കടൈക്കുട്ടി സിങ്കത്തിനു ശേഷം വിജയമാവര്‍ത്തിക്കാന്‍ കാര്‍ത്തി! പുതിയ ചിത്രം ദേവിന്റെ ഫസ്റ്റ്‌ലുക്ക്
കടൈക്കുട്ടി സിങ്കം എന്ന ചിത്രത്തിനു ശേഷം കാര്‍ത്തിയുടെതായി തമിഴില്‍ ഒരുങ്ങുന്ന ചിത്രമാണ് ദേവ്. രജത് രവിശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. തീരന്‍ അധികാരം ഒണ്‍ട്രിനു ശേഷം രാകുല്‍ പ്രീത് സിംഗ് കാര്‍ത്തിയുടെ നായികയായി വീണ്ടുമെത്തുന്ന ചിത്രം കൂടിയാണ് ദേവ്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.

ദേവില്‍ ഒരു റൈഡറുടെ വേഷത്തിലാണ് കാര്‍ത്തി എത്തുന്നത്. തമിഴിലും തെലുങ്കിലുമായി ഒരേസമയമായിരിക്കും ചിത്രം പ്രദര്‍ശനത്തിനെത്തുക. പ്രകാശ് രാജ്, രമ്യാ ക്യഷ്ണന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഹാരിസ് ജയരാജാണ് ചിത്രത്തിനുവേണ്ടി സംഗീതമൊരുക്കുന്നത്. ചായാഗ്രാഹകനും സംവിധായകനുമായ വേല്‍രാജ് ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന് റൂബനാണ് എഡിറ്റിങ്ങ് നിര്‍വ്വഹിക്കുന്നത്. റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റ്‌സും പ്രിന്‍സ് പിക്‌ചേഴ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
കാര്‍ത്തിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ കടൈക്കുട്ടി സിങ്കം വലിയ വിജയമായിരുന്നു തിയ്യേറ്ററുകളില്‍ നിന്ന് നേടിയിരുന്നത്.പാണ്ഡ്യരാജ് സംവിധാനം ചെയ്ത ചിത്രം കാര്‍ത്തിയുടെ സഹോദരന്‍ സൂര്യ ആയിരുന്നു നിര്‍മ്മിച്ചിരുന്നത്. തിയ്യേറ്ററുകളില്‍ മികച്ച വിജയം നേടിയതിനൊപ്പം കളക്ഷന്റെ കാര്യത്തിലും കാര്‍ത്തിയുടെ കടൈക്കുട്ടി സിങ്കം നേട്ടമുണ്ടാക്കിയിരുന്നു.സയേഷ,സത്യരാജ്,അര്‍ത്ഥന ബാബു,പ്രിയ ഭവാനി ശങ്കര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നു.


Click it and Unblock the Notifications











