For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തന്നെ ചൂഷണം ചെയ്തയാള്‍ക്ക് ഏട്ടിന്റെ പണി കൊടുത്ത് കാഞ്ചന 3 നായിക! ഇതു പൊളിച്ചു! കാണൂ

  |

  സിനിമ രംഗത്തുനിന്നുമുളള കാസ്റ്റിംഗ് കൗച്ച് വെളിപ്പെടുത്തലുകള്‍ നേരത്തെ ധാരാളമായി പുറത്തുവന്നിരുന്നു. വിവിധ ഇന്‍ഡസ്ട്രികളില്‍ നിന്നും നേരിടേണ്ടി വന്ന മോശം അനുഭവങ്ങള്‍ പങ്കുവെച്ചായിരുന്നു നടിമാര്‍ എത്തിയിരുന്നത്. തെലുങ്കില്‍ ശ്രീ റെഡ്ഡി തുടങ്ങി വെച്ച പ്രതിഷേധം പിന്നാലെ ആളിക്കത്തുകയായിരുന്നു. സമൂഹത്തില്‍ മാന്യന്മാരെന്ന് നടിച്ച പലരുടെയും യഥാര്‍ത്ഥ സ്വഭാവമായിരുന്നു അധികപേരും വെളിപ്പെടുത്തിയിരുന്നത്.

  മീ ടു മൂവ്‌മെന്റിലൂടെയുളള വെളിപ്പെടുത്തലുകള്‍ വലിയ വാര്‍ത്താ പ്രാധാന്യവും നേടിയിരുന്നു. ആരോടും പറയാതെ വെച്ച കാര്യങ്ങള്‍ മീ ടുവിന്റെ ഭാഗമായി നടിമാര്‍ തുറന്നുപറയുകയായിരുന്നു. ഇതില്‍ എറ്റവുമൊടുവിലായി കാഞ്ചന 3യിലെ നായികയായിരുന്നു തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവം പുറത്തുവിട്ടത്. സിനിമയില്‍ രാഘവേന്ദ്ര ലോറന്‍സിന്റെ നായികയായി എത്തിയ റി സാവി അലക്‌സാണ്ടറിനാണ് കാസ്റ്റിംഗ് കൗച്ച് അനുഭവം ഉണ്ടായിരിക്കുന്നത്.

  കാഞ്ചന 3

  കാഞ്ചന 3

  രാഘവേന്ദ്ര ലോറന്‍സിന്റെതായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രമായിരുന്നു കാഞ്ചന 3. കാഞ്ചന സീരിസിലെ പുതിയ സിനിമ വിജയകരമായിട്ടാണ് തിയ്യേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നത്. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും ഹൊറര്‍ ത്രില്ലര്‍ ചിത്രം നേട്ടമുണ്ടാക്കിയിരുന്നു. ചിത്രത്തില്‍ കാളി എന്ന ലോറന്‍സ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ ജോഡിയായിട്ടാണ് റി സാവി അലക്‌സാണ്ടര്‍ എത്തിയിരുന്നത്.

  ലൈംഗികമായി ചൂഷണം ചെയ്തതിന്

  ലൈംഗികമായി ചൂഷണം ചെയ്തതിന്

  റഷ്യന്‍ മോഡലും നടിയുമായ താരം ഭര്‍ത്താവിനും കുഞ്ഞിനുമൊപ്പം ചെന്നൈയിലാണ് താമസിക്കുന്നത്. തന്നെ ലൈംഗികമായി ചൂഷണം ചെയ്തതിന് രൂപേഷ് കുമാര്‍ എന്ന ഫോട്ടോഗ്രാഫര്‍ക്കെതിരെയാണ് നടി പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. മുന്‍പ് സിനിമയില്‍ ചാന്‍സ് വാങ്ങിത്തരാമെന്ന പേരില്‍ സാവിയെ വെച്ച് രൂപേഷ് ഹോട്ട് ഫോട്ടോഷൂട്ട് നടത്തിയിരുന്നു. തുടര്‍ന്ന് തനിക്കൊപ്പം കിടപ്പറ പങ്കിട്ടില്ലെങ്കില്‍ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്യുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു.

  ചെന്നെെയിലെ പുഴല്‍ ജയിലിലാണ്

  ചെന്നെെയിലെ പുഴല്‍ ജയിലിലാണ്

  നിരന്തരം ഇയാള്‍ ശല്യം ചെയ്യുന്നത് കൂടിയതോടെയാണ് നടി ചെന്നെെ പോലീസിന് പരാതി നല്‍കിയത്. തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തുകയും ഇയാള്‍ കുറ്റക്കാരനെന്നു കണ്ടെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു. ചെന്നെെയിലെ പുഴല്‍ ജയിലാണ് രൂപേഷ് കുമാറിനെ പോലീസ് കൊണ്ടു വന്നിരിക്കുന്നത്. മോഡലിംഗ് ജോലികളുടെ ഭാഗമായി ചെന്നെെയിലെത്തിയ നടി അതിനിടെയാണ് ലോറന്‍സിനൊപ്പം കാഞ്ചന 3 യില്‍ അഭിനയിച്ചിരുന്നത്.

  ചെറിയ വേഷത്തില്‍ സാവി

  ചെറിയ വേഷത്തില്‍ സാവി

  കാഞ്ചന 3യില്‍ നിക്കി തമ്പോളി,വേദിക,ഓവിയ തുടങ്ങിയ നായികമാര്‍ക്കു പുറമെയാണ് ചെറിയ വേഷത്തില്‍ റി സാവി അലക്‌സാണ്ടറും അഭിനയിച്ചിരുന്നത്. എപ്രില്‍ 19ന് റിലീസ് ചെയ്ത കാഞ്ചന 3 ബോക്‌സ് ഓഫീസില്‍ നിന്നും 50കോടിക്കു മേലെ സ്വന്തമാക്കികൊണ്ടാണ് മുന്നേറുന്നത്. സണ്‍ പിക്‌ചേഴ്‌സും രാഘവേന്ദ്ര പ്രൊഡക്ഷന്‍സും ചേര്‍ന്നായിരുന്നു സിനിമ നിര്‍മ്മിച്ചിരുന്നത്. തമിഴ് തെലുങ്ക് ഭാഷകളിലായി പുറത്തിറങ്ങിയ സിനിമ സംവിധാനം ചെയ്തതും ലോറന്‍സ് തന്നെയായിരുന്നു.

  അവഞ്ചേര്‍സ് എന്‍ഡ് ഗെയിം റിലീസിനു മുന്‍പ് അപ്ലോഡ് ചെയ്ത് വ്യാജന്മാര്‍! സിനിമ വെബ്‌സൈറ്റില്‍

  ദുല്‍ഖറിന്റെ ടീസര്‍ കണ്ടപ്പോള്‍ ആ കാലം ഓര്‍ത്തുപോയി! ഓര്‍മ്മകള്‍ പങ്കുവെച്ച് സത്യന്‍ അന്തിക്കാട്!

  English summary
  kanchana 3 heroine's sexual harassment complaint
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X