കാര്‍ത്തി വീണ്ടും പോലീസ് വേഷത്തില്‍, യൂടൂബില്‍ ട്രെന്‍ഡിംഗായി ധീരന്‍ അധികാരം ഒണ്ട്ര് ട്രൈലര്‍...
സിരുത്തൈ എന്ന ചിത്രത്തിന് ശേഷം കാര്‍ത്തി വീണ്ടും പോലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് ധീരന്‍ അധികാരം ഒണ്ട്ര്. ചതുരംഗ വേട്ടൈ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ എച്ച് വിനോദ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. 24 മണിക്കൂറിനുള്ളില്‍ ഒരു മില്യനോളം കാഴ്ചക്കാരെ നേടിയ ട്രെയിലര്‍ യൂടൂബ് ട്രെന്‍ഡിംഗില്‍ നാലാം സ്ഥാനത്തെത്തി. കോളിളക്കം സൃഷ്ടിച്ച ഒരു യഥാര്‍ത്ഥ സംഭവത്തിന്റെ ചലച്ചിത്രാവിഷ്‌കാരമാണ് ധീരന്‍ അധികാരം ഒണ്ട്ര്.
രാകുല്‍ പ്രീത് സിംഗാണ് ചിത്രത്തില്‍ കാര്‍ത്തിയുടെ നായികയാകുന്നത്. തമിഴിലെ ശ്രദ്ധേയ താരങ്ങളേക്കൂടാതെ ഹിന്ദി, ഭോജ്പൂരി ഭാഷകളിലെ നടീനടന്മാരും ചിത്രത്തില്‍ അണിനിരക്കുന്നു. സത്യന്‍ സൂര്യയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ദുരൂഹതകളും ഉദ്വേഗവും യാഥാര്‍ത്ഥ്യവും ഒത്ത് ചേരുന്ന ആക്ഷന്‍ എന്റര്‍ടെയിനറാണ് ചിത്രം.
മണിരത്‌നം സംവിധാനം ചെയ്ത കാട്ര് വിളയിടൈയാണ് കാര്‍ത്തി നായകനായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഫൈറ്റര്‍ പൈലറ്റായി കാര്‍ത്തിയ എത്തിയ ചിത്രം പക്ഷെ ബോക്‌സ് ഓഫീസില്‍ പ്രതീക്ഷിച്ച വിജയമായില്ല.


Click it and Unblock the Notifications











