Don't Miss!
- News
ഫെബ്രുവരി മുതൽ സുരക്ഷാ പരിശോധന;ആരോഗ്യ വകുപ്പിലെ ഹെൽത്ത് ഇൻസ്പെക്ടർമാർ ഹെൽത്ത് കാർഡും ശുചിത്വവും പരിശോധിക്കും
- Travel
അല്ലലില്ലാതെ ഒരു യാത്ര പൂർത്തിയാക്കാം.. ഈ ഏഴു കാര്യങ്ങൾ മാത്രം ശ്രദ്ധിക്കാം
- Sports
അമ്പമ്പോ, സച്ചിന്റെ ലോക റെക്കോര്‍ഡ് തകര്‍ക്കുമോ ഗില്‍? അറിയാം
- Lifestyle
യോഗയിലെ ട്വിസ്റ്റുകള്‍ നിസ്സാരമല്ല: വഴക്കവും മികച്ച ദഹനവും ഞൊടിയിടയില്‍
- Finance
ഇന്നത്തെ ആയിരം നാളെ ലക്ഷങ്ങളായി കയ്യിലിരിക്കും; 50 മാസം കൊണ്ട് 5 ലക്ഷം കീശയിലാക്കാൻ ഈ ചിട്ടി ചേരാം
- Automobiles
ഇനി ഒട്ടും ലെയ്റ്റാവില്ല! ജിംനി 4x4 എസ്യുവിയുടെ ലോഞ്ച് ടൈംലൈൻ പങ്കുവെച്ച് മാരുതി
- Technology
കഴുത്തറപ്പാണെന്ന് കരുതി റീചാർജ് ചെയ്യാതിരിക്കാൻ കഴിയുമോ? എയർടെൽ ഓഫർ ചെയ്യുന്ന ഒടിടി പ്ലാനുകൾ
സ്വിമ്മിങ് പൂളില്‍ ആടിപ്പാടി ദുല്‍ഖര്‍! കണ്ണും കണ്ണും കൊളളയടിത്താലിന്റെ കിടിലന്‍ മേക്കിങ് വീഡിയോ
Recommended Video

ദുല്‍ഖര്‍ സല്‍മാന്റെ ചിത്രങ്ങള്ക്കെല്ലം വലിയ സ്വീകാര്യതയാണ് പ്രേക്ഷകര്‍ നല്‍കാറുളളത്. മലയാളത്തിലെന്ന പോലെ മറ്റു ഭാഷകളിലും താരത്തിന്റെ ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെടാറുണ്ട്. കേരളത്തിലെന്ന പോലെ തമിഴ്നാട്ടിലും നിരവധി ആരാധകരാണ് ദുല്ഖറിനുളളത്. തമിഴില്‍ വായൈ മൂടി പേസവും എന്ന ചിത്രത്തിലൂടെ തുടങ്ങിയ ദുല്‍ഖറിന് ഒകെ കണ്മണി എന്ന ചിത്രമാണ് വഴിത്തിരിവായത്.
അന്ന് കൂടെ പോരുന്നോ എന്ന് അദ്ദേഹം ചോദിച്ചു! ഹരിശ്രീ അശോകനെക്കുറിച്ച് മനസു തുറന്ന് ദിലീപ്! കാണൂ
ചിത്രത്തിലെ ആദി എന്ന കഥാപാത്രത്തെ ആരാധകര്‍ ഒന്നടങ്കം നെഞ്ചോട് ചേര്‍ത്തിരുന്നു. ഒകെ കണ്മണിക്ക് ശേഷം രണ്ടു തമിഴ് സിനിമകളാണ് ദുല്‍ഖറിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. കണ്ണും കണ്ണും കൊളളയടിത്താല്‍ എന്ന ചിത്രമാണ് ഇതില്‍ റിലീസിങ്ങിനൊരുങ്ങുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഒരു മെയ്ക്കിങ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

കണ്ണും കണ്ണും കൊളളയടിത്താലുമായി ദുല്‍ഖര്‍
നവാഗതനായ ദേസിംഗ് പെരിയസാമിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ദുല്‍ഖര്‍ ചിത്രമാണ് കണ്ണും കണ്ണും കൊളളയടിത്താല്‍. ഇത്തവണയും ഒരു റൊമാന്റിക്ക് ചിത്രവുമായാണ് ദുല്‍ഖര്‍ തമിഴിലേക്ക് എത്തുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററുകള്‍ക്കെല്ലാം മികച്ച സ്വീകാര്യത സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നു. സിദ്ധ് എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ ദുല്‍ഖര്‍ എത്തുന്നത്. ഒകെ കണ്മണിയിലെ ആദി പോലൊരു കഥാപാത്രമായിരിക്കും ഇതെന്നാണ് അറിയുന്നത്. എല്ലാതരം പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുന്ന ഒരു മികച്ച എന്റര്ടെയ്നറായിരിക്കും ചിത്രമെന്നാണ് അറിയുന്നത്.

