കണ്ണും കണ്ണും കൊളളയടിത്താലുമായി ദുല്‍ഖറിന്റെ വരവ്! ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറല്‍! കാണൂ

By Midhun Raj

ദുല്‍ഖര്‍ സല്‍മാന്റെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍ക്കായി ആകാക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. മലയാളത്തിലും തമിഴിലുമായി കൈനിറയെ ചിത്രങ്ങളുമായാണ് നടന്‍ മുന്നേറുന്നത്. മലയാളത്തിലെന്ന പോലെ മറ്റു ഭാഷകളിലും താരത്തിന്റെ ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെടാറുണ്ട്. കേരളത്തിലെന്ന പോലെ തമിഴ്‌നാട്ടിലും നിരവധി
ആരാധകരാണ് ദുല്‍ഖറിനുളളത്.

മണിരത്‌നത്തിന്റെ ഒകെ കണ്‍മണിക്കു ശേഷമായിരുന്നു തമിഴകത്ത് ദുല്‍ഖറിന് നിരവധി ആരാധകരെ ലഭിച്ചിരുന്നത്. ഒകെ കണ്‍മണിയിലെ ആദിയെ തമിഴകം ഒന്നടങ്കം നെഞ്ചൊടു ചേര്‍ത്തിരുന്നു. ഒകെ കണ്‍മണിക്കു ശേഷം കണ്ണും കണ്ണും കൊളളയടിത്താല്‍ എന്ന ചിത്രമാണ് ദുല്‍ഖറിന്റെതായി തമിഴില്‍ റിലീസിങ്ങിനൊരുങ്ങുന്നത്. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണുളളത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വെെറലായി മാറിയിരുന്നു.

കണ്ണും കണ്ണും കൊളളയടിത്താല്‍

കണ്ണും കണ്ണും കൊളളയടിത്താല്‍

ദേസിംഗ് പെരിയസാമിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ദുല്‍ഖര്‍ ചിത്രമാണ് കണ്ണും കണ്ണും കൊളളയടിത്താല്‍. ഇത്തവണയും ഒരു റൊമാന്റിക്ക് ചിത്രവുമായിട്ടാണ് ദുല്‍ഖര്‍ തമിഴില്‍ എത്തുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററുകള്‍ക്കെല്ലാം മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. യുവാക്കളെ ലക്ഷ്യമിട്ടാണ് ദുല്‍ഖറിന്റെ പുതിയ തമിഴ് ചിത്രം ഒരുങ്ങുന്നത്. കണ്ണും കണ്ണും കൊളളയടിത്താലില്‍ സിദ്ധ് എന്ന കഥാപാത്രമായിട്ടാണ് ദുല്‍ഖര്‍ എത്തുന്നത്. എല്ലാതരം പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുന്ന മികച്ചൊരു എന്റര്‍ടെയ്‌നായിരിക്കും ദുല്‍ഖറിന്റെ പുതിയ ചിത്രമെന്നാണ് അറിയുന്നത്.

ചിത്രത്തിലെ നായിക

ചിത്രത്തിലെ നായിക

തെലുങ്ക് ചിത്രങ്ങളിലൂടെ ശ്രദ്ധേയായ നടി റിതു വര്‍മ്മയാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികാ വേഷത്തിലെത്തുന്നത്. ചിത്രത്തില്‍ മീര എന്നൊരു കഥാപാത്രമായിട്ടാണ് റിതു എത്തുന്നത്. ദുല്‍ഖറിന്റെയും റിതുവിന്റെയും പ്രണയമാണ് ചിത്രം പറയുന്നതെന്നാണ് അറിയുന്നത്. ഇവര്‍ക്കു പുറമ രക്ഷന്‍,നിരഞ്ജിനി തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സംവിധാനത്തിനു പുറമെ ദേസിംഗ് പെരിയസാമി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയെഴുതിയിരിക്കുന്നത്.

റിലീസ്

റിലീസ്

ഒക്ടോബര്‍ 5നാണ് ദുല്‍ഖറിന്റെ കണ്ണും കണ്ണും കൊളളയടിത്താല്‍ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ നിലവില്‍ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണുളളത്. തമിഴ്‌നാട്ടിലും കേരളത്തിലുമായി ഒരേസമയമായിരിക്കും ചിത്രം പ്രദര്‍ശനത്തിനെത്തുക. കെഎം ഭാസ്‌ക്കരന്‍ ചായാഗ്രഹം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന് പ്രവീണ്‍ ആന്റണിയാണ് എഡിറ്റിംഗ് ചെയ്തിരിക്കുന്നത്.

ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറല്‍

ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറല്‍

റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തുവന്നിരുന്നു. കണ്ണും കണ്ണും കൊളളയടിത്താലിന്റെ ഫേസ്ബുക്ക് പേജിലാണ് ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്തുവന്നത്. ലൊക്കേഷന്‍ ചിത്രങ്ങള്‍ക്ക് മികച്ച സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളില്‍ ലഭിക്കുന്നത്, ഡല്‍ഹി,ഗോവ,ചെന്നൈ തുടങ്ങിയവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. ചിത്രത്തില്‍ ഒരു ഐടി പ്രൊഫഷണലായാണ് ദുല്‍ഖര്‍ എത്തുന്നത്.

ചിത്രങ്ങള്‍ കാണൂ

ചിത്രങ്ങള്‍ കാണൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X