ജയലളിതയായി അമ്പരപ്പിക്കുന്ന മേക്കോവറുകളില്‍ കങ്കണ, ട്രെയിലര്‍ ലോഞ്ചിന് മുന്നോടിയായി പങ്കുവെച്ച് നടി
അന്തരിച്ച തമിഴ്‌നാട് മുന്‍മുഖ്യമന്ത്രിയും നടിയുമായ ജയലളിതയുടെ ജീവിത കഥ പറയുന്ന തലൈവി റിലീസിങ്ങിനൊരുങ്ങുകയാണ്. ബോളിവുഡ് താരസുന്ദരി കങ്കണ റാവത്ത് തലൈവിയാകുന്ന ബയോപിക്ക് ചിത്രം പ്രശസ്ത സംവിധായകന്‍ എഎല്‍ വിജയ് ആണ് ഒരുക്കുന്നത്. തലൈവിയുടെതായി നേരത്തെ പുറത്തിറങ്ങിയ പോസ്റ്ററുകളെല്ലാം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായിരുന്നു. തമിഴ്, ഹിന്ദി ഭാഷകളിലായാണ് സിനിമ അണിയറയില്‍ ഒരുങ്ങുന്നത്. അതേസമയം തലൈവിയുടെ ട്രെയിലര്‍ മാര്‍ച്ച് 23നാണ് പുറത്തിറങ്ങുന്നത്.

മുംബൈ, ചെന്നൈ എന്നിവിടങ്ങളിലായി ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ച് ചടങ്ങ് നടക്കുമെന്നാണ് അറിയുന്നത്. തലൈവി ട്രെയിലര്‍ ലോഞ്ചിന് മുന്നോടിയായി ചിത്രത്തിലെ ചില സ്റ്റില്ലുകള്‍ കങ്കണ ട്വിറ്ററിലൂടെ പുറത്തുവിട്ടിരുന്നു. ബയോപിക്ക് ചിത്രത്തിനായി 20 കിലോ ശരീരഭാരം കൂട്ടിയാണ് കങ്കണ അഭിനയിച്ചത്. ജയലളിതയുടെ വിവിധ കാലഘട്ടത്തിലെ ജീവിതകഥ പറയുന്ന ചിത്രമായതിനാലാണ് കങ്കണ മേക്കോവറുകള്‍ നടത്തിയത്.
ഗ്ലാമര്‍ ലുക്കില്‍ അര്‍ജുന്‍ റെഡ്ഡി നായിക, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം.
"തലൈവിയുടെ ട്രെയിലര്‍ ലോഞ്ചിന് ഇനി ഒരു ദിവസം കൂടി. ഈ എപ്പിക്ക് ബയോപിക്ക് ചിത്രീകരിക്കുന്ന സമയത്ത് ഞാന്‍ നേരിട്ട ഒരേ ഒരു വെല്ലുവിളി 20കിലോ ഭാരം കൂട്ടാനും അത് പിന്നീട് കുറയ്ക്കാനുമായിരുന്നു. കാത്തിരിപ്പ് ഇനി ഏതാനും മണിക്കുറുകള്‍ക്കുളളില്‍ അവസാനിക്കും. ജയ ഇനി എന്നന്നേക്കുമായി നിങ്ങളുടെതാണ്. ചിത്രങ്ങള്‍ പങ്കുവെച്ച് കങ്കണ റാവത്ത് കുറിച്ചു. ശരീരഭാരം കൂട്ടിയതിനും കുറച്ചതിനുമൊപ്പം കഥാപാത്രത്തിന്‌റെ പൂര്‍ണതയ്ക്കായി തമിഴ് ഭാഷയും ഭരതനാട്യവും കങ്കണ പഠിച്ചിരുന്നു. എപ്രില്‍ 23നാണ് തലൈവി തിയ്യേറ്ററുകളില്‍ എത്തുന്നത്.
Recommended Video
ജയലളിതയുടെ രാഷ്ട്രീയ ജീവിതത്തിനൊപ്പം സിനിമാജീവിതവും ചിത്രത്തില്‍ കാണിക്കുന്നുണ്ട്. ബാഹുബലിയുടെ തിരക്കഥാകൃത്തായ കെവി വിജയേന്ദ്ര പ്രസാദാണ് തലൈവിയുടെ സ്‌ക്രിപ്റ്റ് ഒരുക്കിയത്. ജിവി പ്രകാശ് കുമാറും രചിത അറോറയുമാണ് സംഗീതസംവിധാനം നിര്‍വ്വഹിക്കുന്നു. അരവിന്ദ് സ്വാമി എംജിആറായി എത്തുന്ന ചിത്രത്തില്‍ എം കരുണാനിധിയായി പ്രകാശ് രാജാണ് അഭിനയിച്ചത്. ജയലളിതയുടെ തോഴി ശശികലയായി മലയാളി താരം ഷംന കാസിമും എത്തുന്നു. ജിഷു സെന്‍ഗുപ്ത, ഭാഗ്യശ്രീ, രാജ് അര്‍ജുന്‍, സമുദ്രക്കനി, വിദ്യ പ്രദീപ്, നാസര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.


Click it and Unblock the Notifications