മേയ്ക്കിങ് വീഡിയോ വൈറല്‍
ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഒരു മേക്കിങ് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. ചിത്രത്തിലെ ഒരു പാര്‍ട്ടി ഗാനത്തിന്റെ മേക്കിങ് വീഡിയോ ആണ് സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിരിക്കുന്നത്. സ്വിമിങ്ങ് പൂളില്‍ വെച്ചാണ് പാട്ടിന്റെ രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്.

ദുല്‍ഖര്‍ പറഞ്ഞത്
ഇതൊരു പാര്‍ട്ടി ഗാനമാണെന്നും ആദ്യമായാണ് ഇങ്ങനെ ഒരു ഗാനവുമായി എത്തുന്നതെന്നും വീഡിയോയില്‍ ദുല്‍ഖര്‍ പറയുന്നുണ്ട്. ത്രില്ലിങ് ലവ് സ്റ്റോറിയാണ് ചിത്രം. വിവിധയിടങ്ങളിലായാണു ചിത്രീകരണം പൂര്‍ത്തിയാക്കുന്നത്. തമാശയും പ്രണയവും എല്ലാമുണ്ട്. തീര്‍ച്ചയായും ഈ ചിത്രം എല്ലാവര്ക്കും ഇഷ്ടപ്പെടുമെന്നാണ് പ്രതീക്ഷ. വീഡിയോയില്‍ ദുല്‍ഖര്‍ പറഞ്ഞു,
വീഡിയോ കാണൂ
വീഡിയോ കാണൂ

ഒക്ടോബറില്‍ റിലീസ്
ഒക്ടോബര്‍ അഞ്ചിനാണ് ദുല്‍ഖറിന്റെ പുതിയ തമിഴ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. കെഎം ഭാസ്ക്കരന്‍ ചായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന് പ്രവീണ്‍ ആന്റണിയാണ് എഡിറ്റിങ്ങ് ചെയ്തിരിക്കുന്നത്. സംവിധാനത്തിനു പുറമെ ദേസിംഗ് പെരിയസാമി തന്നെയാണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്.

ചിത്രത്തിലെ താരങ്ങള്‍
തെലുങ്ക് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടി റിതു വര്‍മ്മയാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയായി എത്തുന്നത്. ചിത്രത്തില്‍ മീര എന്നൊരു കഥാപാത്രമായാണ് റിതു എത്തുന്നത്. തെലുങ്കില്‍ വിജയ് ദേവരകൊണ്ടയുടെ നായികയായി അഭിനയിച്ച റിതു അടുത്തിടെ ധനുഷിന്റെ വി ഐപി 2വിലും എത്തിയിരുന്നു. രക്ഷന്, നിരഞ്ജിനി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍

ദുല്‍ഖറിന്റെ ഗാനവും
അഭിനയത്തിനു പുറമെ ചിത്രത്തിലെ ഒരു ഗാനം ദുല്‍ഖര്‍ ആലപിക്കുന്നുണ്ട്. കേരളത്തിലെ പ്രമുഖ മ്യൂസിക്ക് ബാന്‍ഡുകളിലൊന്നായ മസാല കോഫിയാണ് കണ്ണും കണ്ണും കൊളളയടിത്താലിന് സംഗീതമൊരുക്കുന്നത്. മലയാളത്തില്‍ നിരവധി സിനിമകളില്‍ പാടിയിട്ടുണ്ടെങ്കിലും തമിഴില്‍ ആദ്യമായിട്ടാണ് ദുല്‍ഖര്‍ ഒരു ചിത്രത്തിനു വേണ്ടി പാടുന്നത്. ദുല്‍ഖര്‍ ആരാധകരെല്ലാം തന്നെ ആകാംക്ഷകളോടെയാണ് ചിത്രത്തിനു വേണ്ടി കാത്തിരിക്കുന്നത്.
തടിയുളളവരെ കോമഡിയായി കാണുന്നവരോടൊപ്പം ജോലി ചെയ്യില്ല! തുറന്ന് പറഞ്ഞ് ശേഖര്‍ മേനോന്
ജയസൂര്യയുടെ പ്രേതം 2 ഒരുങ്ങുന്നു! ചിത്രത്തില്‍ നായികമാരായി സാനിയയും ദുര്‍ഗാ കൃഷ്ണയും!!
-
ഒരു പെൺകുഞ്ഞ് ആയാൽ മതിയായിരുന്നുവെന്ന് ദേവിക, വിലക്കി വിജയ്; കാരണം!, പുതിയ വീഡിയോ വൈറൽ
-
എനിക്ക് നരയുണ്ട്, ഇടയ്ക്ക് ഞാന്‍ ഡൈ ഒക്കെ ചെയ്ത് സുന്ദരനാവാറുണ്ട്; നിങ്ങൾക്കെന്താണ്! കളിയാക്കുന്നവരോട് സൂരജ്
-
വീട്ടില്‍ എതിര്‍ത്താല്‍ കല്യാണം കഴിക്കില്ലെന്ന് തീരുമാനിച്ചിരുന്നു; ചക്കിക്കൊത്ത ചങ്കരനെന്ന് എല്ലാവരും പറഞ്ഞു