twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കമലഹാസന്‍ ഒരു നിരീശ്വരവാദിയാണത്രേ!

    |

    കമലഹാസന്‍ ഒരു നിരീശ്വരവാദിയാണ്. എന്നാല്‍ പാപനാശം എന്ന ചിത്രത്തില്‍ നെറ്റിയില്‍ ഭസ്മം അണിഞ്ഞ് ഒരു വിശ്വാസിയുടെ രൂപത്തിലാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കമല്‍ ഒരു നിരീശ്വരവാദിയാണെങ്കില്‍ എന്തുകൊണ്ട് പാപനാശം എന്ന ചിത്രത്തില്‍ വിശ്വാസിയുടെ വേഷമണിഞ്ഞു?

    കമലഹാസന്റെ സിനിമയും സ്വകാര്യനിലപാടും വ്യത്യസ്തമാണെന്നും, തന്റെ വിശ്വാസങ്ങളെ ഒരിക്കലും സിനിമകളില്‍ കൊണ്ട് വരാന്‍ താല്‍പര്യമില്ലാത്തതുമാണ് പാപനാശത്തിലെ വിശ്വാസിയുടെ വേഷമണിയാന്‍ കാരണമെന്നാണ് കമലഹാസന്‍ പറയുന്നത്. എങ്കിലും ജാതിയെ പുകഴ്ത്തുന്ന ഒരു സിനിമകളിലും താന്‍ അഭിനയിക്കാന്‍ തയ്യാറല്ലെന്നും കമലഹാസന്‍ പറയുന്നു. വെള്ളിയാഴ്ച പുറത്തിറങ്ങിയ പാപനാശം എന്ന ചിത്രത്തെ കുറിച്ച് സംസാരിക്കുമ്പോഴാണ് കമലഹാസന്‍ ഈ കാര്യം വെളിപ്പെടുത്തിയത്.

    kamalhaasan

    ദൃശ്യത്തിന്റെ തമിഴ് റീമേക്കായ പാപനാശത്തില്‍ താന്‍ അഭിനയിക്കാന്‍ തയ്യാറായത് ചിത്രത്തിന്റെ പ്രമേയത്തിലെ കാലിക പ്രസക്തി കണക്കിലെടുത്താണ് എന്ന് കമല്‍ഹാസന്‍ പറഞ്ഞു. ചിത്രത്തില്‍ തന്റെ ഭാര്യയായി അഭിനയിച്ച ഗൗതമിയെ സംവിധയകന്‍ ജിത്തൂ ജോസഫ് തിരഞ്ഞെടുത്തപ്പോള്‍ ഗൗതമിയ്ക്ക് യോജിച്ച വേഷമാണോ എന്ന് തനിക്ക് തോന്നിയെങ്കിലും, പിന്നീട് ചിത്രം പൂര്‍ത്തിയായി കഴിഞ്ഞപ്പോള്‍ ഗൗതമിയ്ക്ക് അനിയോജ്യമായ വേഷമാണെന്ന് ബോധ്യമാകുകെയും ചെയ്തു എന്ന് കമലഹാസന്‍ പറഞ്ഞു.

    ഏത് ദിവസമാണോ പാതിരാത്രിയില്‍ സ്ത്രികള്‍ക്ക് ഇറങ്ങി നടക്കാനാകുന്നത് അതാണ് യഥാര്‍ത്ഥ സ്വാതന്ത്രം എന്ന് മഹാത്മ ഗാന്ധി പറഞ്ഞിട്ടുണ്ട് എന്നാല്‍ അത്തരം സ്വാതന്ത്രം നമുക്ക് ലഭിച്ചിട്ടില്ല. ലൈംഗീക പീഡന കേസുകളിലെ പ്രതികള്‍ക്കും സങ്കേതിക വിദ്യ ദുരുപയോഗം ചെയ്യുന്നവര്‍ക്കും കര്‍ശനമായ ശിക്ഷ നല്‍കുന്നതിലൂടെ മാത്രമേ കുറ്റകൃത്യങ്ങള്‍ കുറയുക ഉള്ളു. അതിന്് വേണ്ടത് സ്വയം ക്രമീകരണവും അച്ചടക്കവുമാണെന്നും താന്‍ വധ ശിക്ഷയ്ക്ക് എതിരാണെന്നും കമലഹാസന്‍ വ്യക്തമാക്കി.

    English summary
    Papanasam is a 2015 Tamil drama thriller film written and directed by Jeethu Joseph. A remake of Jeethu's 2013 Malayalam blockbuster Drishyam,
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X