അന്‍ജാനില്‍ സൂര്യയ്‌ക്കൊപ്പമാടാന്‍ കരീന കപൂര്‍
സൂര്യയുടെ പുതിയ ചിത്രമായ അന്‍ജാനില്‍ ബോളിവുഡ് സുന്ദരി സോനാക്ഷി സിന്‍ഹയുടെ ചുവടുവെയ്ക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് സോനാക്ഷി തെന്നിന്ത്യയിലേയ്‌ക്കെത്താന്‍ തല്‍ക്കാലം തയ്യാറല്ലെന്ന് കേട്ടു. ഇപ്പോള്‍ കേള്‍ക്കുന്നത് ചിത്രത്തില്‍ കരീന കപൂറാണ് ഐറ്റം ഡാന്‍സ് ചെയ്യാന്‍ പോകുന്നതെന്നാണ്.
വാര്‍ത്തകള്‍ സത്യമാണെങ്കില്‍ കരീന പ്രത്യക്ഷപ്പെടാന്‍ പോകുന്ന ആദ്യ തമിഴ് ചിത്രമായിമാറും അന്‍ജാന്‍. സൂര്യകൂടി ചുവടുവെയ്ക്കുന്ന നൃത്തം മുംബൈയിലാണ് ചിത്രീകരിക്കുന്നത്. ഗാനത്തിന് നൃത്തസംവിധാനം ചെയ്യുന്നത് ബോളിവുഡില്‍ നിന്നുള്ള സരോജ് ഖാനാണ്.
ഏറെ പ്രത്യേകതകളോടെ ഒരുങ്ങുന്ന ചിത്രമാണ് അന്‍ജാന്‍. ചിത്രത്തിലെ സൂര്യയുടെ ലുക്കും, ഇരട്ടവേഷവും, ചിത്രാംഗദയുടെ ഐറ്റം ഗാനച്ചിത്രത്തിന്റെ ചിത്രീകരണ കഥകളുമെല്ലാം ഇതിനകം തന്നെ ശ്രദ്ധനേടിയിട്ടുണ്ട്.
സൂര്യയും കരീനയും തമിഴകത്തിന്റെ സ്വന്തം സ്‌റ്റൈലിലുള്ളൊരു കുത്തുപാട്ടിനാണ് നൃത്തം ചെയ്യാന്‍ പോകുന്നതെന്നാണ് സൂചന. ഇതിന് മുമ്പ് പലപ്പോഴാണ് തമിഴകത്തുനിന്നും കരീനയ്ക്ക് പല ക്ഷണങ്ങളും ലഭിച്ചിട്ടുണ്ടെങ്കിലും അതൊന്നും സ്വീകരിക്കന്‍ കരീന തയ്യാറായിരുന്നില്ല. ഭാഷ അറിയാതെ അഭിനയിച്ചാല്‍ ശരിയാകില്ലെന്നായിരുന്നു കരീന അന്നെല്ലാം പറഞ്ഞിരുന്നത്. എന്നാല്‍ അന്‍ജാനില്‍ സൂര്യയ്‌ക്കൊപ്പം നൃത്തം ചെയ്യുന്നതില്‍ താന്‍ സന്തോഷവതിയാണെന്നാണ് ഇപ്പോള്‍ കരീന പറയുന്നത്.
ലിങ്കു സ്വാമി ഒരുക്കുന്ന അന്‍ജാനില്‍ സൂര്യയുടെ നായികയായി എത്തുന്നത് സാമന്തയാണ്. യുവാന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതസംവിധാനം നിര്‍വ്വഹിക്കുന്നത്.


Click it and Unblock the Notifications












