കാര്‍ത്തിയുടെ കൈദി ബോളിവുഡിലേക്ക്? ചിത്രത്തിനായി സൂപ്പര്‍ താരങ്ങള്‍ രംഗത്ത്
ഇത്തവണ ദീപാവലി റിലീസായി തിയ്യേറ്ററുകളിലേക്ക് എത്തിയ കാര്‍ത്തി ചിത്രമാണ് കൈദി. ദളപതി വിജയുടെ ബിഗിലിനൊപ്പമാണ് കൈദിയും തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്. ആദ്യം ദിനം മുതല്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടിക്കൊണ്ടാണ് ചിത്രം തിയ്യേറ്ററുകളില്‍ മുന്നേറുന്നത്. മാനഗരം എന്ന ഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധേയനായ ലോകേഷ് കനകരാജാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.

ഭൂരിഭാഗം രംഗങ്ങളും രാത്രിയില്‍ ചിത്രീകരിച്ച സിനിമ പ്രേക്ഷകരെ ആദ്യാവസാനം ത്രില്ലടിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. മികച്ച പ്രതികരണത്തോടൊപ്പം കളക്ഷന്റെ കാര്യത്തിലും കാര്‍ത്തി ചിത്രം നേട്ടമുണ്ടാക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതേസമയം കൈദി ഹിന്ദി, കന്നഡ ഭാഷകളിലേക്ക് റീമേക്ക് ചെയ്യുന്നതായി പുതിയ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ബോളിവുഡിലെ 2 മുന്‍നിര താരങ്ങള്‍ ചിത്രം ചെയ്യുന്നതിന് താല്‍പര്യം പ്രകടിപ്പിച്ചുണ്ടെന്നാണ് അറിയുന്നത്. തമിഴിലെ നിര്‍മ്മാതാക്കളായ ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സ് ബോളിവുഡിലും നിര്‍മ്മാണ പങ്കാളികളാകുമെന്നാണ് സൂചന. എന്നാല്‍ റീമേക്ക് ചിത്രങ്ങളെക്കുറിച്ചുളള ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെയുണ്ടായിട്ടില്ല.
കാര്‍ത്തിക്കൊപ്പം നരേനും കൈദിയില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. പാട്ടുകളോ നായികയോ ഇല്ലാതെ ഒരുക്കിയ ത്രില്ലര്‍ ചിത്രം കൂടിയാണിത്. കൈദിക്ക് ശേഷമാണ് വിജയ്‌യെ നായകനാക്കിയുളള ദളപതി 64വുമായി ലോകേഷ് കനകരാജ് എത്തുന്നത്.


Click it and Unblock the Notifications