്തില്‍ പറഞ്ഞിരുന്നത്.

   തീരുമാനത്തിൽ ഉറച്ച് ഡബ്യൂസിസി

  തീരുമാനത്തിൽ ഉറച്ച് ഡബ്യൂസിസി

  ദിലീപിനെ തിരിച്ചെടുക്കുന്നു എന്ന സംഘടനയുടെ തീരുമാനത്തിനെതിരെ ഡബ്യൂസിസി രംഗത്തെത്തിയിരുന്നു. നാലു നടിമാർ രാജിവെച്ചതോടെ വിഷയം വേറെരു തലത്തിലേയ്ക്ക് നീങ്ങുകയായിരുന്നു. ഭാവന, രമ്യ നമ്പീശൻ, ഗീതു മോഹൻദാസ്, റിമ എന്നിവരാണ് എഎംഎംഎയിൽ നിന്ന് രാജിവെച്ച് പുറത്തു പോയത്. ഇത് വളിയ വിമർശനങ്ങൾക്കു വഴിവെച്ചിരുന്നു. നടിമാരുടെ രാജിയ്ക്ക് പിന്നാലെയാണ് പ്രശ്നം വൻ വിവാദമായത്. സംഘടനയുടെ നിലപാട് പുനഃപരിശേധിക്കണം എന്നായിരുന്നു ഡബ്യൂസിസിയുടെ ആവശ്യം.

   കൂടിക്കാഴ്ച

  കൂടിക്കാഴ്ച

  എഎംഎംഎയുമായി ചർച്ചയ്ക്ക് തയ്യാറായി ഡബ്യൂസിസി രംഗത്തെത്തിയിരുന്നു. ഇതിന്റെ ഭാഗമായി അംഗങ്ങളായ പർവതി, രേവതി, പത്മപ്രിയ എന്നിവർ കത്ത് നൽകിയിരുന്നു. ഉടൻ തന്നെ ഇവരുമായി കൂടിക്കാഴ്ച നടത്തുമെന്ന് പ്രസിഡന്റ് മോഹൻലാൽ പാത്ര സമ്മേളനത്തിൽ പറഞ്ഞിരുന്നു. എന്നാൽ തീയതി പുറത്തു വന്നിട്ടില്ല. കൂടാതെ താരസംഘടനയിലേയ്ക്ക് ദിലീപ് മടങ്ങി എത്തില്ല എന്നാണ് ഇപ്പേൾ കേൾക്കാൻ കഴിയുന്നത്.

  English summary
  Kamal Hassan on Dileep row: I support the stand taken by WCC
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X