ജ്യോതികയ്ക്കായി ബൃന്ദയുടെ പാട്ട്! അനിയത്തിയെക്കുറിച്ച് വാചാലനായി കാര്‍ത്തി! ട്വീറ്റ് വൈറലാവുന്നു!
തെന്നിന്ത്യന്‍ സിനിമയുടെ പ്രിയപ്പെട്ട താരപുത്രന്‍മാരാണ് സൂര്യയും കാര്‍ത്തിയും. നിര്‍മ്മാതാവും അഭിനേതാവുമായ ശിവകുമാറിന്റെ മക്കള്‍ ഇന്ന് തമിഴകത്തിന്റെ എല്ലാമെല്ലാമാണ്. വൈവിധ്യമാര്‍ന്ന സിനിമകളുമായാണ് ഇരുവരും മുന്നോറുന്നത്. അഭിനയത്തിന് പുറമേ നിര്‍മ്മാതാവായും സൂര്യ എത്തിയിരുന്നു. 2ഡി എന്റര്‍ടൈന്‍മെന്‍സില്‍ നിന്നും നിരവധി സിനിമകളാണ് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയത്. സൂര്യയും കാര്‍ത്തിയും മാത്രമല്ല ജ്യോതികയും ഇപ്പോള്‍ സിനിമയില്‍ സജീവമാണ്. നീണ്ടനാളത്തെ ഇടവേള അവസാനിപ്പിച്ച് അടുത്തിടെയായിരുന്നു ജ്യോ സിനിമയില്‍ തിരിച്ചെത്തിയത്. രണ്ടാം വരവിലും ശക്തമായ പിന്തുണയായിരുന്നു ലഭിച്ചത്. ഈ കുടുംബത്തില്‍ ഇവരെക്കൂടാതെ മറ്റൊരു സിനിമാക്കാരി കൂടെയുണ്ട്. സഹോദരിയായ ബൃന്ദ. അഭിനയത്തിലല്ല ആലാപനത്തിലാണ് ഇവര്‍ക്ക് താല്‍പര്യം.
മിസ്റ്റര്‍ ചന്ദ്രമൗലിയിലൂടെയായിരുന്നു ബൃന്ദ ഗായികയായി തുടക്കം കുറിച്ചത്. കാര്‍ത്തികും ഗൗതം കാര്‍ത്തിക്കുമായിരുന്നു ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഗംഭീര സ്വീകരണമായിരുന്നു താരപുത്രിക്ക് ലഭിച്ചത്. ബൃന്ദയുടെ അരങ്ങേറ്റത്തിന് സാക്ഷിയാവുന്നതിനായി കുടുംബാംഗങ്ങളും എത്തിയിരുന്നു. സിനിമയുമായി ബന്ധപ്പെട്ട തിരക്കുകളിലായതിനാല്‍ സൂര്യയ്ക്ക് ചടങ്ങില്‍ പങ്കെടുക്കാനായിരുന്നില്ല. ആദ്യഗാനത്തിന് മികച്ച സ്വീകരണം ലഭിച്ചതിന് പിന്നാലെയായി വീണ്ടും ഞെട്ടിക്കാനുള്ള തയ്യാറെടുപ്പിലാണ് ബൃന്ദയെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

ജ്യോതിക പ്രധാന വേഷത്തിലെത്തുന്ന ചിത്രമായ രാക്ഷസിയില്‍ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപികയായാണ് ജ്യോതിക എത്തുന്നത്. ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ബൃന്ദ ഗാനം ആലപിക്കുന്നുണ്ടെന്നുള്ള വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ചലച്ചിത്ര ഗാനരംഗത്ത് സജീവമാവുന്ന സഹോദരിക്ക് ആശംസ നേര്‍ന്ന് കാര്‍ത്തിയും എത്തിയിട്ടുണ്ട്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം സഹോദരിയെക്കുറിച്ച് വാചാലനായത്. നമ്മള്‍ സഹോദരന്‍മാര്‍ ഒരിക്കലും സഹോദരിമാരെ അഭിനന്ദിക്കാറില്ല. എന്നാലും ചില സന്ദര്‍ഭങ്ങളില്‍ അവര്‍ നമുക്ക് അഭിമാനമായി തീരുമെന്നായിരുന്നു കാര്‍ത്തി കുറിച്ചത്.


Click it and Unblock the Notifications











