തമിഴകത്തിന്‍റെ താരസഹോദരങ്ങള്‍ ആദ്യമായി ഒരുമിക്കുന്നു, സൂര്യയും കാര്‍ത്തിയും സ്‌ക്രീനില്‍ ഒരുമിക്കുമോ
തെന്നിന്ത്യന്‍ സിനിമയുടെ പ്രിയപ്പെട്ട താരസഹോദരങ്ങളായ സൂര്യയും കാര്‍ത്തിയും ഇതാദ്യമായി ഒരു സിനിമയ്ക്ക് വേണ്ടി ഒരുമിക്കുകയാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. കാര്‍ത്തി നായകനായെത്തുന്ന ചിത്രത്തിന് കടൈക്കുട്ടി സിങ്കമെന്നാണ് പേരിട്ടിട്ടുള്ളത്. സൂര്യയുടെ നിര്‍മ്മാണ കമ്പനിയായ 2ഡി എന്റര്‍ടൈയിന്‍മെന്റാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രത്തില്‍ കര്‍ഷകന്റെ വേഷത്തിലാണ് കാര്‍ത്തി എത്തുന്നത്. സിനിമയിലെത്തിയിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടുവെങ്കിലും ഇതാദ്യമായാണ് കാര്‍ത്തിയും സൂര്യയും ഒരു സിനിമയ്ക്ക് വേണ്ടി ഒന്നിക്കുന്നത്. എന്നാല്‍ ഈ ചിത്രത്തില്‍ സൂര്യ അഭിനയിക്കുന്നുണ്ടോയെന്ന കാര്യത്തെക്കുറിച്ച് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അച്ഛന്‍ ശിവകുമാറിന്റെ പാത പിന്തുടര്‍ന്നാണ് സൂര്യയും കാര്‍ത്തിയും സിനിമയിലേക്ക് എത്തിയത്.

ട്വിറ്റര്‍ പേജിലൂടെ സൂര്യയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടത്. പൊങ്കല്‍ ആഘോഷത്തിനിടയിലാണ് ആരാധകര്‍ക്ക് മുന്നില്‍ ഈ പോസ്റ്റര്‍ എത്തിയത്. സൂര്യയുമായി ജ്യേഷ്ഠനുമൊത്ത് ഒരു സിനിമ ചെയ്യുകയാണ്. നിങ്ങളുടെ അനുഗ്രഹം വേണമെന്നാണ് കാര്‍ത്തി ട്വീറ്റ് ചെയ്തിട്ടുള്ളത്. നീണ്ട കാത്തിരിപ്പിനൊടുവില്‍ സൂര്യയും കാര്‍ത്തിയും ഒരുമിച്ച് സ്‌ക്രീനിലെത്തുമോയെന്നറിയാനായി കാത്തിരിക്കുകയാണ് ഇവരുടെ ആരാധകര്‍.


Click it and Unblock the Notifications











