തലൈവി കങ്കണയുടെ തലവര മാറ്റും!! താരത്തിന്റെ പ്രതിഫലം ഞെട്ടിച്ചു... ദീപികയെ പിന്നിലാക്കി കങ്കണ
ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി എഎൽ വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തലൈവിയായി എത്തുന്നത് ബോളിവുഡ് താരം കങ്കണ റാവത്താണ്. ഹിന്ദിയിലും തമിഴിലുമായിട്ടാണ് ചിത്രം പുറത്തിറങ്ങുന്നത്. കങ്കണയെ തലൈവിയുടെ ഗെറ്റപ്പിൽ കണാൻ കാത്തിരിക്കുകയാണ് ജനങ്ങൾ.

തലൈവിയാകാൻ വേണ്ടി ഇരുപത്തി നാല് കോടി രൂപയാണ് കങ്കണ പ്രതിഫലമായി വാങ്ങുന്നതത്രേ. ഇത് സത്യമാണെങ്കിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായിക കങ്കണയായിരിക്കും. സഞ്ജയ് ലീല ബൻസാലിയയുടെ പത്മവദിന് 13 കോടി രൂപയായിരുന്നു ദീപിക പ്രതിഫലം വാങ്ങിയിരുന്നത്. ഇതായിരുന്നു ഇന്ത്യൻ നടിമാരുടെ ഏറ്റവും ഉയർന്ന പ്രതിഫലം.വീരേ ഡി വെഡ്ഡിങ്ങിനുശേഷം കരീന കപൂര്‍ പത്ത് കോടി രൂപയും പ്രിയങ്ക ചോപ്ര ഒരു ചിത്രത്തിനുവേണ്ടി ആറര കോടി രൂപയും പ്രതിഫലവും വാങ്ങിയിരുന്നു നേരത്തെ സിമ്രാനും റങ്കൂണിനും വേണ്ടി പതിനൊന്ന് കോടി രൂപ കങ്കണ പ്രതിഫലം ആവശ്യപ്പെട്ടിരുന്നു. എന്നാൽ പിന്നീട് ഇത് കുറയ്ക്കുകയും ചെയ്തു.
തലൈവിയുടെ ജീവിതകഥ പറയുന്ന രണ്ട് ചിത്രമാണ് ഓരേ സമയം വെള്ളിത്തിരയിൽ എത്തുന്നത്. നിത്യ മേനോൻ തലൈവിയായി എത്തുന്ന, പ്രിയദർശിനി സംവിധാനം ചെയ്യുന്ന ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. ഇതിനോടൊപ്പമാണ് എഎൽ വിജയ് യും തലൈവിയുടെ കഥയുമായി എത്തുന്നത്. രണ്ട് ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകരും തമിഴ് സിനിമ ലോകവും


Click it and Unblock the Notifications











