twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തല അജിത്തിന്റെ തലയിൽ വിരിഞ്ഞ ആശയത്തിന് സർക്കാരിന്റെ കയ്യടി!

    |

    കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് സിനിമ ഷൂട്ടിങ്ങ് നിർത്തിവെച്ചിരിക്കുകയാണ്. വൈറസ് വ്യാപനത്തിന്റെ തുടക്കത്തിൽ ചിത്രീകരണം അവസാനിപ്പിച്ചിരുന്നു. കൊവിഡ് പോരാട്ടത്തിൽ സർക്കാരിനൊപ്പം താരങ്ങളും കൂടെ തന്നെയുണ്ട്. മാസങ്ങളായി സിനിമ ചിത്രീകരണം നിർത്തി വെച്ചിരിക്കുകയാണ്. ഇപ്പോഴിത കൊവിഡ് 19 നെതിരെയുള്ള പേരാട്ടത്തിൽ സർക്കാരിന് സഹായവുമായി നടൻ അജിത്. വലിയ പ്രദേശങ്ങൾ അണുവിമുക്തമാക്കാനുളള ടെക്നോളജിയാണ് തലയുടെ തലയിൽ വിരിഞ്ഞിരിക്കുന്നത്.

    thala ajith

    ഇന്നും ഒരു വേദന സൃഷ്ടിക്കാന്‍ കഴിയുന്നതാണ് ലോഹിതദാസ് വിസ്മയം, ഓര്‍മ്മകള്‍ പങ്കുവച്ച് വി.എ ശ്രീകുമർഇന്നും ഒരു വേദന സൃഷ്ടിക്കാന്‍ കഴിയുന്നതാണ് ലോഹിതദാസ് വിസ്മയം, ഓര്‍മ്മകള്‍ പങ്കുവച്ച് വി.എ ശ്രീകുമർ

    അജിത്തിനെ അഭിനന്ദിച്ച് കർണ്ണാടക ഉപമുഖ്യമന്ത്രി അശ്വത് നാരായൺ രംഗത്തെത്തയിട്ടുണ്ട്. ട്വിറ്ററിലൂടെയാണ് താരത്തിന് അഭിനന്ദനം അറിയിച്ചിരിക്കുന്നത്. 2018ൽ മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി അജിത്തിനെ സിസ്റ്റം അഡ്വെസറും ഹെലികോപ്റ്റർ ടെസ്റ്റ് പൈലറ്റുമായി നിയമിച്ചിരുന്നു. പുത്തൻ സങ്കേതികവിദ്യയിൽ ഉള്ള ഒരു യുഎവി ഡ്രോൺ നിർമ്മിക്കാൻ അജിത് വിദ്യാർഥികളെ പരിശീലിപ്പിച്ചിരുന്നു.

     സെറ്റിൽ അദ്ദേഹം അച്ഛനെ പോലെയായിരുന്നു, മമ്മൂട്ടിയുടെ കെയറിങ്ങിനെ കുറിച്ച് നടി കാർത്തിക സെറ്റിൽ അദ്ദേഹം അച്ഛനെ പോലെയായിരുന്നു, മമ്മൂട്ടിയുടെ കെയറിങ്ങിനെ കുറിച്ച് നടി കാർത്തിക

    ദക്ഷ എന്നായിരുന്നു തലയുടെ ടീമിന്റെ പേര്. ഇവർ നിർമ്മിച്ച ഡ്രോൺ ആറ് മണിക്കൂറിലോറെ സമയം നിർത്താതെ പറന്നിരുന്നു. മെഡിക്കൽ എക്സ്പ്രസ് 2018 യുവി ചലഞ്ചിൽ വിജയിക്കുകയും ചെയ്തിരുന്നു. കൊറോണ വൈറസ് പശ്ചാത്തലത്തിൽ ദക്ഷിണേന്ത്യയിലെ വലിയ പ്രദേശങ്ങളിൽ അണുനാശിനി തളിക്കാൻ ദക്ഷ ഡ്രോൺ ഉപേയാഗിച്ചിരുന്നു. ഇത്തരത്തിലുള്ള ഒരു ട്രോൺ നിർമ്മിച്ചതിനാണ് അജിത്തിനേയും ടീമിനോയും കർണാടകം ഉപമുഖ്യമന്ത്രി സിഎൻ അശ്വത് നാരായൺ അഭിനന്ദിച്ചത്.

    ബുദ്ധിമുട്ടും വെല്ലുവിളിയും നിറഞ്ഞതായിരുന്നു ജീവിതം, ലോഹിതദാസിനെ കുറിച്ച് കുഞ്ചാക്കോ ബോബന്‍ബുദ്ധിമുട്ടും വെല്ലുവിളിയും നിറഞ്ഞതായിരുന്നു ജീവിതം, ലോഹിതദാസിനെ കുറിച്ച് കുഞ്ചാക്കോ ബോബന്‍

    21 മത്തെ വയസ്സിലാണ് അജിത് സിനിമയിൽ എത്തുന്നത്. അതിനു ശേഷം ഒരു പാട് വിജയച്ചിത്രങ്ങളിൾ അജിത് അഭിനയിച്ചു. അമരാവതി ആണ് അജിത്തിന്റെ ആദ്യ ചിത്രം. ഇതിൽ ഇദ്ദേഹത്തിനു ശബ്ദം നല്കിയത് മറ്റൊരു പ്രമുഖ നടനായ വിക്രം ആണ് . ഈ സിനിമക്ക് ശേഷം ഒരു മത്സരഓട്ടത്തിൽ അദ്ദേഹത്തിന് പരിക്ക് പറ്റി ഒന്നര വർഷക്കാലം വിശ്രമത്തിൽ ആയിരുന്നു. 1995 ആസൈ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ മടങ്ങി എത്തുകയായിരുന്നു. ഇത് വളരെ വലിയ ഹിറ്റ്‌ ആയിരുന്നു. തുടർന്നുള്ള കാലത്തിൽ ഒരുപാടു റൊമാന്റിക്‌ സിനിമകളിലൂടെ അദ്ദേഹം തമിഴിലെ യുവാക്കളുടെ ഇടയിൽ വലയ ഹരമായി. തമഴിൽ സജീവമാണെങ്കിലും തലയ്ക്ക് മലയാളത്തിലും കൈനിറയെ ആരാധകരുണ്ട്.

    Read more about: ajith അജിത്ത്
    English summary
    Karnataka Deputy CM Ashwathnarayan appreciate Thala Ajith
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X