വീരനായകനായി ആരാധകര്‍ക്കിടെയിലേയ്ക്ക് കമലഹാസന്‍

By Sruthi K M

അറുപതിന്റെ നിറവില്‍ ഇനി കമലഹാസന്‍ ടിപ്പു സുല്‍ത്താന്റെ വേഷത്തില്‍ ആരാധകരുടെ മുന്നിലെത്തും. വേഷം മാത്രമല്ല, ചിത്രത്തിന്റെ സംവിധാനവും കമലിന്റെ കൈകളിലൂടെ തന്നെയാണ് എന്നതും വ്യത്യസ്തമാണ്. ചിത്രത്തിന്റെ പണിപ്പുരയിലാണ് ഉലകനായകന്‍. കോളിവുഡിന്റെ സ്വപ്‌ന പദ്ധതിയെന്ന് വിശേഷിപ്പിക്കാവുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് ഗോകുലം ഗോപാലനാണ്. മമ്മൂട്ടിയെ നയകനാക്കി ഗോപുലംഗോപാലന്‍ നേരെത്തെ പഴശ്ശിരാജ നിര്‍മ്മിച്ചിരുന്നു. ചിത്രത്തിന്റെ തിരക്കഥ ജോണ്‍പോളാണ്. ചിത്രം തമിഴ് പ്രേക്ഷകര്‍ക്ക് മുന്നില്‍ മാത്രമല്ല എത്തുന്നത്, മലയാളത്തിലും, ഇംഗ്ലീഷിലും ചിത്രമൊരുക്കുമെന്നാണ് സിനിമാ ലോകം നല്‍കുന്ന സൂചന.

അറുപതാം പിറന്നാളിന്റെ നിറവിലാണെങ്കിലും കമലഹാസന്‍ എന്നും ചെറുപ്പമായി കൊണ്ടിരിക്കുകയാണ്. ഇന്നും കൈകളില്‍ നിറയെ സിനിമകളാണ്. ഉത്തമ വില്ലന്‍, പാപനാശം എന്നീ ചിത്രങ്ങളാണ് കമലില്‍ നിന്നും ആരാധകര്‍ കാത്തിരിക്കുന്ന ഏറ്റവും പുതിയ ചിത്രങ്ങള്‍. ഇതിനിടെയാണ് ബ്രീട്ടീഷ്‌കാരോട് പടപൊരുതി വീര്യമൃത്യു വരിച്ച മഹാനായ ഭരണാധികാരി ടിപ്പു സുല്‍ത്താന്റെ വേഷം കമലഹാസന്‍ അണിയാന്‍ പോകുന്നത്.

kamal

മലയാളക്കരയില്‍ നിറഞ്ഞ സദസ്സില്‍ ഓടിയ ജിത്തുജോസഫിന്റെ ദൃശ്യം എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പാണ് പാപനാശം. ഇതിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത സ്വന്തം ഭാര്യ ഗൗതമിയാണ് കമലിന്റെ നായികയായി എത്തുന്നത്. മോഹന്‍ലാലിന്റെ അഭിനയമികവില്‍ ജനശ്രദ്ധ നേടിയ ദൃശ്യം തമിഴില്‍ പാപനാശമായി വരുമ്പോള്‍ പ്രേക്ഷകര്‍ ഒത്തിരി പ്രതീക്ഷയോടെ ഈ ചിത്രത്തെയും കാണുന്നു.

ടിപ്പുവായി എത്തുന്ന കമലിന്റെ ചിത്രത്തിന്റെ പേര് പുറത്തിറക്കിയിട്ടില്ല. ബിഗ് ബജറ്റ് ചിത്രമായിരിക്കും ഇത്, ഇന്ത്യയ്ക്ക് പുറത്ത് ചിത്രീകരിക്കാനാണ് കമലഹാസന്റെ ആലോചന. ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ആരോഗ്യസ്ഥിതി വീണ്ടെടുത്തിരിക്കുകയാണ്. 1960ല്‍ ജെമിനി ഗണേശനൊപ്പം കളത്തൂര്‍ കണ്ണമ്മ എന്ന ചിത്രത്തിലൂടെയാണ് കമലഹാസന്‍ അഭിനയ രംഗത്തേയ്ക്ക് രംഗപ്രവേശം ചെയ്യുന്നത്. പന്നീട് നിരവധി കഥാപാത്രങ്ങള്‍. വിശ്വരൂപം, ദശാവതാരം, തേവര്‍ മകന്‍, അവൈ ശണ്‍മുഖി, ഇന്ത്യന്‍ തുടങ്ങി നിരവധി ചിത്രങ്ങളാണ് കമലഹാസന്റെ അഭിനയമികവ് കൊണ്ട് ശ്രദ്ധയമായത്. അഭിനയം, ഗായകന്‍, സംവിധായകന്‍, നിര്‍മ്മാതാവ് എന്നീ മേഖലകളിലും ഉലകനായകന്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X