കാര്‍ത്തിയും സൂര്യയും ഒന്നിച്ചഭിനയിക്കുമോ?

By Aswathi

സഹോദരങ്ങള്‍ ഒന്നിച്ച് ഒരു ചിത്രത്തില്‍ അഭിനയിക്കുന്നതൊന്നും അത്രവലിയ കാര്യമല്ല. മലയാളത്തില്‍ പൃഥ്വിരാജും ഇന്ദ്രജിത്തും എത്രയോ ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ചിരിയ്ക്കുന്നു. പക്ഷെ ആദ്യമായി അവരൊന്നിക്കുന്നു എന്ന വാര്‍ത്ത ഒരു സര്‍പ്രൈസ് ആയിരുന്നു. അതുപോലെയാണ് ഇപ്പോള്‍ തമിഴകത്ത് സൂര്യയും കാര്‍ത്തിയും ഒന്നിയ്ക്കുന്ന കാര്യം.

സൂര്യയും കാര്‍ത്തിയും ഒന്നിച്ചഭിനയിക്കുമോ? ചോദ്യം കാര്‍ത്തിയോടാണ്. അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ കാര്‍ത്തി അതിനുള്ള മറുപടി നല്‍കി. അതിനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ലെന്ന തരത്തിലായിരുന്നു നടന്‍ ശിവകുമാറിന്റെ മകന്‍ കൂടെയായ കാര്‍ത്തിയുടെ പ്രതികരണം.

karthi-suriya

സൂര്യയ്‌ക്കൊപ്പം ഉള്ള അഭിനയം അത്ര എളുപ്പമുള്ള കാര്യമായിരിക്കില്ലെന്ന് പറഞ്ഞുകൊണ്ടാണ് കാര്‍ത്തി തുടങ്ങിയത്. എന്നിരിയ്ക്കിലും നല്ലൊരു സ്‌ക്രിപ്റ്റുമായി, രണ്ട് പേര്‍ക്കും താത്പര്യമുള്ള ഒരു കഥയുമായി ഒരു സംവിധായകന്‍ വന്നാല്‍ തീര്‍ച്ചയായും ഒരു കൈ നോക്കുമെന്ന് കാര്‍ത്തി ഉറപ്പു നല്‍കി.

തന്റെ പുതിയ ചിത്രമായ കൊമ്പന്റെ റിലീസിങുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കാര്‍ത്തി. ലക്ഷ്മി മേനോന്‍ നായികയായെത്തിയ ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. നല്ല അഭിപ്രായങ്ങളാണ് ചിത്രത്തെ കുറിച്ച് വന്നുകൊണ്ടിരിയ്ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X