'പ്രമുഖ നടിമാരെ സമീപിച്ചപ്പോൾ; നായികയില്ലാതെ ഷൂട്ട് ചെയ്തു; ചന്ദ്രമുഖിയിലേക്ക് കങ്കണ എത്തിയതിങ്ങനെ'
തമിഴകത്ത് വൻ ജനപ്രീതി നേടിയ സിനിമയാണ് 2005 ൽ പുറത്തിറങ്ങിയ മണിച്ചിത്രത്താഴ്. രജിനികാന്ത്, ജ്യോതിക, പ്രഭു തുടങ്ങിയവർ പ്രധാന വേഷങ്ങൾ ചെയ്ത സിനിമ മലയാള ചിത്രം മണിച്ചിത്രത്താഴിന്റെ റീമേക്കാണ്. പി വാസുമാണ് ചന്ദ്രമുഖി സംവിധാനം ചെയ്തത്. ഇദ്ദേഹത്തിന്റെ സംവിധാനത്തിൽ തന്നെ ചന്ദ്രമുഖിക്ക് രണ്ടാം ഭാഗം ഒരുങ്ങിയിരിക്കുകയാണ്. രാഘവ ലോറൻസ്, കങ്കണ റണൗത്ത് എന്നിവരാണ് ചന്ദ്രമുഖി 2 വിലെ പ്രധാന വേഷങ്ങൾ ചെയ്തത്. സെപ്റ്റംബറിൽ ചിത്രം തിയറ്ററുകളിൽ എത്തും.
ഐക്കോണിക്കായി അറിയപ്പെടുന്ന സിനിമയ്ക്ക് രണ്ടാം ഭാഗം ഒരുങ്ങുമ്പോൾ പ്രേക്ഷകരും പ്രതീക്ഷയിലാണ്. രജിനികാന്ത്, ജ്യോതിക എന്നിവരുടെ പെർഫോമൻസാണ് സിനിമയുടെ ആദ്യ ഭാഗത്ത് ഏവരും എടുത്ത് പറഞ്ഞത്. രണ്ടാം ഭാഗത്തിൽ രാഘവ ലോറൻസും കങ്കണയും ഇവരുമായി താരതമ്യം ചെയ്യപ്പെടുമെന്ന് ഉറപ്പാണ്. ചിത്രത്തെക്കുറിച്ച് സംവിധായകൻ പി വാസു പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. കങ്കണയിലേക്ക് ചന്ദ്രമുഖി എത്തിയതിനെക്കുറിച്ച് ഇദ്ദേഹം സംസാരിച്ചു. സിനിമ വികടൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

ചന്ദ്രമുഖി 2 വിനായി രണ്ട് മൂന്ന് ആർട്ടിസ്റ്റുകളെ സമീപിച്ചിരുന്നു. അവർ എന്ത് കാരണം കൊണ്ടാണ് നിരസിച്ചതെന്ന് അറിയില്ല. ഒരുപക്ഷെ ജ്യോതികയുമായി താരതമ്യം ചെയ്യപ്പെടുമോ, രണ്ടാം ഭാഗം എങ്ങനെയിരിക്കും എന്നൊക്കെ തോന്നിയിരിക്കാം. രണ്ട് പേരും വലിയ താരങ്ങളായിരുന്നു. സിനിമ ചെയ്യുന്നില്ലെന്ന് മാനേജർമാർ മുഖേനെയാണ് അറിയിച്ചത്. നായികയെ തീരുമാനിക്കാത്തതിനാൽ ചന്ദ്രമുഖിയില്ലാത്ത ഭാഗങ്ങൾ ഷൂട്ട് ചെയ്തു. ആരായിരിക്കും ചന്ദ്രമുഖി എന്ന് അഭിനയിക്കുന്ന എല്ലാ ആർട്ടിസ്റ്റുകൾക്കും ആകാംക്ഷ തോന്നി. പുതുമുഖങ്ങളെ കാസ്റ്റ് ചെയ്യാൻ ശ്രമിച്ചു.
യാദൃശ്ചികമായാണ് കങ്കണയിലേക്ക് വരുന്നത്. കങ്കണയ്ക്ക് വേണ്ടി ഞാൻ മറ്റൊരു കഥ തയ്യാറാക്കുന്നുണ്ടായിരുന്നു. കങ്കണയെ കണ്ട് ആ കഥ പറഞ്ഞു. കഥ അവർക്ക് വളരെ ഇഷ്ടപ്പെട്ടു. രണ്ട് മൂന്നിടങ്ങളിൽ എനിക്ക് കണ്ണ് നിറഞ്ഞു സർ, ഇത് വളരെ വ്യത്യസ്തമായ സിനിമയാണെന്ന് പറഞ്ഞു. അതിന് ശേഷം നിങ്ങൾ ഇപ്പോൾ എടുത്ത് കൊണ്ടിരിക്കുന്ന സിനിമയേതെന്ന് ചോദിച്ചു.

