കമല്‍ഹാസന്‍ ശ്രീലങ്കന്‍ അഭയാര്‍ത്ഥിയാവുന്നു
കമല്‍ഹാസന്‍ ശ്രീലങ്കന്‍ അഭയാര്‍ത്ഥിയാവുന്നു
ശ്രീലങ്കയിലെ വംശീയയുദ്ധം തമിഴ്സിനിമക്ക് പ്രമേയമാവുന്നു. കമല്‍ഹാസന്‍ നായകനായി അഭിനയിക്കുന്ന തെനാലിയാണ് ശ്രീലങ്കയിലെ വര്‍ഷങ്ങള്‍ നീണ്ട യുദ്ധത്തിന്റെ വഴി തേടിപ്പോവുന്നത്. കെ.എസ്. ഹരികുമാറാണ് സംവിധായകന്‍.
വംശീയയുദ്ധത്തില്‍ അച്ഛനമ്മമാര്‍ നഷ്ടപ്പെട്ട ഒരു ശ്രീലങ്കന്‍ അഭയാര്‍ത്ഥിയെയാണ് കമല്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അച്ഛനും അമ്മയും ക്രൂരമായി കൊലചെയ്യപ്പെടുന്നത് കണ്ട് മനോനില തെറ്റിയ അഭയാര്‍ത്ഥി...
ഓര്‍മകളും നിഴലുകളും സദാസമയവും ഭയപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഈ അഭയാര്‍ത്ഥിക്ക് തുണയായി രണ്ടു ഡോക്ടര്‍മാരെത്തി. ജയറാമും ദില്ലി ഗണേഷുമാണ് ഡോക്ടര്‍മാരായി അഭിനയിക്കുന്നത്.
ഇതില്‍ ജയറാമിന്റെ കുടുംബവുമായി അഭയാര്‍ത്ഥി കൂടുതല്‍ അടുക്കുന്നു. പ്രത്യേകിച്ചും ഡോക്ടറുടെ സഹോദരി അഭയാര്‍ത്ഥിയുടെ ജീവിതമാകെ മാറ്റിമറിക്കുന്നു. ജയറാമിന്റെ സഹോദരിയായി അഭിനയിക്കുന്നത് ജ്യോതികയാണ്. ഭാര്യയായി ദേവയാനിയും.
സംഗീതം എ.ആര്‍. റഹ്മാന്‍. വൈരമുത്തുവിന്റേതാണ് ഗാനങ്ങള്‍. ആര്‍.കെ. സെല്ലുലോയ്ഡ്സ് നിര്‍മ്മിക്കുന്ന തെനാലി ദിപാവലിക്ക് തിയേറ്ററിലെത്തും.


Click it and Unblock the Notifications