തീരനു ശേഷം പുതിയ ചിത്രവുമായി കാര്‍ത്തി! ഇത്തവണയും നായികയായി രാകുല്‍ പ്രീത്!

By Midhun

തമിഴകത്തെ സൂപ്പര്‍ താരം കാര്‍ത്തിയുടെതായി കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു തീരന്‍ അധികാരം ഒണ്‍ട്രു. സിരുത്തെ എന്ന ചിത്രത്തിനു ശേഷം കാര്‍ത്തി പോലീസ് വേഷത്തിലെത്തിയ ചിത്രം കൂടിയായിരുന്നു ഇത്. സതുരംഗ വേട്ടയ്ക്ക് ശേഷം എച്ച് വിനോദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമായിരുന്നു തീരന്‍.

രാകുല്‍ പ്രീത് സിംഗായിരുന്നു ചിത്രത്തില്‍ കാര്‍ത്തിയുടെ നായികയായി എത്തിയിരുന്നത്. ചിത്രത്തിലെ ഇരുവരുടെയും പ്രകടനത്തിന് മികച്ച പ്രേക്ഷക പ്രശംസകളായിരുന്നു ലഭിച്ചിരുന്നത്. ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി കഥ പറഞ്ഞ ചിത്രം തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു.

karthi-rakul preet

ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ട ജോഡികളായി കാര്‍ത്തിയും രാകുലും മാറിയിരുന്നു. തമിഴില് കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയവയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളിലൊന്നായിരുന്നു ഈ സിനിമ. തമിഴിലെ പ്രധാന താരങ്ങള്‍ക്കൊപ്പം ഹിന്ദി, ഭോജ്പൂരി തുടങ്ങിയ ഭാഷകളിലെ താരങ്ങളും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഷൂട്ടിംഗ് വീഡിയോകളും മറ്റും നേരത്തെ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു.

karthi-rakul preet

തീരനു ശേഷം കാര്‍ത്തിയും രാകുലും ഒന്നിക്കുന്ന പുതിയൊരു ചിത്രം കൂടി വരുകയാണ്. രജത് ശങ്കറാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ആക്ഷന് പ്രാധാന്യം നല്‍കിയൊരുക്കുന്ന ചിത്രത്തിന് ദേവ് എന്നാണ് പേരിട്ടിരിക്കുന്നത്. ഹൈദരാബാദ്, യൂറോപ്പ്,മുംബൈ എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X