ഹെല്‍മറ്റ് ധരിക്കാതെ സ്‌കൂട്ടര്‍ ഓടിച്ചതിന് കമലഹാസന്‍ മാപ്പ് പറഞ്ഞു.

ചെന്നൈ: പാപനാശം എന്ന ചിത്രത്തില്‍ ഹെല്‍മറ്റ് ധരിക്കാതെ സ്‌കൂട്ടര്‍ ഓടിച്ചതിന് സിനിമ താരം കമലഹാസന്‍ മാപ്പ് പറഞ്ഞു. മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ ജീത്തു ജോസഫിന്റെ ദൃശ്യം സിനിമയുടെ തമിഴ് പതിപ്പാണ് പാപനാശം. ചിത്രത്തില്‍ കമലഹാസന്‍ ഹെല്‍മറ്റ് ധരിക്കാതെ കുടുംമ്പവുമൊത്ത് യാത്ര ചെയ്ത ദൃശ്യം ചര്‍ച്ചയായിനെ തുടര്‍ന്നാണ് കമലഹാസന്‍ മാപ്പ് പറഞ്ഞത്. ചിത്രത്തില്‍ കമലഹാസനുമൊത്ത് ഗൗതമിയും രണ്ട് പെണ്‍കുട്ടികളുമാണ് സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്നത്.

ഇരുചക്ര വാഹനമോടിക്കുന്നവര്‍ നിര്‍ബന്ധമായും ഹെല്‍മറ്റ് ധരിക്കണമെന്ന ഹൈകോടതി വിധി തമിഴ് നാട്ടില്‍ ചര്‍ച്ചയായിരിക്കുകയാണ്.അതിന് പിന്നാലയാണ് പാപനാശം ചിത്രത്തില്‍ കമലഹാസന്‍ ഹെല്‍മറ്റ് ധരിക്കാതെ കുടുംമ്പവുമൊത്ത് സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്ന ദൃശ്യം ചര്‍ച്ചയായത്. എന്നാല്‍ കോടതി വിധി വരുന്നതിന് ഒരു വര്‍ഷംമുമ്പേ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായതാണ്.

kamal-haasan-papanasam

ചിത്രീകരണത്തിന് മുമ്പ് വിധി വന്നിരുന്നുവെങ്കില്‍ ഈ ഭാഗം ഒഴുവാക്കുമായിരുന്നെന്നും, ആരാധകരോട് ഹെല്‍മറ്റ് ഇല്ലാതെ വാഹനമോടിക്കുന്നത് ഒഴിവാക്കണമെന്നും കമലഹാസന്‍ പറഞ്ഞു. പുറത്ത് പോകുമ്പോള്‍ ചെരുപ്പ് ധരിക്കുന്നത് പോലെയാണ് ഇരുചക്ര വാഹനമോടിക്കുമ്പോള്‍ ഹെല്‍മറ്റ ധരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.ഇത് മനസിലാക്കാനുള്ള സാമാന്യ ബുദ്ധി ആളുകള്‍ക്കുണ്ടന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X