കടൈക്കുട്ടി സിങ്കത്തിനു ശേഷം കാര്‍ത്തിയുടെ ദേവ് വരുന്നു! ചിത്രത്തിന്റെ കിടിലന്‍ ടീസര്‍ പുറത്ത്
കാര്‍ത്തി നായകനാവുന്ന എറ്റവും പുതിയ ചിത്രം ദേവിന്റെ പുതിയ ടീസര്‍ പുറത്തിറങ്ങി. രജത് രവിശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം അടുത്തതായി റിലീസിങ്ങിനൊരുങ്ങുകയാണ്. ധീരന്‍ അധികാരം ഒണ്‍ട്രിനു ശേഷം രാകുല്‍ പ്രീത് സിംഗ് കാര്‍ത്തിയുടെ നായികയായി വീണ്ടും എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
ചിത്രത്തിന്റെതായി കിടിലന്‍ ഒരു ടീസറാണ് ഇത്തവണയും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. റേസിംഗുമായി ബന്ധപ്പെട്ടതാണ് കാര്‍ത്തിയുടെ പുതിയ ചിത്രമെന്നാണ് ടീസറില്‍ നിന്നും ലഭിക്കുന്ന സൂചന. തമിഴിലും തെലുങ്കിലുമായി ഒരേ സമയമായിരിക്കും ചിത്രം പ്രദര്‍ശനത്തിനെത്തുക.

പ്രകാശ് രാജ്,കാര്‍ത്തിക്ക്,രമ്യാ കൃഷ്ണന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഹാരിസ് ജയരാജ് സിനിമയ്ക്കു വേണ്ടി സംഗീതമൊരുക്കുന്നു. റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റ്‌സും പ്രിന്‍സ് പിക്‌ചേഴ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചായാഗ്രാഹകനും സംവിധായകനുമായ വേല്‍രാജ് ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന് റൂബനാണ് എഡിറ്റിങ്ങ് നിര്‍വ്വഹിക്കുന്നത്.
ചെന്നൈ,ഹൈദരാബാദ്,യുഎസ്,ഹിമാലയന്‍ മലനിരകള്‍ തുടങ്ങിയ സ്ഥലങ്ങളായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ഡിസംബര്‍ അവസാനത്തോടെ ദേവ് തിയ്യേറ്ററുകളിലേക്ക് എത്തുമെന്നാണ് അറിയുന്നത്. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ആദ്യ ടീസറിനും പോസ്‌റ്ററുകള്‍ക്കും മികച്ച സ്വീകാര്യത സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നു. കടൈക്കുട്ടി സിങ്കം എന്ന വിജയ ചിത്രത്തിനു ശേഷമാണ് കാര്‍ത്തിയുടെ ദേവ് എത്തുന്നത്.


Click it and Unblock the Notifications











