കളിച്ചു നടക്കുന്ന പ്രകൃതമാണെങ്കിലും വര്‍ക്കില്‍ വളരെ സിന്‍സിയറാണ്, രശ്മികയെ കുറിച്ച് കാർത്തി

കാർത്തി രശ്മിക മന്ദാന പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് സുല്‍ത്താന്‍. ഏപ്രില്‍ 2ന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. രശ്മികയുടെ ആദ്യ തമിഴ് ചിത്രമാണ്. ഇപ്പോഴിത സുൽത്താനിലെ രശ്മികയുടെ കഥാപാത്രത്തെ കുറിച്ച് കാർത്തി. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് കാര്‍ത്തി ഇക്കാര്യം പറഞ്ഞത്. നടൻറെ വാക്കുകൾ ഇങ്ങനെ...

rashmika

ആക്ഷന്‍ സിനിമയിലെ നായിക എന്നാല്‍ സാധാരണ വെറുതെ പാട്ടിന് മാത്രം വന്നുപോകും പോലെയാണ് ഉണ്ടാവുക. സുല്‍ത്താനില്‍ അങ്ങനയെല്ല. രശ്മികയുടെ നായിക കഥാപാത്രത്തിന് വലിയ പ്രധാന്യമുണ്ട്. വളരെ ശക്തയായ കഥാപാത്രമാണത് എന്നാണ് കാര്‍ത്തി പറയുന്നത്. രശ്മിക മന്ദാനയുടെ ആദ്യ തമിഴ് ചിത്രമാണ് സുല്‍ത്താന്‍.

ഒരു ഗ്രാമീണ പെണ്‍കുട്ടിയായാണ് രശ്മിക വേഷമിടുന്നത്. എന്ത് ചെയ്യണമെന്ന് പറഞ്ഞാലും രശ്മിക വളരെ ധൈര്യത്തോടെ ചെയ്യുമായിരുന്നു. പാല്‍ കറക്കണമെന്നോ ട്രാക്ടര്‍ ഓടിക്കണമെന്നോ എവിടെയെങ്കിലും പോയി വീഴണം എന്നൊക്കെ പറഞ്ഞാലും അവര്‍ ചെയ്യും. ഇതൊന്നും താന്‍ ഇതുവരെ ചെയ്തിട്ടില്ല. ഇത്രയും ബുദ്ധിമുട്ടുണ്ടാകുമെന്ന് വിചാരിച്ചില്ല എന്നെല്ലാം രശ്മിക പറയും.

കളിച്ചു നടക്കുന്ന പ്രകൃതമാണെങ്കിലും വര്‍ക്കില്‍ വളരെ സിന്‍സിയറാണ് രശ്മിക. കട്ട് പറഞ്ഞാല്‍ രശ്മിക ക്യാമറയുടെ അടുത്തേക്ക് പോവുകയും ചെയ്യും. ദയവ് ചെയ്ത് ഷോട്ടിനുള്ളില്‍ വരാതെ അവിടെ പോയിരിക്ക് എന്നൊക്കെ പറയേണ്ടി വരും എന്നാണ് നടിയെ കുറിച്ച് കാര്‍ത്തി പറയുന്നത്.

ഭാഗ്യരാജ് കണ്ണനാണ് സുൽത്താന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.ആക്ഷനും വൈകാരികതയും കോര്‍ത്തിണക്കിയ ചിത്രമാണിത്. ചിത്രത്തിൽ ലാൽ , നെപ്പോളിയന്‍, യോഗി ബാബു, സതീഷ്, ഹരീഷ് പേരടി, നവാബ് ഷാ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Read more about: karthi rashmika mandanna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X