തൃഷയ്ക്കും പ്രകാശ് രാജിനും മേക്കപ്പ് ഇട്ടുകൊടുക്കുന്നത് ആരാണെന്ന് നോക്കൂ...
ഉലകനായകന്‍ എന്ന വിശേഷണത്തിന് സിനിമാലോകത്ത് ഒരേ ഒരാള്‍ മാത്രമേ അര്‍ഹനാകുന്നുള്ളു, കമല്‍ ഹസന്‍!നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത്, കൊറിയോഗ്രാഫര്‍, അങ്ങനെ സിനിമയുടെ എല്ലാ മേഖലകളിലും കൈവച്ച് വിജയം കണ്ട കമല്‍ ഹസന്‍ മറ്റൊരു വേഷം കൂടെ അണിയുകയാണിപ്പോള്‍.
മേക്കപ്പ്മാന്റെ വേഷം. മേക്ക്പ്മാന്‍ എന്ന ചിത്രത്തില്‍ ജയറാം വന്നതുപോലെ വെറും അഭിനയമല്ല. ഇത് ശരിക്കുള്ള മേക്കപ്പ് മാന്‍. രാജേഷ് സംവിധാനം ചെയ്യുന്ന തൂങ്കാവനം (തെലുങ്കില്‍ ചീക്കാട്ടി രാജ്യം) എന്ന പുതിയ ചിത്രന്റെ ഷൂട്ടിങ് സമയത്താണ് അത് സംഭവിച്ചത്.

തൂങ്കാവനത്തിലെ നായികയായ തൃഷയ്ക്കും ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷം ചെയ്യുന്ന പ്രകാശ് രാജിനും കമല്‍ ഹസന്‍ മേക്കപ്പ് ഇട്ടുകൊടുത്തു. ഈ ചിത്രങ്ങള്‍ പ്രകാശ് രാജും തൃഷയും തങ്ങളുടെ സോഷ്യല്‍മീഡിയ പേജിലൂടെ ഷെയര്‍ ചെയ്തിട്ടുണ്ട്.

അമേരിക്കന്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റായ മിഷേല്‍ വെസ്റ്റ്‌മോറില്‍ നിന്നുമാണ് കമല്‍ ഈ കല പഠിച്ചത്. ചിത്രത്തിന്റെ മേക്കപ്മാനായ മിഷേലിനെ സഹായിക്കുകയായിരുന്നത്രെ കമല്‍.
ജെയിംസ് ബോണ്ട് സ്‌റ്റൈലില്‍ ഒരുക്കുന്ന തൂങ്കാവനം എന്ന ചിത്രത്തില്‍ തൃഷ വളരെ സ്‌റ്റൈലിഷായിട്ടാണ് എത്തുന്നതെന്നാണ് കേള്‍ക്കുന്നത്. കമല്‍ ഹസനാണോ തൃഷയെ സ്‌റ്റൈലിഷാകുന്നതെന്നാണ് ആരാധകരുടെ ചോദ്യം. ചിത്രം നിര്‍മിയ്ക്കുന്നതും കമല്‍ തന്നെയാണ്.


Click it and Unblock the Notifications











