ഞാൻ പറ്റില്ലേ?; കങ്കണയുടെ സഹോദരിയും കോൾ ചെയ്തു; ജ്യോതികയുടെ റോളിൽ കങ്കണ എത്തിയതിങ്ങനെ

തുടരെയുള്ള വിവാ​ദങ്ങൾ കാരണം കങ്കണ റണൗത്തിന് ബോളിവുഡിൽ നിന്നും നഷ്ടപ്പെട്ട അവസരങ്ങൾ ചെറുതല്ല. നാല് തവണ ദേശീയ പുരസ്കാരം ലഭിച്ച കങ്കണയോട് ബോളിവുഡിലെ പ്രമുഖ ഫിലിം മേക്കേർസെല്ലാം മുഖം തിരിക്കുന്ന സാഹചര്യമാണ്. സംവിധായകരും തിരക്കഥാകൃത്തുക്കളും സഹതാരങ്ങളും കങ്കണയ്ക്കെതിരെ രം​ഗത്ത് വന്ന സാഹചര്യവും ഉണ്ടായി. കഴിഞ്ഞ കുറച്ച് വർഷങ്ങളിലെ ​ഗ്രാഫ് പരിശോധിച്ചാൽ കരിയറിൽ തുടർച്ചയായ പരാജയങ്ങളാണ്.

അതേസമയം ബോളിവുഡിൽ അടി പതറുന്നുണ്ടെങ്കിലും തെന്നിന്ത്യൻ സിനിമകളിൽ നിന്നും മികച്ച അവസരങ്ങൾ കങ്കണയ്ക്ക് ലഭിക്കുന്നു. തലൈവി എന്ന സിനിമയ്ക്ക് ശേഷം കങ്കണ അഭിനയിച്ച രണ്ടാമത്തെ തമിഴ് സിനിമയാണ് ചന്ദ്രമുഖി 2. റിലീസിനൊരുങ്ങുന്ന സിനിമയിലെ ​ഗാനങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. 2005 ൽ പുറത്തിറങ്ങിയ ചന്ദ്രമുഖി എന്ന സിനിമയുടെ രണ്ടാം ഭാ​ഗത്തിൽ പ്രേക്ഷകർക്ക് വലിയ പ്രതീക്ഷയുണ്ട്.

Kangana Ranaut, Chandramukhi 2

മലയാള ചിത്രം മണിച്ചിത്രത്താഴിന്റെ റീമേക്കാണ് ചന്ദ്രമുഖി. ജ്യോതിക, രജിനികാന്ത് എന്നിവർ‌ മികച്ച പ്രകടനം കാഴ്ച വെച്ച ചിത്രം വൻ വിജയമാണ് നേടിയത്. ജ്യോതികയുടെ കരിയറിലെ ഏറ്റവും മികച്ച സിനിമയായാണ് ചന്ദ്രമുഖി അറിയപ്പെടുന്നത്. രണ്ടാം ഭാ​ഗത്തിൽ കങ്കണ നായികയായെത്തുമ്പോൾ സിനിമയുടെ ആരാധകർക്കുള്ള പ്രതീക്ഷ ചെറുതല്ല.

മികച്ച നടിയാണെങ്കിലും തെന്നിന്ത്യൻ സിനിമകളിൽ അധികം അനുഭവങ്ങളില്ലാത്ത, ഭാഷ വശമില്ലാത്ത കങ്കണ ഈ കഥാപാത്രത്തെ എങ്ങനെ അവതരിപ്പിക്കുമെന്ന് അറിയാൻ ഏവർക്കും ആകാംക്ഷയുണ്ട്. ഒന്നാം ഭാ​ഗമൊരുക്കിയ സംവിധായകൻ പി വാസു തന്നെയാണ് രണ്ടാം ഭാ​ഗവും ഒരുക്കുന്നത്. കങ്കണ സിനിമയിലേക്ക് എത്തിയതിനെക്കുറിച്ച് പി വാസു പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. യാദൃശ്ചികമായാണ് കങ്കണ ചന്ദ്രമുഖി 2 വിലേക്ക് എത്തുന്നതെന്ന് ഇദ്ദേഹം പറയുന്നു. ബിഹൈന്റ്വവുഡ്സുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.

