പ്രശസ്ത തമിഴ് നടന്‍ കരാട്ടെ രാജ ഇസ്ലാം മതം സ്വീകരിച്ചു
യുവന്‍ ശങ്കര്‍ റാജയ്ക്കും, മോണിക്കയ്ക്കും ശേഷം ഇതാ തമിഴില്‍ മറ്റൊരു താരം കൂടെ ഇസ്ലാം മതം സ്വീകരിച്ചിരിയ്ക്കുന്നു. വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ കരാട്ടെ രാജയാണ് ഇപ്പോള്‍ ഇസ്ലാം മതം സ്വീകരിച്ചിരിയ്ക്കുന്നത്.
നടന്റെ മതം മാറ്റത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല. പ്രശസ്ത തമിഴ് ഓണ്‍ ലൈന്‍ മാധ്യമമാണ് വാര്‍ത്ത പുറത്തുവിട്ടത്. ഇസ്ലാം മതത്തോടുള്ള താത്പര്യമാണ് നടന്റെ മതം മാറ്റാത്തിന് കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

വില്ലന്‍ വേഷങ്ങളിലൂടെയാണ് കരാട്ടെ രാജയെ തമിഴ് പ്രേക്ഷകര്‍ക്ക് പരിചയം. വീരപ്പന്റെ ജീവിതം ആസ്പദമാക്കി ഒരുക്കിയ ടെലിവിഷന്‍ സീരിയലില്‍ വീരപ്പന്റെ വേഷം കെട്ടിയത് കരാട്ടെ രാജയായിരുന്നു.
പ്രഭുദേവ സംവിധാനം ചെയ്ത പോക്കിരിയിലെ വേഷവും ശ്രദ്ധേയമായി. ചിത്രത്തില്‍ വിജയ് യുടെ സുഹൃത്തിന്റെ വേഷമായിരുന്നു. ഗില്ലി, വസൂര്‍ രാജ തുടങ്ങിയ ചിത്രങ്ങളിലും കരാട്ടെ രാജു വേഷമിട്ടിട്ടുണ്ട്. ഇപ്പോള്‍ ഒരു ഡസനോളം ചിത്രം നടന്റെ കൈയ്യിലുണ്ട്.


Click it and Unblock the Notifications











