ആമീര്‍ ഖാന് പിന്നാലെ കമലും ശങ്കറിനോട് നോ പറഞ്ഞു? രജനിക്ക് വില്ലന്‍ ആര്?

By Aswathi

രജനികാന്തിനെ നായകനാക്കി ശങ്കര്‍ അടുത്തതായി ഒരു ചിത്രം സംവിധാനം ചെയ്യുന്നു എന്നും അതില്‍ ആമിര്‍ ഖാന്‍ വില്ലന്‍ വേഷത്തിലെത്തുന്നു എന്നും നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ മറ്റ് തിരക്കുകള്‍ കാരണം ആമീര്‍ ഖാന്‍ ശങ്കറിനോട് നോ പറഞ്ഞു.

ശങ്കര്‍ പിന്മാറിയതോടെ ചിത്രത്തിലെ വില്ലനായി പരിഗണിച്ചത് ഉലക നായകന്‍ കമല്‍ ഹസനെ ആണ്. ഇപ്പോള്‍ കേള്‍ക്കുന്നു കമലും ചിത്രത്തില്‍ നിന്നും പിന്മാറിയെന്ന്. വില്ലനായി അഭിനയിക്കാന്‍ താത്പര്യമില്ലാത്തതുകൊണ്ടാണ് കമല്‍ പിന്മാറിയതെന്നാണ് കേള്‍ക്കുന്നത്.

kamal-shankar-rajani

എന്നാല്‍ കമല്‍ വന്‍ തുകയാണ് പ്രതിഫലമായി ആവശ്യപ്പെട്ടതെന്നും നിര്‍മാതാക്കള്‍ക്ക് അത് താങ്ങാന്‍ കഴിയാത്തതുകൊണ്ട് കമല്‍ ഔട്ടാകുകയായിരുന്നു എന്നും കിവംദികള്‍ പരക്കുന്നുണ്ട്. വിജയ് നായകനായ കത്തി എന്ന ചിത്രം നിര്‍മിച്ച ലൈസ പ്രൊഡക്ഷന്‍സാണ് 200 കോടി ബജറ്റില്‍ ഈ ശങ്കര്‍ - രജനീകാന്ത് ചിത്രം നിര്‍മിയ്ക്കുന്നത്.

അതേ സമയം ഉലകനായകനും ചിത്രത്തില്‍ നിന്ന് പിന്മാറിയതോടെ, ശങ്കര്‍ ചിയാന്‍ വിക്രമിനെ ഈ വേഷത്തിന് വേണ്ടി പരിഗണിച്ചിരിക്കുന്നു എന്നാണ് പുതിയ വാര്‍ത്ത. ശങ്കറിന്‍രെ ഒടുവിലത്തെ ചിത്രമായ ഐയിലെ നായകനാണ് വിക്രം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X