ഒരു ബക്കറ്റ് ബിരിയാണിയൊക്കെ എന്ത്! നിമിഷനേരം കൊണ്ട് അകത്താക്കി കാർത്തി, വീഡിയോ പുറത്ത്
റെക്കേഡുകൾ തകർത്ത് , തിയേറ്ററുകളിൽ ആഘോഷമാക്കുകയാണ് കാർത്തി ചിത്രം കൈദി. കോളിവുഡിൽ മാത്രമല്ല മലയാളത്തിലും ഡ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. തമിഴ് നാട്ടിൽ നിന്ന് 5 ദിവസം കൊണ്ട് ചിത്രം നേടിയത് 18 കോടിയാണ്. ചിത്രം സൂപ്പർ ഹിറ്റായി തിയേറ്ററുകൾ കീഴടക്കുമ്പോൾ കൈദിയിലെ ഒരു കിടിലൻ കാർത്തി രംഗം പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. വീഡിയോ നിമിഷ നേരം കൊണ്ട് വൈറലായിരിക്കുകയാണ്.

നാല് മിനിട്ട് ദൈർഘ്യമുള്ള രംഗമാണ് അണിയറപ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. ഒറ്റ കയ്യിൽ വിലങ്ങ് ധരിച്ച് ലോറി ഓടിക്കുകയു, ഒറ്റയിരിപ്പിന് ഒരു ബക്കറ്റ് ബിരിയാണി അകത്താക്കുകയും ചെയ്യുന്ന താരത്തിന്ഡറെ രംഗങ്ങളാണ് ഈ വീഡിയോയിൽ. ചിത്രത്തിന്റെ തെലുങ്ക് പതിപ്പില്‍ നിന്നുള്ള ഈ രംഗമാണ് റിലീസ് ചെയ്തത്. ചിത്രത്തിൽ ഡില്ലി എന്ന കഥാപാത്രത്തെയാണ് കാർത്തി അവതരിപ്പിക്കുന്നത് മലയാളികളുടെ പ്രിയതാരം നരേനും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്.
മാനഗരം എന്ന ചിത്രത്തിനു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ത്രില്ലര്‍ ചിത്രമാണ് കൈദി. സാധാരണ കോളിവുഡ് ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഗാനങ്ങളോ നായികയോ ഈ ചിത്രത്തിലില്ല. രാത്രി പശ്ചാത്തലത്തിലാണ് സിനിമ സഞ്ചരിക്കുന്നത്.മയക്കുമരുന്ന്, ഗുണ്ടാ മാഫിയകളും പോലീസും തമ്മിലുള്ള പോരാട്ടത്തിന്റെ കഥയാണ് ചിത്രം ചർച്ച ചെയ്യുന്നത്.


Click it and Unblock the Notifications











