»   » കമലും പെണ്‍മക്കളും ഉടക്കില്‍?

കമലും പെണ്‍മക്കളും ഉടക്കില്‍?

Posted By:
Subscribe to Filmibeat Malayalam
Kamal Hassan
ഗോസിപ്പുകള്‍ക്ക് പഞ്ഞമില്ലാത്ത കോളിവുഡില്‍ നിന്ന് നടന്‍ കമലഹാസനെ ചുറ്റിപറ്റി ഒരു പുതിയ ഗോസിപ്പുയര്‍ന്നു വന്നിരിക്കുകയാണ്. കമലും പുത്രിമാരും തമ്മില്‍ അത്ര രസത്തിലല്ലെന്നാണ് പാപ്പരാസികള്‍ കണ്ടുപിടിച്ചിരിക്കുന്നത്.

സരികയുമായി വിവാഹമോചനം നേടിയ ശേഷവും മക്കളായ ശ്രുതിയും അക്ഷരയും അച്ഛനൊപ്പം ചെന്നൈയില്‍ തന്നെയായിരുന്നു താമസം. എന്നാല്‍ കുറച്ചു കാലം കഴിഞ്ഞപ്പോള്‍ അക്ഷര അമ്മയ്‌ക്കൊപ്പം താമസിക്കാന്‍ മുംബൈയ്ക്കു പോയി. അഭിനയരംഗത്ത് തിളങ്ങാനാഗ്രഹിച്ച അക്ഷര ഇപ്പോള്‍ ചെന്നൈയ്ക്ക് വരാറേയില്ല.

ഇതിനിടെ സംവിധാന രംഗത്തും അക്ഷര ഒരു കൈ നോക്കി. ചില സംവിധായകരുടെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചു. മണിരത്‌നം ചിത്രത്തിലേയ്ക്ക് ക്ഷണം ലഭിച്ചെങ്കിലും അക്ഷര അത് നിരസിച്ചു.

അക്ഷര തന്നെ വിട്ടുപോയപ്പോഴും ശ്രുതി ഒപ്പമുള്ളതായിരുന്നു കമലിന് ആശ്വാസം. എന്നാല്‍ ഇളയമകളുടെ പാത പിന്തുടര്‍ന്ന് ശ്രുതിയും മുംബൈയിലേയ്ക്ക് ചേക്കേറിയതാണ് കമലിനെ ചൊടിപ്പിച്ചത്. മുംബൈയില്‍ സരികയുടെ ഫ്ലാ‌റ്റിനടുത്തായി ശ്രുതിയും ഒരു ഫ്ലാറ്റ് എടുത്തു കഴിഞ്ഞു. ബോളിവുഡില്‍ സജീവ സാന്നിധ്യമാകാനൊരുങ്ങുന്ന നടിയ്ക്ക് എന്തായാലും അച്ഛന്റെ സപ്പോര്‍ട്ട് ഇല്ലെന്നാണ് ശ്രുതി.

English summary
Actress Sruthi Hasan is going to settle in Mumbai with his mother.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam