തലൈവിയായി ഞെട്ടിച്ച് കങ്കണ, എംജിആറായി അരവിന്ദ് സ്വാമി, തരംഗമായി ട്രെയിലര്‍

By Prashant V R

തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന തലൈവി ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നു. കങ്കണാ റണാവതിന്‌റെ ദേശീയ പുരസ്‌കാര നേട്ടത്തിന് പിന്നാലെ ഇറങ്ങിയ ട്രെയിലര്‍ ഇതുവരെ 2 മില്യണിലധികം ആളുകളാണ് കണ്ടുകഴിഞ്ഞിരിക്കുന്നത്. പ്രശസ്ത തമിഴ് സംവിധായകന്‍ എഎല്‍ വിജയ് ആണ് ചിത്രം അണിയിച്ചൊരുക്കുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായിട്ടാണ് തലെെവി പുറത്തിറങ്ങുക.

thalaivi-

ട്രെയിലറില്‍ ജയലളിതയായുളള കങ്കണയുടെ പ്രകടനം തന്നെയാണ് മുഖ്യ ആകര്‍ഷണമായിരിക്കുന്നത്. ഒപ്പം എംജി ആറായി അഭിനയിച്ച അരവിന്ദ് സ്വാമിയെയും എല്ലാവരും പ്രശംസിക്കുന്നു. ശരിക്കും എംജിആറിനെ പോലെ തന്നെയുണ്ട് നടനെന്നാണ് കമന്റുകള്‍ വരുന്നത്. ജയലളിതയുടെ രാഷ്ട്രീയ ജീവിതവും സിനിമാജീവിതവും പറയുന്ന ചിത്രമാണ് തലൈവി. ബയോപിക്ക് ചിത്രത്തിനായി വലിയ തയ്യാറെടുപ്പുകളാണ് കങ്കണാ റണാവത് നടത്തിയത്.

ഗ്ലാമറസ് ലുക്കില്‍ ധനുഷിന്‌റെ നായിക, പുത്തന്‍ ചിത്രങ്ങള്‍ കാണാം

കഥാപാത്രത്തിനായി 20 കിലോ ശരീരഭാരം കൂട്ടുകയും പിന്നീട് കുറയ്ക്കുകയും ചെയ്തിരുന്നു നടി. കങ്കണയുടെ ജന്മദിനത്തിലാണ് തലൈവിയുടെ ട്രെയിലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ബാഹുബലി സീരിസിന് വേണ്ടി തിരക്കഥയെഴുതിയ കെവി വിജയേന്ദ്ര പ്രസാദാണ് തലൈവിയുടെ സ്‌ക്രിപ്റ്റ് ഒരുക്കിയത്. ജിവി പ്രകാശ് കുമാറാണ് ബയോപിക്ക് ചിത്രത്തിന് സംഗീതം നല്‍കിയത്. വിബ്രി മീഡിയയുടെ ബാനറില്‍ വിഷ്ണു വരദന്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നു.

എപ്രില്‍ 23നാണ് വലിയ റിലീസായി തലൈവി തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. കരുണാനിധിയായി പ്രകാശ് രാജും ജയലളിതയുടെ തോഴി വികെ ശശികലയായി ഷംന കാസിമുമാണ് അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിന്‌റെതായി നേരത്തെ പുറത്തിറങ്ങിയ ടീസറും പോസ്റ്ററുകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായി മാറിയിരുന്നു. ജയലളിതയുടെ ജീവിതകഥ പറഞ്ഞ ഒരു വെബ് സീരിസ് മുന്‍പ് പുറത്തിറങ്ങിയിരുന്നു. രമ്യാ കൃഷ്ണനായിരുന്നു സീരിസില്‍ ജയലളിതയായി വേഷമിട്ടത്.

വീഡിയോ

Read more about: kangana ranaut
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X