ആരാധകന്റെ അപകടമരണം! മൃതദേഹം കണ്ട് പൊട്ടിക്കരഞ്ഞ് കാര്‍ത്തി! വീഡിയോ

By Midhun Raj

തമിഴില്‍ നിരവധി ആരാധകരുളള സൂപ്പര്‍ താരമാണ് കാര്‍ത്തി. തമിഴ്‌നാട്ടിലെന്നെ പോലെ കേരളത്തിലും കാര്‍ത്തി ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെടാറുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ നടന്റെ കൈദി ബോക്‌സോഫീസില്‍ നിന്നും വലിയ വിജയമാണ് നേടിയത്. കാര്‍ത്തിയുടെതായി പുറത്തിറങ്ങിയ പുതിയൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായിരുന്നു.

karthi

തന്റെ ആരാധകന്റെ വിയോഗത്തില്‍ സങ്കടപ്പെട്ട് കരയുന്ന നടന്റെ വീഡിയോ ആണ് പുറത്തിറങ്ങിയിരുന്നത്. കാര്‍ത്തിയുടെ ചെന്നൈയിലുളള ആരാധകരില്‍ പ്രധാനികളിലൊരാളായ നിത്യാനന്ദ് ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉണ്ടായ അപകടത്തെ തുടര്‍ന്നായിരുന്നു ഇയാള്‍ മരണപ്പെട്ടത്. തുടര്‍ന്ന് ആരാധകനെ അവസാനമായി ഒരു നോക്ക് കാണാന്‍ കാര്‍ത്തി നേരിട്ടെത്തുകയായിരുന്നു.

കുടുംബാംഗങ്ങളുടെ വിഷമത്തിനിടെ കരച്ചിലടക്കാനാവാതെ താരവും പൊട്ടിക്കരയുകയായിരുന്നു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഒന്നടങ്കം വ്യാപകമായി പ്രചരിക്കുകയാണ്. അതേസമയം കൈദിയുടെ വിജയത്തിന് ശേഷം തമ്പി എന്ന ചിത്രമാണ് കാര്‍ത്തിയുടെതായി റിലീസിങ്ങിനൊരുങ്ങുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജ്യോതികയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സത്യരാജ്,നിഖില തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X