കാര്‍ത്തിയുടെ നായികയായി ലക്ഷ്മി മേനോന്‍
എക്കാലത്തും തമിഴ് നായികമാര്‍ക്ക് വില്ലത്തികളായി കേരളക്കരയില്‍ നിന്ന് ചിലര്‍ തമിഴകത്ത് പാറിനടക്കാറുണ്ട്. നയന്‍താരയും അസിനുമെല്ലാം അതിനുള്ള വലിയ ഉദാഹരണങ്ങളാണ്. ഇപ്പോള്‍ തമിഴകത്ത് വച്ചടി വച്ചടി കയറ്റം ലക്ഷ്മി മേനോനാണ്. കുംമ്കി, സുന്ദര പാണ്ഡിയന്‍, പാണ്ഡിയനാട് ഒടുവില്‍ പുറത്തിറങ്ങിയ നാന്‍ സികപ്പു മനിതന്‍ വരെയും ലക്ഷ്മിയ്ക്ക് വിജയം മാത്രം.
ഇനി ലക്ഷ്മി നായികയായി തിളങ്ങുന്നത് കാര്‍ത്തിയ്‌ക്കൊപ്പമാണ്. കുട്ടിപ്പുലി എന്ന ചിത്രമൊരുക്കിയ മുത്തയ്യ സംവിധാനം ചെയ്യുന്ന കൊമ്പന്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് കാര്‍ത്തിയും ലക്ഷ്മിയും ആദ്യമായി ജോഡിചേരുന്നത്.

രാജ് കിരണാണ് ചിത്രത്തിലെ മറ്റൊരു പ്രധാന വേഷം ചെയ്യുന്നത്. തിരുന്നെല്‍വേലിയില്‍ ചിത്രീകരണം ആരംഭയ്ക്കുന്ന ചിത്രം മാസ് എന്റര്‍ടൈനറായിരിക്കുമെന്നാണ് സംവിധായകന്‍ പറയുന്നത്.
രഘുവിന്റെ സ്വന്തം റസിയ എന്ന മലയാള ചിത്രത്തിലൂടെയാണ് ലക്ഷ്മി മേനോന്‍ അരങ്ങേറ്റം കുറിച്ചത്. സുന്തരപാണ്ഡിയന്‍ എന്ന ചിത്രവുമായി തമിഴിലേക്ക് പോയ ലക്ഷ് അഭിനമികവിന് തമിഴകത്ത് നാന്ദി കുറിച്ചു.
ഇപ്പോള്‍ ദിലീപ് നായകനാകുന്ന അവതാരം എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് വീണ്ടും എത്തുകയാണ്. ചിത്രത്തിന്റ ചിത്രീകരണം പുരോഗമിക്കുന്നു. ജിഗര്‍താണ്ഡ, സിപ്പൈ, മഞ്ഞപ്പൈ എന്നിവയാണ് മറ്റ് ചിത്രങ്ങള്‍


Click it and Unblock the Notifications