വലിയ കറുത്ത പൊട്ടും ആ ഹെയര്‍സ്റ്റൈലും, ജയലളിതയായി കങ്കണ, തലൈവിയിലെ പുതിയ ചിത്രങ്ങൾ

നടി കങ്കണ റാണവത്തിന്റെ പുതിയ ചിത്രം കണ്ട് ഞെട്ടി നിൽക്കുകയാണ് ആരാധകർ. തമിഴ്നാട് മുൻമുഖ്യമന്ത്രി ജയലളിതയുടെ ജീവിതം പറയുന്ന ചിത്രമായ തലൈവിയിൽ ജയലളിതയായി എത്തുന്നത് കങ്കണയാണ്. ഈ ചിത്രത്തിലെ നടിയുടെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.കങ്കണയുടെ ആരാധകരുടെ ട്വിറ്റർ അക്കൗണ്ടായ ടീം കങ്കണയിലാണ് പുതിയ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Kangana Ranaut

ജയലളിതയുടെ ചെറുപ്പക്കാലത്തെ സ്റ്റൈൽ അതേപടി പകർത്തിയതാണ് പുതിയ ചിത്രം. ശരിക്കും തലൈവി തന്നെയോ എന്ന് അതിശയിപ്പിക്കുന്ന വിധമാണ് നടിയുടെ മേക്കോവര്‍.എ.എല്‍ വിജയാണ് തലൈവി സംവിധാനം ചെയ്യുന്നത്. തമിഴിലും ഹിന്ദിയിലുമായി ഒരേസമയം ചിത്രം പുറത്തിറക്കുമെന്നാണ് പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍. ബാഹുബലി', 'മണികര്‍ണിക', 'ഭജരംഗി ഭായിജാന്‍' എന്നിവയ്ക്ക് തിരക്കഥയൊരുക്കിയ കെവി വിജയേന്ദ്ര പ്രസാദ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.. വൈബ്രി, കര്‍മ്മ മീഡിയ എന്നിവയുടെ ബാനറില്‍ വിഷ്ണു വര്‍ധന്‍ ഇന്ദൂരി, ശൈലേഷ് ആര്‍ സിംഗ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നീരവ് ഷാ ഛായാഗ്രഹണവും ജി വി പ്രകാശ് സംഗീതവും നിര്‍വ്വഹിക്കും. മദന്‍ കര്‍കിയാണ് ഗാനങ്ങള്‍ ഒരുക്കുന്നത്.

ജയലളിതയുടെ പിറന്നാൾ ദിവസം കങ്കണയുടെ മറ്റൊരു ചിത്രം പുറത്തു വവിട്ടിരുന്നു. ചുവപ്പും കറുപ്പും ബോര്‍ഡറുകള്‍ ഉള്ള വെള്ള സാരിയുടുത്ത് തലൈവിയുടെ മുഖത്തെ അതേ ചിരിയുമായാണ് കങ്കണ പോസ്റ്ററില്‍ എത്തിത്. പുതിയ ചിത്രങ്ങളെ പോലെ തന്നെ ഇരുവരുടെയും മുഖഭാവങ്ങൾ തമ്മിൽ അതീവ സാദൃശ്യമുണ്ടെന്നും ആരാധകർ അഭിപ്രായപ്പെട്ടിരുന്നു. ഇതിന് മുൻപും പുറത്തു വന്ന പോസ്റ്ററുകൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമായിരുന്നു. രൂപസാദൃയശ്യമായിരുന്നു അന്നും പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. കങ്കണയെ കൂടാതെ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമായ എം ജി ആറായി എത്തുന്നത് അരവിന്ദ് സ്വാമിയാണ്. അരവിന്ദ് സാമിയുടെ എം.ജി.ആര്‍ ലുക്കും ആരാധകരുടെ കയ്യടി നേടിയിരുന്നു.

ചിത്രത്തിന്റെ ഒരു ഷെഡ്യൂൾ കൂടി പൂർത്തിയാക്കിയ സന്തോഷവും കങ്കണ പങ്കുവെച്ചിട്ടുണ്ട്. ട്വിറ്റർ പേജിലൂടെയായിരുന്നു താരം ഇക്കാര്യം വെളിപ്പെടുത്തിയത്. ജയ മായുടെ അനുഗ്രഹത്താൽ ഞങ്ങൾ വിപ്ലവ നേതാവായ 'തലൈവി'യുടെ ഒരു ഷെഡ്യൂൾ കൂടി പൂർത്തിയാക്കി. കൊറോണയ്ക്ക് ശേഷം പലതും വ്യത്യസ്തമാണ്'. അതോടൊപ്പം തന്നെ ടീമിനും നന്ദി അറിയിക്കുന്നതായി ..കങ്കണ ട്വിറ്റ് ചെയ്തു .കുറച്ച് ചിത്രങ്ങളും നടി പങ്കുവെച്ചിട്ടുണ്ട്. ജയലളിത യൗവന കാലത്തെ ചിത്രവും പാർലമെന്ററി സമ്മേളനത്തിൽ പങ്കെടുക്കുന്ന ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. തലൈവിയെ കൂടാതെ ജയലളിതയുടെ ജീവിതം പറയുന്ന രണ്ട് ചിത്രങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. നിത്യ മേനോൻ ജയലളിതയായി എത്തുന്ന ചിത്രമായ 'ദി അയണ്‍ ലേഡിയും മറ്റൊന്ന് ഭാരതിരാജ ഒരുക്കുന്ന 'തായ്: പുരട്ചി തലൈവിയുമാണ്.

ചിത്രം:കപ്പാട്-കങ്കണ ട്വിറ്റർ പേജ്

More from Filmibeat

Read more about: kangana ranaut കങ്കണ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X