ചന്ദ്രമുഖി 2 വെന്ന് ഞാൻ. ആ സിനിമ നിങ്ങളാണോ ചെയ്തത്, ക്ഷമിക്കണം മറന്ന് പോയെന്ന് കങ്കണ പറഞ്ഞു. ആരാണ് ചന്ദ്രമുഖിയുടെ വേഷം ചെയ്യുന്നതെന്നും ചോദിച്ചു. തീരുമാനിച്ചിട്ടില്ലെന്ന് മറുപടി നൽകി. ആ സംഭാഷണം അവസാനിച്ചു. പിന്നെ കങ്കണ തന്നെ വിളിച്ച് താൻ ചന്ദ്രമുഖി ചെയ്യാം എന്ന് പറഞ്ഞു.
കങ്കണയുടെ ജീവിതത്തിൽ സ്ക്രിപ്റ്റ് വായിക്കാതെ ഒരു സിനിമ ചെയ്തിട്ടില്ല. കഥയോ സീനോ അറിയാതെ രണ്ട് ദിവസത്തേക്ക് ഡേറ്റ് തരാൻ പറ്റുമോ, അങ്ങനെയെങ്കിൽ നിങ്ങളെ കാസ്റ്റ് ചെയ്യാമെന്ന് ഞാൻ പറഞ്ഞു. രണ്ട് ദിവസം കോംബിനേഷൻ സീൻ ഉണ്ട്. പിന്നെ ഒരു മാസം കഴിഞ്ഞ് കോൾ ഷീറ്റ് മതി.
കങ്കണ രണ്ട് ദിവസത്തേക്ക് വന്നു. സീൻ പറയാതെ അവരുടെ ഷോട്ടുകൾ എടുത്തു. അതിന് ശേഷമാണ് കഥ പറഞ്ഞത്. കഥാപാത്രത്തോട് താൽപര്യമുള്ള ആർട്ടിസ്റ്റിനെ വെച്ച് സിനിമ ചെയ്യുന്നതിലും വലിയ സന്തോഷമില്ലെന്നും പി വാസു വ്യക്തമാക്കി. ചന്ദ്രമുഖിയിലെ കങ്കണയുടെ പെർഫോമൻസിനെക്കുറിച്ച് സംസാരിക്കാത്തവർ ഉണ്ടാകില്ല.
അത്രയും നല്ല രീതിയിൽ നടി അഭിനയിച്ചിട്ടുണ്ടെന്നും പി വാസു വ്യക്തമാക്കി. രജിനികാന്തിന് ചന്ദ്രമുഖി 2 വിന്റെ കഥ അറിയില്ല.അദ്ദേഹത്തിന് കഥ ഇഷ്ടപ്പെടാത്തത് മൂലമാണ് രാഘവ ലോറൻസിനെ സമീപിച്ചതെന്ന് സംസാരം വന്നിട്ടുണ്ട്. ആ വാർത്ത തെറ്റാണ്. പക്ഷെ കാര്യമാക്കില്ലെന്നും പി വാസു വ്യക്തമാക്കി.


Click it and Unblock the Notifications