പികെ തമിഴില്‍, ആമീര്‍ ഖാനായി കമല്‍ ഹസന്‍
ബോളിവുഡില്‍ പോയവര്‍ഷത്തെ ഹിറ്റ് ചിത്രങ്ങളിലൊന്നായ പികെ തമിഴിലേക്ക് റീമേക്ക് ചെയ്യുന്നു. ആമീര്‍ ഖാന്‍ തകര്‍ത്തഭിനയിച്ച വേഷം തമിഴിലെത്തുമ്പോള്‍ ഉലകനായകന്‍ കമല്‍ ഹസന്‍ ചെയ്യുമെന്നാണ് വാര്‍ത്തകള്‍.
രാജ് കുമാര്‍ ഹിരാനി സംവിധാനം ചെയ്ത ചിത്രത്തിന്റെ റീമേക്ക് അവകാശം ജെമനി പ്രൊഡക്ഷന്‍സ് സ്വന്തമാക്കിയെന്നാണ് അറിയുന്നത്. ചിത്രത്തിന്റെ തെലുങ്ക് പതിപ്പിലും കമല്‍ ഹസന്‍ തന്നെയായിരിക്കും നായകന്‍.

പികെയുടെ റീമേക്കില്‍ അഭിനയിക്കാന്‍ കമല്‍ അല്ലാതെ മറ്റൊരു നടന്‍ കോളിവുഡില്‍ ഇല്ലെന്നാണ് തമിഴ് സിനിമാസ്വാദകരുടെ വിലയിരുത്തല്‍. രണ്ട് മാസത്തിനകം ചത്രത്തിന്റെ ഷൂട്ടിങ് ആരംഭിയ്ക്കും. മറ്റ് അഭിനേതാക്കളെ തീരുമാനിച്ചിട്ടില്ല.
മലയാളത്തില്‍ ഹിറ്റായ ദൃശ്യം എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കായ പാപനാശത്തിലാണ് കമല്‍ ഒടുവില്‍ അഭിനയിച്ചത്. ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. ഉത്തമ വില്ലനാണ് ഉലകനായകന്റെയായി തമിഴകം കാത്തിരിക്കുന്ന മറ്റൊരു ചിത്രം.


Click it and Unblock the Notifications