Kangana Ranaut

മറ്റൊരു സിനിമയുടെ കഥ പറയാനാണ് കങ്കണയെ സമീപിച്ചത്. ആ കഥ നടിക്ക് ഇഷ്ടപ്പെടുകയും ചെയ്തു. എന്നാൽ ചന്ദ്രമുഖി 2 ഒരുങ്ങുന്നതിനെക്കുറിച്ച് അറിഞ്ഞപ്പോൾ ആരാണ് നായിക എന്ന് ചോദിച്ചു. തീരുമാനിച്ചിട്ടില്ല എന്ന് മറുപടി നൽകിയപ്പോൾ എന്നെ കാസ്റ്റ് ചെയ്ത് കൂടേ, എന്തുകൊണ്ട് എന്നെ ആലോചിച്ച് കൂടായെന്ന് കങ്കണ. ആലോചിച്ചിട്ട് പറയാമെന്ന് പറഞ്ഞു. പിന്നീട് കങ്കണയുടെ സഹോദരി എനിക്ക് മെസേജ് അയച്ചു.

ഇടയ്ക്കിടെ കോളുകളും മെസേജും വന്നു. ഞാൻ കലാ മാസ്റ്ററെ കോൾ ചെയ്തു. ഒരു മാസം കങ്കണയ്ക്ക് ക്ലാസിക്കൽ ഡാൻസിന്റെ പരിശീലനം നൽകി. കഥാപാത്രത്തോട് കങ്കണയ്ക്ക് വലിയ താൽപര്യം ഉണ്ടായിരുന്നു. ചന്ദ്രമുഖിയായി കങ്കണ വരുന്ന സീൻ ഒന്നാം ഭാ​ഗത്തിൽ ജ്യോതിക ചെയ്തതിൽ നിന്നും വ്യത്യസ്തമായാണ് രണ്ടാം ഭാ​ഗത്തിൽ അവതരിപ്പിച്ചിരിക്കുന്നതെന്നും പി വാസു വ്യക്തമാക്കി.

ചന്ദ്രമുഖി 2 വിലേക്ക് മറ്റ് പ്രമുഖ താരങ്ങളെ സമീപിച്ചിരുന്നെങ്കിലും കാസ്റ്റിം​ഗ് നടന്നില്ലെന്ന് സംവിധായകൻ പറയുന്നു. ആദ്യ ഭാ​ഗവുമായി താരതമ്യം വരുമെന്ന് ചിന്തിച്ചാവും ഇവർ പിൻമാറിയതെന്നും പി വാസു അഭിപ്രായപ്പെട്ടു. രാഘവ ലോറൻസാണ് സിനിമയിലെ നായകൻ. കങ്കണയുടെ മറ്റ് സിനിമകളും അണിയറയിൽ ഒരുങ്ങുന്നുണ്ട്. തേജസ് ആണ് റിലീസിന് തയ്യാറായ സിനിമ. എമർജൻസി എന്ന ചിത്രവും പിന്നാലെയെത്തും.

മുൻ പ്രധാനമന്ത്രി ഇന്ദിരാ​ഗാന്ധിയുടെ ബയോപിക് ആണ് സിനിമ. എമർജൻസിയുടെ സംവിധാനവും നിർമാണവും കങ്കണ തന്നെയാണ്. മണികർണിക പ്രൊഡക്ഷൻസ് എന്നാണ് കങ്കണയുടെ നിർമാണ കമ്പനിയുടെ പേര്. ധക്കഡ് ആണ് നടിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ആക്ഷൻ സ്പെെ ചിത്രം പക്ഷെ ബോക്സ് ഓഫീസിൽ പരാജയപ്പെട്ടു.

Read more about: kangana ranaut
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X