ശിവകാര്‍ത്തികേയനേയും മകളേയും ഏറ്റെടുത്ത് പ്രേക്ഷകര്‍! രണ്ട് കോടി കാഴ്ചക്കാരുമായി വായാടി പെത്ത പുള്ളൈ!
പ്രേക്ഷകരുടെ പ്രിയതാരം എന്ന നിലയിലേക്കുള്ള ശിവകാര്‍ത്തികേയന്റെ വളര്‍ച്ച വളരെ പെട്ടെന്നായിരുന്നു. ചുരുക്കം ചിത്രങ്ങള്‍കൊണ്ട് തമിഴകത്തെ യുവതാരങ്ങളില്‍ ശിവകാര്‍ത്തികേയന്‍ ശ്രദ്ധേയനായി. നടനില്‍ നിന്നും നിര്‍മാതാവ് എന്ന നിലയിലേക്കും ചുവടുറപ്പിക്കുകയാണ് താരം. കനാ എന്ന ചിത്രമാണ് ശിവകാര്‍ത്തികേയന്‍ പ്രൊഡക്ഷന്‍സില്‍ നിന്നും ആദ്യമായി പുറത്തെത്തുന്ന ചിത്രം. ശിവകാര്‍ത്തികേയനും മകള്‍ ആരാധന ശിവകാര്‍ത്തികേയനും വൈക്കം വിജയലക്ഷ്മിയും ചേര്‍ന്ന് ആലപിച്ച വായാടി പെത്ത പുള്ളൈ എന്ന ഗാനത്തിന്റെ ലിറിക്‌സ് വീഡിയോ തിരുവോണ ദിനത്തിലായിരുന്നുന പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയത്.

യൂടൂബില്‍ തരംഗമായി മാറിയ ഗാനം പത്ത് ദിവസം കൊണ്ട് രണ്ടു കോടിയിലധികം ആളുകളാണ് കണ്ടത്. ഗായകന്‍ എന്ന നിലയില്‍ ശിവകാര്‍ത്തികേയനെ മാത്രമല്ല മകള്‍ ആരാധനയേയും പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. ഇന്ത്യന്‍ വനിത ക്രിക്കറ്റും ക്രിക്കറ്ററാകാനുള്ള ഒരു പെണ്‍കുട്ടിയുടെ ആഗ്രഹവും പ്രയത്‌നവുമാണ് കനായുടെ പ്രമേയം. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നിര്‍വഹിച്ചത് ഇന്ത്യന്‍ വനിത ക്രിക്കറ്റ് താരം സ്മൃതി മന്ദാനയായിരുന്നു.
ശിവകാര്‍ത്തികേയന്റെ സുഹൃത്തും ഗാനരചയിതാവും ഗായകനുമായ അരുണ്‍രാജ കാമരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അദ്ദേഹത്തിന്റെ ആദ്യ സംവിധാന സംരഭമാണ് കനാ. ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഐശ്വര്യ രാജേഷും സത്യരാജുമാണ്. അതിഥി വേഷത്തില്‍ ശിവകാര്‍ത്തികേയനും ചിത്രത്തിലെത്തുന്നു. ചിത്രത്തിന്റെ ട്രെയിലറും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. വിനായക ചതുര്‍ത്ഥി ദിനമായ സെപ്തംബര്‍ 13ന് റിലീസിനൊരുങ്ങുന്ന സീമരാജയാണ് ശിവകാര്‍ത്തികേയന്‍ നായകനായി എത്തുന്ന പുതിയ ചിത്രം.


Click it and Unblock the Notifications











