twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സൂര്യയും ജ്യോതികയും പ്രണയിച്ചല്ലേ വിവാഹിതരായത്! കാര്‍ത്തിക്ക് അതിനവസരം ലഭിച്ചില്ലേ? ഉത്തരം വൈറല്‍!

    |

    തമിഴകത്തിന്റെ സ്വന്തം താരങ്ങളാണ് സൂര്യയും കാര്‍ത്തിയും. വ്യത്യസ്തമായ സിനിമകളുമായി മുന്നേറുകയാണ് ഇരുവരും. ശിവകുമാറിന്റെ പാത പിന്തുടര്‍ന്നാണ് സൂര്യയും കാര്‍ത്തിയും എത്തിയത്. തുടക്കത്തില്‍ അത്ര നല്ല സ്വീകാരണമായിരുന്നില്ല സൂര്യയ്ക്ക് ലഭിച്ചത്. പിന്നീട് താരത്തിന് അഭിനയപ്രാധാന്യമുള്ള കഥാപാത്രവും സിനിമയും ലഭിച്ചതോടെയാണ് കരിയറും മാറി മറിഞ്ഞത്. ഇന്നിപ്പോള്‍ തെന്നിന്ത്യന്‍ സിനിമയുടെ സ്വന്തം താരമായി മാറിയിരിക്കുകയാണ് അദ്ദേഹം. ജ്യോതിക നായികയായി നിറഞ്ഞുനില്‍ക്കുന്നതിനിടയിലായിരുന്നു സൂര്യയുമായി പ്രണയത്തിലായത്. തുടക്കത്തിലെ സൗഹൃദം പിന്നീട് പ്രണയമായി മാറുകയും വിവാഹത്തിന് ഇരുവീട്ടുകാരും പച്ചക്കൊടി കാണിക്കുകയായിരുന്നു.

    വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും ഇടവേളയെടുത്ത ജ്യോതിക ഇപ്പോള്‍ തിരിച്ചെത്തിയിട്ടുണ്ട്. താരകുടുംബത്തിലെല്ലാവരും ജ്യോതികയെക്കുറിച്ച് വാചാലരായിരുന്നു. ചടങ്ങുകളിലും മറ്റുമായി താരപത്‌നി നിറഞ്ഞുനില്‍ക്കുന്നുണ്ട്. സൂര്യയ്ക്ക് പിന്നാലെയായാണ് കാര്‍ത്തി സിനിമയിലേക്കെത്തിയത്. റൊമാന്റിക് ചിത്രവുമായാണ് ഇത്തവണ കാര്‍ത്തിയെത്തുന്നത്. രാകുല്‍പ്രീത് സിങ്ങാണ് നായികയായെത്തുന്നത്. സിനിമയുടെ ലോഞ്ചിനിടയിലാണ് കാര്‍ത്തിയോട് പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും ചോദിച്ചത്. സൂര്യ പ്രണയിച്ചാണല്ലോ വിവാഹം കഴിച്ചത്, കാര്‍ത്തിക്ക് അവസരം കിട്ടിയില്ലെയെന്നായിരുന്നു ചോദ്യം.

    Karthi

    തുടക്കത്തില്‍ അമ്മ കര്‍ക്കശക്കാരിയായിരുന്നു. തനിക്കുള്ള പെണ്‍കുട്ടിയെ അമ്മ തിരഞ്ഞെടുക്കുമെന്നായിരുന്നു പറഞ്ഞത്. 6 വര്‍ഷത്തോളം ഇതിനായി നടന്നതിന് പിന്നാലെയായാണ് നീ തന്നെ കണ്ടെത്തിക്കോ എന്ന് അമ്മ പറഞ്ഞതെന്നും താരപുത്രന്‍ പറയുന്നു. നേരത്തെ അങ്ങനെ പറഞ്ഞിരുന്നുവെങ്കില്‍ താനും പ്രണയിച്ചേനെയെന്നും അദ്ദേഹം പറയുന്നു. സൂര്യയ്ക്കും കാര്‍ത്തിക്കുമൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് രാകുല്‍ പ്രീത് സിംഗ്.

    English summary
    Karthi about his marriage
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X