'ഒരു കിലോ മേക്കപ്പ് ഉണ്ടല്ലോ'; ജയലളിതയായുളള കങ്കണയുടെ മേക്കോവറിനെ ട്രോളി ആരാധകര്‍
തമിഴ്‌നാട് മുന്‍മുഖ്യമന്ത്രിയും നടിയുമായ ജയലളിതയുടെ ജീവിത കഥ പറയുന്ന തലൈവി അണിയറയില്‍ ഒരുങ്ങുകയാണ്. തമിഴിലെ പ്രശസ്ത സംവിധായകരില്‍ ഒരാളായ ഏഎല്‍ വിജയാണ് ബയോപിക്ക് ചിത്രമൊരുക്കുന്നത്. റിലീസിങ്ങിനൊരുങ്ങുന്ന ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. നടിയുടെ രണ്ട് കാലഘട്ടങ്ങളിലായുളള രംഗങ്ങളാണ് അണിയറ പ്രവര്‍ത്തകര്‍ ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ടീസര്‍ ഇറങ്ങിയതിന് പിന്നാലെ നിരവധി ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു.

അധികപേരും ജയലളിതായുളള കങ്കണയുടെ ലുക്കിനെ ട്രോളിക്കൊണ്ടാണ് എത്തിയിരിക്കുന്നത്. കങ്കണയ്ക്ക് ജയലളിതയുമായി യാതൊരു വിധ സാമ്യവുമില്ലെന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. മേക്കപ്പുകൊണ്ട് ജയലളിതയാകാന്‍ കഴിയില്ലെന്നും കൃത്രിമമായി തോന്നുവെന്നും കമന്റുകള്‍ വരുന്നു. ഒരു കിലോ മേക്കപ്പ് എന്ന് കുറിച്ചുകൊണ്ടാണ് ചിലര്‍ കങ്കണ റാവത്തിനെ കളിയാക്കുന്നത്.
അതേസമയം തമിഴിലും ഹിന്ദിയിലുമായിട്ടാണ് ജയലളിത ബയോപിക്ക് അണിയറയില്‍ ഒരുങ്ങുന്നത്. ചിത്രത്തില്‍ എംജി ആറിന്റെ വേഷത്തില്‍ അരവിന്ദ് സാമിയാണ് എത്തുന്നത്. സിനിമാ രംഗത്തു നിന്നും തമിഴ്‌നാടിന്റെ തലൈവിയായി ഉയര്‍ന്ന ജയലളിതയുടെ ജീവിതമാണ് ചിത്രത്തില്‍ കാണിക്കുന്നത്. കെആര്‍ വിജയേന്ദ്രയാണ് സിനിമയ്ക്ക് വേണ്ടി തിരക്കഥയൊരുക്കുന്നത്.


Click it and Unblock the Notifications