»   » കമല്‍ ഹാസന്‍ വായ തുറന്നാല്‍ വിവാദമാണ്!പുതിയ പ്രശ്‌നം ഉലകനായകന് തന്നെ തിരിച്ചടിയാകും കാരണം ഇതാണ്!!!

കമല്‍ ഹാസന്‍ വായ തുറന്നാല്‍ വിവാദമാണ്!പുതിയ പ്രശ്‌നം ഉലകനായകന് തന്നെ തിരിച്ചടിയാകും കാരണം ഇതാണ്!!!

Posted By: Teresa John
Subscribe to Filmibeat Malayalam

അഭിനയിച്ച് അരങ്ങ് തകര്‍ത്തതിനാല്‍ ഉലകനായകന്‍ എന്ന പേരിട്ട് കമല്‍ഹാസനെ എല്ലാവരും വിളിച്ചെങ്കിലും എന്ത് കാര്യവും വെട്ടി തുറന്ന് പറയുന്നത് അദ്ദേഹത്തെ വിവാദങ്ങളിലേക്ക് എത്തിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രശ്‌നങ്ങളില്‍ തന്റെ അഭിപ്രായം രേഖപ്പെടുത്തുന്നതിനിടെ നടിയുടെ പേര് വെളിപ്പെടുത്തി കമല്‍ ഹാസന്‍ വിവാദങ്ങളില്‍ അകപ്പെട്ടിരുന്നു.

നരസിംഹം റിലീസ് ചെയ്ത 18 വര്‍ഷം പൂര്‍ത്തിയാവുന്ന അന്ന് മലയാള സിനിമയ്ക്ക ഒരു സര്‍പ്രൈസ് ഉണ്ട്!അതാണിത്!

നടിയെ വാടക വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി! മരണത്തിന് പിന്നില്‍ ഭര്‍ത്താവ്?

അതിനിടെ തമിഴകത്തും വിവാദങ്ങള്‍ സൃഷ്ടിച്ച് താരം ആരാധകരെ ഞെട്ടിച്ചു കൊണ്ടിരിക്കുകയാണെന്നാണ് പുതിയ വാര്‍ത്തകള്‍. കമല്‍ഹാസന്‍ അവതാരകനായി അവതരിപ്പിക്കുന്ന ടെലിവിഷന്‍ പരിപാടിയാണ് ഇപ്പോള്‍ പ്രശ്‌നം ഉണ്ടാക്കി കൊണ്ടിരിക്കുന്നത്. ബിഗ് ബോസ് എന്ന പരിപാടിയുടെ തമിഴിലെ അവതാരകനാണ് കമല്‍ ഹാസന്‍.

ബിഗ് ബോസ്

നോര്‍ത്ത് ഇന്ത്യയില്‍ നിന്നുമായിരുന്നു ബിഗ് ബോസ് എന്ന പരിപാടി തുടങ്ങിയത്. ആദ്യം ഹിന്ദിയില്‍ അമിതാഭ് ബച്ചന്‍, സഞ്ജയ് ദത്ത്, അര്‍ഷാദ് വാര്‍സി എന്നിവര്‍ക്ക് പിന്നാലെ സല്‍മാന്‍ ഖാനായിരുന്നു അവതരിപ്പിച്ചിരുന്നത്.

തമിഴില്‍ കമല്‍ ഹാസനും

ബിഗ് ബോസിന്റെ തമിഴ് പതിപ്പാണ് കമല്‍ ഹാസന്‍ അവതരിപ്പിക്കുന്നത്. എന്നാല്‍ കമല്‍ പരിപാടിയില്‍ പറയുന്ന കാര്യങ്ങള്‍ തമിഴ് എന്ന ഭാഷയെയും അവിടുത്തെ സംസകാരത്തെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലാണെന്നാണ് ഇപ്പോള്‍ താരത്തിനെതിരെ ഉയരുന്ന ആരോപണം.

അവതാരകന്റെ ജോലി

തമിഴകത്തിന്റെ ഉലകനായകന്‍ കമല്‍ ഹാസന്‍ ആദ്യമായി അവതാരകനാവുന്ന ടെലിവിഷന്‍ ഷോയാണ് ബിഗ് ബോസ്. മുമ്പ് കമല്‍ ഷോ ചെയ്യുന്നത് സമുഹത്തിന് മോശം സന്ദേശം നല്‍കുമെന്ന് പറഞ്ഞ് പല തരത്തിലും വിമര്‍ശനങ്ങള്‍ വന്നിരുന്നു.

ആരോപണങ്ങളുമായി രാഷ്ട്രീയ പാര്‍ട്ടി രംഗത്ത്

കമല്‍ ഹാസന്റെ അഭിപ്രായങ്ങള്‍ക്കെതിരെ ആരോപണങ്ങളുന്നയിച്ച് കൊണ്ട് ആദം ഹിന്ദു മക്കള്‍ കക്ഷിയാണ് രംഗത്തെത്തിയിരിക്കുന്നത്. അവര്‍ക്കൊപ്പം തമിഴ്‌നാട് സര്‍ക്കാരും കമലിനെതിരെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

കമല്‍ പറഞ്ഞ കാര്യം ഇതായിരുന്നു

ഭരണ സമ്പ്രദായത്തില്‍ അപകാതയുണ്ടെന്നും അഴിമതി തുടച്ച് നീക്കാന്‍ ജനങ്ങള്‍ തന്നെ മൂന്നോട്ട് വരണമെന്നുമായിരുന്നു കമല്‍ ഹാസന്‍ പരിപാടിയിലുടെ പറഞ്ഞിരുന്നത്.

നടിയുടെ പേര് വെളിപ്പെടുത്തിയത്

കൊച്ചിയില്‍ പ്രമുഖ നടി ആക്രമണത്തിനിരയായതിന് ശേഷം ഇപ്പോള്‍ കേരളത്തില്‍ നടക്കുന് പ്രശ്‌നങ്ങളെ കുറിച്ച് തന്റെ പ്രതികരണം പുറത്തറിയിക്കുന്നതിനിടയില്‍ നടിയുടെ പേര് വെളിപ്പെടുത്തിയാണ് കമല്‍ സംസാരിച്ചിരുന്നത്. മാധ്യമ പ്രവര്‍ത്തകര്‍ ഇങ്ങനെ ചെയ്യുന്നത് തെറ്റാണെന്ന് ചൂണ്ടി കാണിച്ചിരുന്നെങ്കിലും അത് തിരുത്താന്‍ അദ്ദേഹം തയ്യാറായിരുന്നില്ല.

വനിതാ കമ്മീഷന്റെ നോട്ടീസ്

ലൈംഗികാക്രമണത്തിന് ഇരയായ നടിയുടെ പേര് വെളിപ്പെടുത്തി എന്ന കാരണത്താല്‍ ദേശീയ വനിതാ കമ്മീഷന്‍ കമല്‍ ഹാസന്റെ പേരില്‍ നോട്ടീസ് അയച്ച് രംഗത്തെത്തിയിരുന്നു.

English summary
Bigg Boss Tamil: Hindu outfit members stage protest near Kamal Haasan’s house in Chennai, detained

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam