»   » കമല്‍ ഇനി നടനല്ല, വില്ലന്‍; 'ഉത്തമ വില്ലന്‍'

കമല്‍ ഇനി നടനല്ല, വില്ലന്‍; 'ഉത്തമ വില്ലന്‍'

Posted By:
Subscribe to Filmibeat Malayalam

ഒരേസമയം നടന്മാരും സംവിധായകരുമായ രണ്ട് പേര്‍ ഒരു സിനിമയ്ക്ക് വേണ്ടി ഒത്തു ചേര്‍ന്നാല്‍ എന്ത് സംഭവിയ്ക്കും? എന്തും സംഭവിയ്ക്കാമെന്നേ ഇക്കാര്യത്തില്‍ പറയാന്‍ കഴിയൂ. കാരണം ഇത്തവണ ഒന്നിയ്ക്കുന്നത് കമല്‍ ഹാസനും രമേഷ് അരവിന്ദുമാണ്. ഒരേ സമയം സംവിധായകനാകാനും നടനാകാനും ഒരു പോലെ ഭാഗ്യം ലഭിച്ച താരങ്ങള്‍. അരവിന്ദ് തമിഴിലും കന്നടത്തിലുമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകനാവുന്നത് കമല്‍ഹാസനാണ്.

കന്നടചിത്രങ്ങളുടെ സംവിധായകനെന്ന നിലയിലാണ് അരവിന്ദ് പേരെടുക്കുന്നതെങ്കില്‍ ഉലകനായകനായി തന്നെയാണ് കമല്‍ പ്രശസ്തനാകുന്നത്. ഇരുവരും തമ്മിലുള്ള സൗഹൃദം അല്‍പ്പം പഴക്കമുള്ളതാണ്. നായകനെന്ന നിലയില്‍ നിന്ന് സംവിധാനത്തിലേയ്ക്ക് തിരിഞ്ഞ അരവിന്ദിന്റെ കന്നിച്ചിത്രമായ രാമ ശാമ ഭാമയില്‍ സഹനടനായി കമല്‍ ഉണ്ടായിരുന്നു. കോമഡിയ്ക്ക് പ്രാധാന്യം നല്‍കിയ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയത് രമേഷ് അരവിന്ദ് തന്നെയായിരുന്നു.

ബാംഗ്ലൂരില്‍ വിശ്വരൂപം 2 ന്റെ പ്രചാരണ പരിപാടിയ്ക്ക് എത്തിയപ്പോഴാണ് പുതിയ ചിത്രത്തെപ്പറ്റി കമല്‍ സംസാരിച്ചത്. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കമല്‍ അരവിന്ദിന്‍റെ ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തിന്റെ തമിഴ് പതിപ്പിന് ഉത്തമ വില്ലന്‍ എന്നാണ് പേരിട്ടിരിയ്ക്കുന്നത്. ചിത്രീകരണം നവംബറില്‍ ആരംഭിയ്ക്കും. ചിത്രത്തിന്റെ കൂടുതല്‍ വിശേഷങ്ങള്‍..

ഉത്തമ വില്ലനാകാന്‍ കമല്‍ ഹാസന്‍

സിനിമ എന്നാല്‍ വെറും സിനമയല്ല എന്തെങ്കിലുമൊക്കൊ പുത്തന്‍ ആശയങ്ങള്‍ വേണം. സിനിമയെപ്പറ്റി കമലിനും രമേഷ് അരവിന്ദിനും ഉള്ള കാഴ്ചപ്പാടുകള്‍ ഏകദേശം ഒരുപോലെയാണ്.

ഉത്തമ വില്ലനാകാന്‍ കമല്‍ ഹാസന്‍

സന്ദര്‍ഭം നന്നായി മനസിലാക്കി അഭിനയിക്കുന്ന നടനാണ് കമലെന്നും അദ്ദേഹത്തിനൊപ്പം ജോലി ചെയ്യുമ്പോള്‍ സംവിധായകന്റെ പകുതി ജോലിഭാരം കുറയുമെന്നുമാണ് അരവിന്ദ് പറയുന്നത്

ഉത്തമ വില്ലനാകാന്‍ കമല്‍ ഹാസന്‍

കമലുമായി വളരെയടുത്ത സൗഹൃദമാണുള്ളതെങ്കിലും ആ സൗഹൃദത്തെ ഉപയോഗിച്ച് നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും വളരെ ശ്രദ്ധാപൂര്‍വ്വം കമലുമായുള്ള അടുപ്പത്തെ മുന്നോട്ട് കൊണ്ട് പോകുമെന്നും അരവിന്ദ്

ഉത്തമ വില്ലനാകാന്‍ കമല്‍ ഹാസന്‍

കമലിന് ഇഷ്ടമുള്ള ചിത്രങ്ങളില്‍ ഒന്നാണ് രാമ ശാമ ഭാമയെന്ന് സംവിധായകന്‍ .

ഉത്തമ വില്ലനാകാന്‍ കമല്‍ ഹാസന്‍

ബിഗ് സ്‌ക്രീനില്‍ ഇരുവരും ഒന്നിച്ച് ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. പഞ്ചതന്ത്ര, സതി ലീലാവതി, രാമ ശാമ ഭാമ, മന്മദന്‍ അമ്പ് എന്നിവാണ് കമലും അരവിന്ദും ഒന്നിച്ചഭിനയിച്ച ചിത്രങ്ങളിനല്‍ ചിലത്.

ഉത്തമ വില്ലനാകാന്‍ കമല്‍ ഹാസന്‍

കമല്‍ഹാസന്റെ വിശ്വരൂപം 2 ന് സര്‍വ്വ പിന്തുണയും നല്‍കുന്നുവെന്ന് രമേഷ് അരവിന്ദ് പറഞ്ഞു.

ഉത്തമ വില്ലനാകാന്‍ കമല്‍ ഹാസന്‍

ഉത്തമ വില്ലനില്‍ നായികയാവുന്നത് അസിന്‍ ആയിരിയ്ക്കുമെന്നാണ് സൂചന


English summary
It is a known fact that Tamil superstar Kamal Hassan and Kannada actor-director Ramesh Aravind has teamed up again for a bilingual flick, which will be made in Kannada and Tamil.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam