കനകയുടെ വീട്ടിൽ വഴക്ക്; പൊലീസ് എത്തുന്നത് പതിവായി; നടിയെക്കുറിച്ച് ബയിൽവൻ രം​ഗനാഥൻ

സിനിമയേക്കാൾ നാടകീയമായി ജീവിതം നീങ്ങിയ പല നടിമാരുമുണ്ട്. സാവിത്രി, മീന കുമാരി, സിൽക് സ്മിത തുടങ്ങി ഒട്ടനവധി നടിമാർ ഒരു കാലത്ത് ആഘോഷിക്കപ്പെട്ടെങ്കിലും പിന്നീട് കയ്പേറിയ പല അനുഭവങ്ങളും ജീവിതത്തിൽ ഇവർക്ക് നേരിടേണ്ടി വന്നു. നടി കനകയുടെ ജീവിതം വർഷങ്ങളായി സിനിമാ ലോകത്ത് ചർച്ചയാണ്. തരം​ഗമായി മാറിയ കനകയ്ക്ക് പിന്നീട് ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ‌ ഇന്നും പലർക്കും വിശ്വസിക്കാനായിട്ടില്ല. ​

ഗോഡ് ഫാദർ, വിയറ്റ്നാം കോളനി എന്നീ സിനിമകളാണ് മലയാളത്തിൽ കനകയ്ക്ക് വൻ ജനപ്രീതി നൽകിയത്. കനകാട്ടക്കാരൻ എന്ന തമിഴ് സിനിമയിലൂടെയാണ് നടി അഭിനയ രം​ഗത്തേക്ക് കടന്ന് വന്നത്, വൻ ഹിറ്റായ സിനിമയ്ക്ക് ശേഷം കൈ നിറയെ അവസരങ്ങൾ കനകയെ തേടി വന്നു. അന്തർമുഖയായ കനകയുടെ എല്ലാം അമ്മ ദേവികയായിരുന്നു. കനകയുടെ സിനിമകൾ തെരഞ്ഞെടുത്തതും സെറ്റിൽ ഒപ്പം പോയതുമെല്ലാം അമ്മയാണ്.

Kanaka

അമ്മയുടെ നിഴലിലാണ് കനക കഴിഞ്ഞതെന്ന് അന്തരിച്ച സംവിധായകൻ സിദ്ദിഖ് മുമ്പൊരിക്കൽ പറഞ്ഞിട്ടുണ്ട്. സെറ്റിൽ കനകയ്ക്ക് ഭക്ഷണം വാരിക്കൊടുത്തത് അമ്മയാണെന്ന് സിദ്ദിഖ് ഒരു അഭിമുഖത്തിൽ ഓർത്തു. അമ്മയുടെ മരണം കനകയെ പിടിച്ചുലച്ചു. കനകയുടെ കുട്ടിക്കാലത്ത് അച്ഛനും അമ്മയും വേർപിരിഞ്ഞതാണ്. തനിച്ച് ജീവിക്കാൻ ബുദ്ധിമുട്ടിയ കനക സിനിമാ ലോകത്തും നിന്നും പതിയെ അകന്നു.

ഇന്ന് ചെന്നെെയിലെ വീട്ടിൽ അധികമാരുമായും ബന്ധമില്ലാതെ കഴിയുകയാണ് കനക. അടുത്തിടെ വീട്ടിൽ തീപിടിച്ചത് മൂലം ഫയർ ഫോഴ്സ് എത്തിയ വാർത്ത പുറത്ത് വന്നപ്പോഴാണ് കനക വീണ്ടും ജനശ്രദ്ധയിലേക്ക് വരുന്നത്. കനകയെക്കുറിച്ച് തമിഴകത്തെ വിവാദ താരം ബയിൽവൻ രം​ഗനാഥൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

കനകയുടെ ഇപ്പോഴത്തെ ജീവിതത്തെക്കുറിച്ചാണ് ബയിൽവൻ രം​ഗനാഥൻ സംസാരിച്ചത്. അമ്മ ദേവിക നിർമ്മിച്ച പഴയ വീട്ടിലാണ് കനക ഇപ്പോഴും കഴിയുന്നത്. അയൽക്കാരുമായി പലപ്പോഴും നടിക്ക് വഴക്കുകളുണ്ടാകാറുണ്ട്, വീട്ടിൽ വഴക്ക് നടക്കുമ്പോൾ പൊലീസ് എത്തുന്നത് പതിവാണെന്നും ഇ​ദ്ദേഹം പറയുന്നു.

അടുത്തിടെ വീട്ടിൽ തീ പടർന്നപ്പോൾ ഫയർ ഫോഴ്സ് എത്തിയിട്ടും വീട്ടിലേക്ക് പ്രവേശിക്കാൻ കനക സമ്മതിച്ചില്ല. ദേഷ്യപ്പെട്ട കനക ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥനെ ശകാരിച്ചു. അഭിമുഖങ്ങൾക്ക് പോയാലും നടി സംസാരിക്കാൻ തയ്യാറാകില്ലെന്നും ബയിൽവൻ രം​ഗനാഥൻ വ്യക്തമാക്കി.

Kanaka

കുറച്ച് കാലം മാത്രം ഒരു ജീവിത പങ്കാളി കനകയ്ക്ക് ഉണ്ടായിരുന്നു. വിദേശത്തേക്ക് പോയ ഇദ്ദേഹം പിന്നീട് തിരിച്ച് വന്നില്ല. ഇതിന് ശേഷം നടി ഒറ്റയ്ക്കാണെന്നും ബയിൽവൻ രം​ഗനാഥൻ പറയുന്നു. താൻ വിവാഹം കഴിച്ചിരുന്നെന്ന് മുമ്പൊരിക്കൽ നൽകിയ അഭിമുഖത്തിൽ കനക തുറന്ന് പറഞ്ഞിട്ടുണ്ട്. കാലിഫോർണിയയിൽ മെക്കാനിക്കൽ എൻജിനീയറായ മുത്തുകുമാറിനെയാണ് വിവാഹം ചെയ്തത്.

പതിനഞ്ച് ദിവസം മാത്രമേ ഒരുമിച്ച് കഴിഞ്ഞുള്ളൂ. പിന്നീട് അദ്ദേഹത്തെ കണ്ടിട്ടില്ലെന്ന് കനക തുറന്ന് പറഞ്ഞു. കനകയും അച്ഛൻ ദേവദാസും തമ്മിൽ ഇപ്പോഴും അസ്വാരസ്യങ്ങളുണ്ട്. താൻ മരണപ്പെട്ടെന്ന വ്യാജ വാർത്ത പ്രചരിപ്പിച്ചതിന് പിന്നിൽ അച്ഛനാണെന്ന് കനക ഒരിക്കൽ ആരോപിച്ചിരുന്നു.

സിനിമാ നിർമാതാവായ ദേവദാസും കനകയുടെ അമ്മയും 1972 ലാണ് വിവാ​ഹിതരായത്. 1990 ൽ ഇരുവരും വേർപിരിഞ്ഞു. ഒരുകാലത്ത് തിരക്കേറിയ നടിയായിരുന്ന ​ദേവിക 2002 ലാണ് മരിച്ചത്. തെലുങ്ക് സിനിമാ ലോകത്തിന്റെ പിതാവായി അറിയപ്പെട്ട രഘുപതി വെങ്കയ്യ നായ്ഡുവിന്റെ കൊച്ചുമകളാണ് ദേവിക.

Read more about: kanaka
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X